Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രീഡി... 9 വാക്കില്‍ ജാര്‍ഖണ്ഡ് ഫലത്തെ വിലയിരുത്തി ചിദംബരം, ബിജെപിക്ക് പരിഹാസം ഇങ്ങനെ

ദില്ലി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വീഴ്ച്ചയില്‍ പ്രതികരിച്ച് പി ചിദംബരം. മൂന്ന് ഡി എന്നര്‍ത്ഥം വരുന്ന ത്രീഡിയിലാണ് അദ്ദേഹം ബിജെപിയെ പരിഹസിച്ചു. ഹരിയാനയില്‍ തിരിച്ചടി നേരിട്ടു. മഹാരാഷ്ട്രയില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ജാര്‍ഖണ്ഡില്‍ തോറ്റ് തുന്നം പാടി. 2019 ബിജെപിയുടെ കഥ ഇങ്ങനെയാണ് എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. എല്ലാ ബിജെപി ഇതര പാര്‍ട്ടികളും ഇപ്പോള്‍ കണ്ണ് തുറക്കണം. ഭരണഘടനയെ രക്ഷിക്കാന്‍ എല്ലാവരും കോണ്‍ഗ്രസിനൊപ്പം അണിനിരക്കണമെന്നും ചിദംബരം പറഞ്ഞു.

1

ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ടു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് വന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തുക സാധ്യമാണ്. ഇനിയുള്ള തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുമെന്നും ചിദംബരം പറഞ്ഞു. എന്‍ആര്‍സി പോലുള്ള വൈകാരികമായ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അമിത് ഷായുടെ രാഷ്ട്രീയത്തെ ജനങ്ങള്‍ സ്വീകരിച്ചില്ലെന്ന് ശിവസേനയും വ്യക്തമാക്കി.

ജാര്‍ഖണ്ഡിലെ ജനങ്ങള്‍ മോദിയുടെയും അമിത് ഷായുടെയും ബിജെപിയുടെയും ധാര്‍ഷ്ട്യത്തെ തകര്‍ത്തെന്നും ജനാധിപത്യം വിജയിച്ചെന്നും എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിജെപിക്ക് ജാര്‍ഖണ്ഡും നഷ്ടമായെന്ന് ശിവസേന വക്താവ് മനീഷ കായണ്ഡെ പറഞ്ഞു. അമിത് ഷാ നയിക്കുന്ന പാര്‍ട്ടിയെ ഇപ്പോഴും ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം ഇതോടെ പ്രസക്തമായെന്നും കായണ്ഡെ വ്യക്തമാക്കി.

ബിജെപി മുമ്പ് പറഞ്ഞത് വികസനത്തിന്റെ രാഷ്ട്രീയമാണ് കളിക്കുന്നതെന്നാണ്. എന്നാല്‍ വൈകാരികമായ വിഷയങ്ങളിലേക്കാണ് അവരുടെ ശ്രദ്ധ. അത് മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ്. എന്‍ആര്‍സി പോലുള്ള വിഷയങ്ങള്‍ ബിജെപിയെ തോല്‍വിയിലേക്ക് നയിച്ചെന്നും മനീഷ കായണ്ഡെ പറഞ്ഞു. അതേസമയം ആദിവാസികളും പാവപ്പെട്ടവരും ബിജെപിയെ തള്ളിക്കളഞ്ഞതായി ശിവസേന നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+