Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമന്ത് സോറനെ വീഴ്ത്താൻ ഗാംലിയേൽ ഹെംബ്രോമിനെ ഇറക്കി ബിജെപി; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. ബർഹൈത്ത് മണ്ഡലത്തിൽ ഹേമന്ത് സോറനെതിരെ ഗാംലിയേൽ ഹെംബ്രോമിനെയാണ് ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ബർഹൈത്തിന് പുറമേ തുണ്ടി മണ്ഡലത്തിലെയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

തുണ്ടിയിൽ നിന്നും വികാസ് മഹ്‌തോയാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുക. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബർഹൈത്ത് മണ്ഡലത്തിൽ നിന്നുള്ള എജെഎസ്‍യു സ്ഥാനാർത്ഥിയായിരുന്നു നിലവിൽ ബിജെപിക്ക് വേണ്ടി കളത്തിൽ ഇറങ്ങുന്ന ഹെംബ്രോം. എന്നാൽ 2019ൽ കാര്യമായ സ്വാധീനം മണ്ഡലത്തിൽ സൃഷ്‌ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എങ്കിലും ഇക്കുറി ബിജെപിക്ക് വേണ്ടി മത്സരിക്കുമ്പോൾ നേട്ടമുണ്ടാക്കാൻ ഹെംബ്രോമിന് കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

hemantsorenbjpcandidate

എന്തുകൊണ്ട് ഹെംബ്രോം?

ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎമ്മിന്റെ മുതിർന്ന നേതാവുമായ ഹേമന്ത് സോറനെതിരെ ബിജെപി ഇക്കുറി അപ്രതീക്ഷിത സ്ഥാനാർത്ഥിയെയാണ് രംഗത്ത് ഇറക്കുന്നത്. ഒരു അധ്യാപകനായിരുന്നു ഗാംലിയേൽ ഹെംബ്രോം. എന്നാൽ 2019ൽ സർക്കാർ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എജെഎസ്‍യുലൂടെ ആയിരുന്നു തുടക്കം.

2019 തിരഞ്ഞെടുപ്പിൽ ബർഹൈത്തിൽ കന്നിയങ്കം കുറിച്ചിരുന്നു. എന്നാൽ വേണ്ടത്ര സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം മണ്ഡലത്തിൽ അദ്ദേഹത്തിന് മേൽവിലാസമുണ്ട്. ഒരു കായിക പ്രേമി എന്ന നിലയിൽ ധാരാളം ഫുട്‍ബോൾ ടൂർണമെന്റുകൾ സംഘടിപ്പിച്ചുള്ള പരിചയത്തിലൂടെ യുവാക്കൾക്ക് ഇടയിൽ ഹെംബ്രോമിന് ഇടം കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇത് വോട്ടായി മാറുമെന്നാണ് ബിജെപി പ്രതീക്ഷ.

2019ൽ ബർഹൈത്തിൽ നിന്ന് സൈമൺ മാൾട്ടോയാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. എന്നാൽ 25000 വോട്ടുകൾക്കായിരുന്നു ഹേമന്ത് സോറന്റെ വിജയം. ഇക്കുറി മണ്ഡലത്തിൽ ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥിയെ കിട്ടിയില്ലെന്നും അതോടെ അഞ്ച് കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്‌തുവെന്നും കഴിഞ്ഞ ദിവസം മുതിർന്ന ജെഎംഎം നേതാവ് മനോജ് പാണ്ഡെ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയമായ കാര്യം.

81 അംഗ ജാർഖണ്ഡ് നിയമഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടമായാണ് നടത്തുന്നത്. ഇതിൽ 68 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. നേരത്തെ 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് രണ്ടാംഘട്ട പട്ടികയിൽ അവർ പ്രഖ്യാപിച്ചിരിക്കുന്നത്.

എൻഡിഎ സഖ്യത്തിന് കീഴിൽ എജെഎസ്‌യു, ജെഡിയു, എൽജെപി എന്നീ കക്ഷികളാണ് ഇത്തവണ ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ അണിനിരക്കുന്നത്. ബിജെപിയുടെ 68 മണ്ഡലങ്ങൾ മാറ്റി നിർത്തിയാൽ ശേഷിക്കുന്ന 13 സീറ്റുകളിലാണ് സഖ്യകക്ഷികൾ മത്സരിക്കുന്നത്. ഓൾ ജാർഖണ്ഡ് സ്‌റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു) 10, ജനതാദൾ യുണൈറ്റഡ് (ജെഡിയു) 2, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) എൽജെപി-ആർ 1 എന്നിങ്ങനെയാണ് സീറ്റ് നില.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+