ജാർഖണ്ഡിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി ബിജെപി; ഒക്ടോബറോടെ ഊർജ്ജിതമാക്കും
ഡൽഹി: ജാർഖണ്ഡിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി ബി ജെ പി. പാർട്ടി അംഗങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ഇതിനകം ശേഖരിച്ചതായും സ്ഥാനാർത്ഥികൾക്കായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതായും കേന്ദ്രസഹമന്ത്രി കൂടിയായ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ഒക്‌ടോബർ ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നതോടെ തീരുമാനങ്ങളെടുക്കാനുള്ള നടപടികൾ ഊർജിതമാകും. നിലവിൽ അധികാരത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ചയുടെയും കോൺഗ്രസിന്റെയും നിലവിലുള്ള സഖ്യത്തെ വെല്ലുവിളിക്കാൻ ലക്ഷ്യമിട്ടുള്ള ബി ജെ പിയുടെ തന്ത്രപരമായ ഒരുക്കങ്ങളെയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.

അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ജനക്കൂട്ടത്തിന്റെ ആവേശം പ്രകടമായിരുന്നുവെന്നും ചൗഹാൻ പറഞ്ഞു. സത്യസന്ധം അല്ലാത്തതും അഴിമതി നിറഞ്ഞുതുമായ ഭരണത്തിൽ നിന്ന് ഒരു മാറ്റം പൊതുജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
സ്ത്രീ ശാക്തീകപണം, യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, കർഷകരുടെയും ദരിദ്രടെയും ക്ഷേമം വർദ്ധിപ്പിക്കൽ എന്നിവയ്ക്കുള്ള പാർട്ടിയുടെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് സംസ്ഥാനത്തിനായുള്ള ബി ജെ പിയുടെ പ്രകടനപത്രികയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
" ജനങ്ങൾക്കിടയിലെ ആവേശം അതിശയിപ്പിക്കുന്നതായിരുന്നു" അമിത് ഷായുടെ സന്ദർശനത്തെക്കുറിച്ച് ചൗഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പിന്തുണ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജാർഖണ്ഡിലെ പാർട്ടിയുടെ പ്രചാരണ ശ്രമങ്ങൾക്ക് റാലി തുടക്കമിടുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അമിത് ഷാ സന്ദർശന വേളയിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിലുല്ള സർക്കാരിനെ അഴിമതിയുടെ പേരിൽ വിമർശിച്ചിരുന്നു. കർഷകരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനെ തിരഞ്ഞെടുക്കാൻ അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.
ഗോത്ര പാരമ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ഒരു ഗവർൺമെന്റിന് പകരം അവയെ സംരക്ഷിക്കുന്ന ഒരു ഗവർൺമെന്റിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാറ്റം ജെ എം എമ്മിനും കോൺഗ്രസിനും പകരം ബി ജെ പി സർക്കാരിനെ കൊണ്ടുവരുന്നത് മാത്രമല്ല, ഈ അഴിമതി സർക്കാരിനെ നീക്കം ചെയ്യുകയും അഴിമതി തടയുന്ന സർക്കാർ കൊണ്ടുവരികയുമാണ് മാറ്റം എന്നും അമിത് ഷാ പറഞ്ഞു.
ഈ വർഷം അവസാനം 81 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് ജാർഖണ്ഡ് തയ്യാറെടുക്കുന്നത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഔദ്യോഗിക തീയതികൾ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ നിലവിലെ ഗവൺമെൻ്റിൻ്റെ കാലാവധി 2024-ൽ അവസാനിക്കും. അതിനാൽ പാർട്ടികൾ തിരഞ്ഞെടനുപ്പിന് സജ്ജമാവുകയാണ്. അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.












Click it and Unblock the Notifications