ജാര്‍ഖണ്ഡില്‍ ബിജെപി തിരിച്ചുവരുമോ? സോറനെ വീഴ്ത്താന്‍ സോഷ്യല്‍ എഞ്ചിനീയറിംഗ്; പ്ലാന്‍ ഇങ്ങനെ
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തിനെതിരെ പുതിയ തന്ത്രമൊരുക്കി ബിജെപി. ഭരണം ഒരുതരത്തിലും നഷ്ടമാവാതിരിക്കാനുള്ള തന്ത്രമാണിത്. ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തതിലുള്ള സഹതാപ തരംഗം അടക്കം മുന്‍നിര്‍ത്തിയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം. ബിജെപി ഭരണവിരുദ്ധ വികാരത്തിലും, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച്ചയും ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ പ്രചാരണം.
യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനവും, സ്ത്രീകള്‍ക്ക് സ്റ്റവിനും ചെലവുകളും നല്‍കുന്നതില്‍ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ച്ചയാണ് ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 52 നിയമസഭാ മണ്ഡലത്തിലും എന്‍ഡിഎ മുന്നിലെത്തിയിരുന്നു. ഇത് വിജയസാധ്യത ശക്തമാക്കുന്നതാണ്.

അതേസമയം ബിജെപി ഇത്തവണ കൂടുതലായി പ്രാദേശിക നേതാക്കളെ ആശ്രയിക്കേണ്ടി വരും. മോദി പ്രഭാവം സംസ്ഥാന തലത്തില്‍ മങ്ങി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇത്തവണ സോഷ്യല്‍ എഞ്ചിനീയറിങ് ശക്തമാക്കേണ്ടി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 9 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. 2019നെ അപേക്ഷിച്ച് മൂന്ന് സീറ്റുകളാണ് എന്‍ഡിഎയ്ക്ക് നഷ്ടമായത്. ഇന്ത്യ സീറ്റിന് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. ഇതെല്ലാം സംവരണ മണ്ഡലങ്ങളാണ്.
എസ്ടി വിഭാഗം ഹേമന്ദ് സോറന്റെ അറസ്റ്റിനെ തുടര്‍ന്ന് ജെഎംഎമ്മിന് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു. മറ്റ് വിഭാഗക്കാരില്‍ ഇത് പ്രതിഫലിച്ചിട്ടില്ല. ജാര്‍ഖണ്ഡില്‍ 30 ശതമാനം ബീഹാറികള്‍, ബംഗാളില്‍, യുപിയില്‍ സ്വദേശികള്‍ എന്നിവരാണ്. ഇവരുടെ പിന്തുണ ബിജെപിക്കാണ് ലഭിക്കുക.
മുന്നോക്ക വിഭാഗങ്ങള്‍, ഒബിസികള്‍, പട്ടികജാതി വിഭാഗങ്ങളില്‍ ബിജെപിക്ക് ഇപ്പോഴും ആധിപത്യമുണ്ട്. 28 സംവരണ സീറ്റുകളാണ് ബിജെപിക്ക് വെല്ലുവിളി. ഇതില്‍ 23 എണ്ണത്തിലും ജെഎംഎം-കോണ്‍ഗ്രസ് സഖ്യമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇവയില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കും. ബാബുലാല്‍ മറാണ്ഡി ബിജെപിയിലെത്തിയതാണ് ഇതിലെ വഴിത്തിരിവ്.
2019ല്‍ മറാണ്ഡിയുടെ ജെവിഎം മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. 5.5 ശതമാനം വോട്ടും നേടിയിരുന്നു. രണ്ട് സീറ്റുകളില്‍ ബിജെപിയുടെ ജയസാധ്യതയെയും അവര്‍ ഇല്ലാതാക്കി. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുമ്പോള്‍ മറാണ്ഡി ഇഫക്ട് ഇല്ലെന്ന് തന്നെ പറയണം. മറാണ്ഡിക്ക് കരുത്ത് കാണിക്കാനായാല്‍ സംവരണ മണ്ഡലങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കും.
സുധേഷ് മഹാതോയുടെ എജെഎസ്‌യുവിന്റെ എന്‍ഡിഎയില്‍ തിരികെ എത്തിയിട്ടുണ്ട്. കുര്‍മി വോട്ടുകളില്‍ ഇവര്‍ക്ക് വലിയ സ്വാധീനമുണ്ട്. ഇവര്‍ ബിജെപിക്കൊപ്പം നിന്നാല്‍ പിന്നോക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് സാധിക്കും. ജയറാം മഹാതോയില്‍ നിന്ന് ഇവര്‍ വെല്ലുവിളി നേരിടുന്നുണ്ട്. യുവ കുര്‍മി വിഭാഗം നേതാവാണ് അദ്ദേഹം.
ജയറാമിന്റെ പരിപാടികളില്‍ വലിയ ആള്‍ക്കൂട്ടം തന്നെ എത്തുന്നുണ്ട്. ഇവ പ്രാദേശികവാദത്തിനാണ് പ്രാധാന്യം നല്‍കുന്നത്. നേരത്തെ പ്രതിപക്ഷ വോട്ടുകളെ ഭിന്നിക്കുന്നതില്‍ ജയറാം മഹാതോയുടെ ജെബികെഎസ്എസ് പാര്‍ട്ടി ബിജെപിയെ സഹായിച്ചിട്ടുണ്ട്. അതുപോലെ സരയൂ റായ് ജെഡിയുവില്‍ ചേര്‍ന്നിട്ടുണ്ട്.
ജംഷേദ്പൂരില്‍ അദ്ദേഹത്തിന് സ്വാധീനമുണ്ട്. ചംപയ് സോറന്‍ കൂടി വന്നതോടെ ബിജെപിക്ക് കൂടുതല്‍ നേട്ടം ലഭിക്കാം. കോല്‍ഹാന്‍, ശാന്താല്‍ പര്‍ഗാന മേഖലയിലെ 32 സീറ്റുകള്‍ പിടിച്ചാല്‍ ബിജെപിക്ക് ഇവിടെ ജയം ഉറപ്പിക്കാം. എന്നാല്‍ ഇന്ത്യ സഖ്യം ഒട്ടും ദുര്‍ബലമല്ല, ഇടതുപാര്‍ട്ടികള്‍ കൂടി വന്നതോടെ സാധാരണക്കാരുടെ വോട്ടുകള്‍ സഖ്യത്തിന് ഉറപ്പിക്കാനാവും.












Click it and Unblock the Notifications