Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോഷിമഠില്‍ ആശങ്കയേറുന്നു: നഗരം പൂർണ്ണമായും ഇടിഞ്ഞ് താഴാം, മുന്നറയിപ്പുമായി ഐസ്ആർഒ

ജോഷിമഠ്: കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ജോഷിമഠ് നഗരം താഴ്ന്നത് 5.3 സെന്റിമീറ്ററെന്ന് ഐസ് ആർ ഓ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ഇത്തരമൊരു കാര്യം വ്യക്തമാക്കിയത്. 2022 ഡിസംബർ 27 നും 2023 ജനുവരി 8 നും ഇടയില്‍ 5.4 സെന്റീമീറ്ററോളം നഗരം ഇടിഞ്ഞ് താഴുകയായിരുന്നു. 2022 ഏപ്രിലിനും 2022 നവംബറിനുമിടയിൽ 12 ദിവസത്തെ താഴ്ച്ചാ നിരക്ക് വേഗത്തിലായിരുന്നുവെന്നും ഈ കാലയളവില്‍ 9 സെന്റീമീറ്ററോളം നഗരം താഴ്ന്നതായും ഐ എസ് ആർ ഓ വ്യക്തമാക്കുന്നു.

 joshi

ആർമി ഹെലിപാഡും നർസിംഗ് മന്ദിറും ഉൾപ്പെടെ സെൻട്രൽ ജോഷിമഠിൽ മാത്രമാണ് സബ്‌സിഡൻസ് സോൺ സ്ഥിതി ചെയ്യുന്നതെന്നും ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. 2,180 മീറ്റർ ഉയരത്തിൽ ജോഷിമഠ്-ഔലി റോഡിന് സമീപമാണ് സബ്സിഡൻസിന്റെ കേന്ദ്ര സ്ഥാനം സ്ഥിതി ചെയ്യുന്നത്.

നൂറുകണക്കിന് വീടുകൾക്ക് വിള്ളലുകൾ ഉണ്ടാകുകയും വാസസ്ഥലങ്ങൾ അപകടകരമാണെന്ന് കണ്ടെത്തിയതിനാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതിന് പിന്നാലെ ജോഷിമഠിനെ ചമോലി ജില്ലാ ഭരണകൂടം ഭൂമി തകർച്ച മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ 1.5 ലക്ഷം രൂപയുടെ ഇടക്കാല ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയും പുനരധിവാസ പാക്കേജിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. അപകടത്തില്‍പ്പെട്ട രണ്ട് ഹോട്ടലുകളുടെ പൊളിക്കൽ വ്യാഴാഴ്ച ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം പ്രവർത്തി നിർത്തിവെച്ചു.

ഹോട്ടൽ മലരി ഇൻ, മൗണ്ട് വ്യൂ ഹോട്ടലുകൾ എന്നിവയാണ് പൊളിക്കുന്നത്. ഇവയുടെ നിലനിൽപ്പ് ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് അപകടകരമാണ്, മറ്റ് വീടുകളൊന്നും ഇപ്പോൾ പൊളിക്കില്ലെന്നും ഭരണകൂടം ഉറപ്പുനൽകി. ജോഷിമഠം ഇടഞ്ഞ് താഴുന്നത് വിശകലനം ചെയ്യാൻ നിരവധി വിദഗ്ധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്, അതേസമയം എൻടിപിസി ഹൈഡൽ പ്രോജക്റ്റിനായുള്ള ടണലിംഗ് ജോലികളെ ചിലർ വിമർശിക്കുന്നുണ്ടെങ്കിലും. തങ്ങളുടെ തുരങ്കം ജോഷിമഠിന് താഴെയൂടെയല്ല കടന്നുപോകുന്നതെന്നാണ് എൻ ടി പി സി അവകാശപ്പെടുന്നത്.

ജോഷിമഠത്തിലെ മണ്ണിടിച്ചിൽ വിലയിരുത്താൻ നിയോഗിച്ച വിദഗ്ധ സമിതിയാണ് തകർന്ന വീടുകൾ എത്രയും പെട്ടെന്ന് പൊളിക്കാൻ ശുപാർശ ചെയ്തിരുന്നു. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) സംഘത്തിന്റെ മേൽനോട്ടത്തിലാണ് പൊളിക്കൽ നടക്കുക. ഇവരെ സഹായിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയേയും (എൻ ഡി ആർ എഫ്) വിളിച്ചിട്ടുണ്ട്. എന്നാല്‍ വീടുകള്‍ നിലവില്‍ പൊളിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+