കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമുഖം നടത്തുന്നതിനിടയില്‍ കൂട്ടക്കൊലപാതക കേസ് പ്രതി മാധ്യമപ്രവര്‍ത്തകയെ മര്‍ദ്ദിച്ചു

  • By Sruthi K M
Google Oneindia Malayalam News

അഹമ്മദാബാദ്: അഭിമുഖം നടക്കുന്നതിനിടയില്‍ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ കയ്യേറ്റ ശ്രമം. എന്‍ഡിടിവി മാധ്യമപ്രവര്‍ത്തക രേവതി ലോലിനാണ് മര്‍ദ്ദനമേറ്റത്. 2002ല്‍ നടന്ന ഗുജറാത്ത് കൂട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സുരേഷിന്റെ അഭിമുഖത്തിനായിട്ടാണ് രേവതി ലോല്‍ അഹമ്മദാബാദില്‍ എത്തുന്നത്. 2002ല്‍ നടന്ന നരോദ പട്ട്യാ കൂട്ടകൊലപാതകത്തെക്കുറിച്ചൊരു പുസ്തകം തയ്യാറാക്കാനാണ് രേവതി സുരേഷ് ഛരയെ സമീപിക്കുന്നത്.

സുരേഷിന്റെ വീട്ടില്‍ ചെന്നാണ് രേവതി അഭിമുഖം നടത്തിയത്. അഭിമുഖത്തിനിടെ രേവതി ഇയാളോട് കുറേ ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ചില ചോദ്യങ്ങള്‍ അതിരുവിട്ടപ്പോഴാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ചത്. മര്‍ദ്ദനമേറ്റ രേവതി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

journalistrevatilaul

സംഭവത്തെത്തുടര്‍ന്ന് എന്‍ഡിടിവി മാധ്യമപ്രവര്‍ത്തക വെജല്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പൂര്‍വ്വകാലത്തെക്കുറിച്ചുമാണ് അയാളോട് താന്‍ ചോദിച്ചതെന്ന് രേവതി പറയുന്നു. ചോദ്യം കേട്ടശേഷം ഇയാള്‍ തന്റെയടുത്ത് വന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും രേവതി പോലീസിനോട് പറഞ്ഞു.

2002ല്‍ നടന്ന കൂട്ടകൊലപാതക കേസില്‍ 31 വര്‍ഷം ജയിലില്‍ കിടന്നയാളാണ് സുരേഷ്. കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ പരോളില്‍ ഇറങ്ങിയത്. ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ നടത്തിയ കൂട്ടക്കൊലയില്‍ അന്ന് നൂറോളം പേരാണ് കൊല്ലപ്പെട്ടത്.

English summary
A convict in a Gujarat riots case, out on parole, allegedly assaulted a journalist in Ahmedabad on Wednesday evening when she met him for an interview.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X