ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം: ഏറ്റവും ധനികനായ സ്ഥാനാർത്ഥിയുടെ ആസ്തി 8 കോടി!കുറവ് ഇത്ര
ഡൽഹി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. 43 അസംബ്ലി സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ മത്സരം. 600 ൽ അധികം സ്ഥാനാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ മത്സരിക്കുന്നത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ വിശകലന പ്രകരാം 682 സ്ഥാനാർത്ഥികളിൽ 235 പേരെങ്കിലും ഏകദേശം 34 ശതമാനം പേരും കോടീശ്വരന്മാരാണ്. ഏകദേശം 9.24 ശതമാനം അല്ലെങ്കിൽ 63 സ്ഥാനാർത്ഥികൾക്ക് 5കോടി വരെ ആസ്തിയുണ്ട്.
ഏകദേശം 198 സ്ഥാനാർത്ഥികൾ ( 29. 3% ) 50 ലക്ഷം രൂപയ്ക്കും 2 കോടിക്കും ഇടയിലുള്ള ആസ്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് പോലെ 29. 18% വരുന്ന 199 സ്ഥാനാർത്ഥികൾക്ക് 10 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ ആസ്തിയുണ്ട്. ശേഷിക്കുന്നവരിൽ 144 സ്ഥാനാർത്ഥികൾക്ക് അതായത് 21. 11 % പേർക്ക് 10 ലക്ഷത്തിൽ താഴെ മൂല്യമുള്ള ആസ്തിതിയാണ് ഉള്ളത്.

ഏറ്റവും ധനികനായ സ്ഥാനാർത്ഥി: ഈസ്റ്റ് സിംഗ്ഭും ജില്ലയിലെ പോട്ക ( എസ് ടി ) മണ്ഡലത്തില്ഡ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായ കണ്ടോമണി ഭൂമിജാണ് ആദ്യ ഘട്ടത്തിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി. മൊത്തം 80 കോടി ആസ്തിയാണ് അവർ പ്രഖ്യാപിച്ചത്.
ആസ്തിയിൽ പിന്നിൽ ഉള്ള ഏറ്റവും പാവപ്പെട്ട സ്ഥാനാർത്ഥി ജാർഖണ്ഡ് ലോക്താന്ത്രികാരി മോർച്ചാ സ്ഥാനാർത്ഥിയായ സുശീൽ ടോപ്നോ ആണ് ഒന്നാം ഘട്ടത്തിലെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർത്ഥി. ഗുംല ജില്ലയിലെ സിസായി എസ് ടി മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. ടോപ്നോ മൊത്തം ആസ്തി പ്രഖ്യാപിച്ചത് വെറും 7000 ആണ്, എല്ലാം ജംഗമ രൂപത്തിൽ. അദ്ദേഹത്തിന് സ്ഥാവര സ്വത്തുക്കളൊന്നുമില്ല.
36 (83%) സ്ഥാനാർത്ഥികളിൽ 30 പേരും ഒരു കോടിക്ക് മുകളിൽ ആസ്തിയുള്ളവരാണ്. ബി ജെ പി ആണ് മുന്നിൽയ ഭരണകക്ഷിയായ ജെ എം എമ്മിന്റെ സ്ഥാനാർത്ഥികളിൽ 78 ശതമാനം ( 23 ൽ 18 ) കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ( 17 ൽ 16) കോടീശ്വരന്മാരാണ്. മറ്റ് പാർട്ടികളിൽ ബി എസ് പി 7, ആർ ജെ ഡി 4, ജെ ഡി യു 2 എന്നിങ്ങനെയാണ് ഒരു കോടിയിലധം ആസ്തിയുള്ളതായനി വെളിപ്പെടുത്തിയത്.












Click it and Unblock the Notifications