Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുമോ? വെള്ളിയാഴ്ച അറിയാം, ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഈ മാസം ആദ്യത്തിലാണ് ഹൈക്കോടതി കാപ്പന്റെ ജാമ്യ ഹര്‍ജി തള്ളിയത്. കാപ്പനെതിരെ ചുമത്തിയ കുറ്റം ഗൗരവമുള്ളതാണ് എന്നായിരുന്നു കോടതിയിലുടെ വിലയിരുത്തല്‍.

തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കാന്‍ കാപ്പന്‍ തീരുമാനിക്കുകയായിരുന്നു. ജയില്‍ രേഖകള്‍ ലഭിക്കാന്‍ വൈകിയത് കാരണമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതിനു കാലതാമസമുണ്ടായത്. കാപ്പന്റെ കൂട്ടുപ്രതിക്ക് ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാപ്പനുമായി അടുപ്പമുള്ളവര്‍.

s

ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് കാപ്പന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിലാണ് ഹര്‍ജി നല്‍കിയത്. എന്തുകൊണ്ട് അപേക്ഷ നല്‍കാന്‍ വൈകി എന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവ് ലഭിക്കാന്‍ വൈകിയതാണ് കാരണമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്‍വി രമണ വെള്ളിയാഴ്ച വിരമിക്കും.

സിദ്ദിഖ് കാപ്പന്‍ പ്രതിയായ ഹത്രാസ് ഗൂഢാലോചന കേസിലെ പ്രതി മുഹമ്മദ് ആലമിനാണ് അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം നല്‍കിയത്. കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയില്‍ നിന്ന് യുപിയിലേക്ക് പോയ കാറിന്റെ ഡ്രൈവറായിരുന്നു ആലം. ഡല്‍ഹി സ്വദേശിയായ ഇയാള്‍ ഓടിച്ച വാഹനം 2020 ഒക്ടോബര്‍ അഞ്ചിനാണ് യുപിയിലെ മഥുര പോലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ ആലം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മൂന്നാം തവണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജാമ്യം കിട്ടിയത്. അഭിഭാഷകരായ അമര്‍ജീത് സിങ് രഖ്‌റ, ബാസിത് മുനി മിശ്ര, ഷാറാന്‍ മുഹിയുദ്ദീന്‍ ആല്‍വി, സയ്പാന്‍ ശൈഖ് എന്നിവര്‍ ആലമിന് വേണ്ടി കോടതിയില്‍ ഹാജരായി. സിദ്ദിഖ് കാപ്പന്‍, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ അതിഖുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ് എന്നിവരായിരുന്നു ആലമിന്റെ കാറിലെ യാത്രക്കാര്‍. ഹത്രാസ് ദളിത് പീഡന കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാനാണ് കാപ്പന്‍ മഥുരയിലേക്ക് പുറപ്പെട്ടത്.

ഹത്രാസില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ വന്നു എന്നാരോപിച്ചാണ് കാപ്പനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്. പിന്നീട് യുഎപിഎ, രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. ജില്ലാ കോടതിയും ഹൈക്കോടതിയും കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാപ്പന്റെ കുടുംബം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+