ബിജെപി വിരുദ്ധ വോട്ട് പിളര്‍ത്താനില്ല; ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളില്‍ ആപ്പ് മത്സരിക്കില്ല
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആം ആദ്മിയുടെ തീരുമാനം. മാത്രമല്ല വലിയ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ ബി ജെ പി വോട്ടുകള്‍ ഭിന്നിപ്പിക്കുന്നു എന്ന ആരോപണത്തെ തടയിടാനും ആം ആദ്മി ശ്രമിക്കുന്നു.
ഇന്ത്യാ ബ്ലോക്കിനെ ശക്തിപ്പെടുത്താനാണ് എഎപി നേതൃത്വം മുന്‍ഗണന നല്‍കുന്നത് എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 നും 20 നും രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 23 ന് ഫലമറിയാം. നിലവില്‍ ഇന്ത്യാ ബ്ലോക്ക് കക്ഷികളായ ജെഎഎമ്മും കോണ്‍ഗ്രസുമാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്. ഇവിടെ ഏത് വിധേനയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

അതിനാല്‍ തന്നെ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടേണ്ടത് അത്യാവശ്യമാണ് എന്ന് ആം ആദ്മി കരുതുന്നു. അതേസമയം മഹാരാഷ്ട്രയിലെ ആം ആദ്മി ഘടകം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും കേന്ദ്രനേതൃത്വം അനുമതി നല്‍കിയേക്കില്ല. ഡല്‍ഹിയിലെ ബൂത്ത് തലത്തിലുള്ള സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് ഘടകങ്ങളോട് പറഞ്ഞിട്ടുണ്ട്.
അതിനിടെ അമിത ആത്മവിശ്വാസം ഒഴിവാക്കി 2025 ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഉത്സാഹത്തോടെ തയ്യാറാകണമെന്ന് അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. അതേസമയം ജാര്‍ഖണ്ഡിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ സഖ്യം വിജയിക്കുമെന്ന് ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലും സഖ്യം മത്സരിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ജെഡി നേതാവ് തേജസ്വി യാദവും ബിജെപിയെ പരാജയപ്പെടുത്താനുള്ള സഖ്യത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. 20 വര്‍ഷമായി ബിജെപി സംസ്ഥാനത്തെ ചൂഷണം ചെയ്യുകയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആരോപിച്ചു. ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 81 സീറ്റുകളിലും മത്സരിക്കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു.
അതേസമയം ജാര്‍ഖണ്ഡില്‍ ബിജെപി ഭരണം പിടിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പിന്റെ ബി ജെ പിയുടെ ചുമതലയുള്ള നേതാക്കളില്‍ ഒരാളാണ് ഹിമന്ത. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജെഎംഎം പരാജയപ്പെടുമെന്ന ഭീതിയുണ്ട് എന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications