ഹാലോവീന്‍ ദിനത്തില്‍ ജോക്കറാക്രമണം, കത്തിവീശി, ട്രെയിനിന് തീയിട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ടോക്കിയോ: ഹാലോവീന്‍ ദിനത്തില്‍ ജപ്പാന് ഒന്നടങ്കം വിറച്ചിരിക്കുകയാണ്. ബാറ്റ്മാന് സീരീസിലെ പ്രധാന വില്ലനായ ജോക്കറിന്റെ വേഷം ധരിച്ച് വന്ന ഒരു യുവാവ് പലര്‍ക്കെതിരെയും കത്തിയാക്രമണം നടത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായ ആക്രമണമായിരുന്നു ഇത്. പതിനേഴോളം പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. തലസ്ഥാന നഗരിയായ ടോക്കിയോയിലെ ട്രെയിനിലാണ് ആക്രമണം നടന്നത്. ഒരാള്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. 24 വയസ്സുകാരനാണ് ട്രെയിന്‍ യാത്രക്കാരെ ആക്രമിച്ചത്. ഹാലോവീന്‍ ദിനവുമായി ബന്ധിപ്പിച്ച് ഹോളിവുഡില്‍ ധാരാളം ഹൊറര്‍ ചിത്രങ്ങള്‍ വരാറുണ്ട്. അതിലെ കഥാപാത്രത്തിന് സമാനമായ ആക്രമണമാണ് നടന്നിരിക്കുന്നത്.

ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പോവുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ അറുപത് വയസ്സുകാരന്റെ നില ഗുരുതരമാണ്. പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പിടികൂടി. ജോക്കറിന്റെ പ്രവര്‍ത്തിയില്‍ ജനങ്ങള്‍ ആകെ ഭയത്തിലാണ്. ഇയാള്‍ എന്തോ കാര്യം ട്രെയിനിലാകെ തളിച്ചെന്നും, ട്രെയിനിന് തീയിട്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. പെട്രോളാണോ ഇതെന്നുള്ള കാര്യം പരിശോധിക്കുന്നുണ്ട്. ആളുകള്‍ ഭയന്ന് ട്രെയിനില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന വീഡിയോ നേരത്തെ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ശേഷമാണ് ട്രെയിന്‍ ബോഗിയില്‍ ഇയാള്‍ തീയിട്ടത്.
റെയില്‍വേ സ്റ്റേഷനില്‍ കിയോ ലൈന്‍ ട്രെയിനിന്റെ ജനലുകള്‍ വഴി യാത്രക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രെയിനില്‍ തീയിട്ടതിന് പിന്നാലെ പൊട്ടിത്തെറി ഉണ്ടായതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം ട്രെയിന്‍ കമ്പനി അധികൃതര്‍ അക്രമത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല്. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിനില്‍ അക്രമമുണ്ടായത്. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ നിന്ന ഉടനെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചത്. പലരും ഹാലോവീന്റെ ഭാഗമായിട്ടുള്ള തമാശയാണെന്നാണ് ഇതിനെ കരുതിയത്. നീളമേറിയ കത്തി കൊണ്ടാണ് ഇയാള്‍ പലരെയും കുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
മറ്റൊരു വീഡിയോയില്‍ ജോക്കറുടെ വേഷം ധരിച്ച ഒരാള്‍ ട്രെയിനില്‍ ഇരുന്ന് സിഗരറ്റ് വലിക്കുന്നതും കാണാം. എന്നാല്‍ ഈ ട്രെയിനില്‍ വേറെ ആരും ഇല്ലായിരുന്നു. അതേസമയം പോലീസ് പുറത്തുനില്‍ക്കുന്നുണ്ട് എന്ന് ഇയാള്‍ക്ക് അറിയാമായിരുന്നു. തനിക്ക് ആളുകളെ കൊല്ലണം. എന്നാല്‍ തന്നെ വധശിക്ഷയ്ക്ക് വിധിക്കുമല്ലോ എന്നും അക്രമി ചോദിച്ചതായി റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു. ലോകത്തെ ഏറ്റവും തിരക്കേറിയ റെയില്‍ സ്റ്റേഷനായ കിയോ എക്സ്പ്രസ് ലൈനിലാണ് ഈ ആക്രമണം ഉണ്ടായത്. കുറേനേരം ഈ ലൈനില്‍ ഗതാഗതം തടസ്സപെട്ടിരുന്നു. ഇത് തിരഞ്ഞെടുപ്പിന് തുടര്‍ന്നായിരുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications