Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വെറും 8 മാസം; 'യെദ്യൂരപ്പ കാർഡ്' ഇറക്കി ലിംഗായത്ത് വോട്ട് പിടിക്കാൻ കോൺഗ്രസ്

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് 8 മാസങ്ങൾ മാത്രം ശേഷിക്കെ ബൂത്ത് തലം മുതൽ പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി കർണാടക കോൺഗ്രസ്. ഉടൻ തന്നെ ബൂത്ത് തലത്തിലുള്ള പുനഃസംഘടനയിലേക്ക് പാർട്ടി നേതൃത്വം കടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാകും പ്രാദേശിക തലത്തിൽ പ്രധാനമായും പ്രചരണം നടത്തുകയെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്

1

സംസ്ഥാനത്തെ ബി ജെ പി ഭരണത്തിൽ ജനങ്ങൾ തൃപ്തരല്ലെന്നും അവർ ബൊമ്മി സർക്കാരിനെ പുറത്താക്കുമെന്നും ബെംഗളൂരുവിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ജി ശേഖർ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ താഴെത്തട്ടിലുള്ള കേഡർ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോൾ നേതൃത്വം ശ്രദ്ധ പതിപ്പിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും നേതാവ് പറഞ്ഞു.

2

ഇത്തവണ സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് വിഭാഗത്തിന്റെ വോട്ടുറപ്പാക്കാനുള്ള തന്ത്രങ്ങളും കോൺഗ്രസ് ആവിഷ്കരിക്കുന്നുണ്ടെന്ന് നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന ജനസംഖ്യയുടെ 14 ശതമാനമാണ് ലിംഗായത്ത് വിഭാഗം. പരമ്പരാഗതമായി ബി ജെ പിയെ പിന്തുണയ്ക്കുന്നവരാണ് ലിംഗായത്ത്. എന്നാൽ മുൻ മുഖ്യമന്ത്രിയും സമുദായാംഗവുമായ ബി എസ് ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതോടെ സമുദായം ബി ജെ പിയുമായി ഇടഞ്ഞിരുന്നു. യെഡ്ഡിയെ മാറ്റി നിർത്തുന്നതിനെതിരെ സമുദായം ഉയർത്തിയ കടുത്ത എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ബസവരാജ് ബൊമ്മിയെ ബി ജെ പി മുഖ്യമന്ത്രിയാക്കിയത്.

3

സമുദായാംഗങ്ങളെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലിംഗായത്ത് വിഭാഗക്കാരനായ ബൊമ്മിയെ ബി ജെ പി മുഖ്യമന്ത്രിയാക്കിയതെങ്കിലും അതൃപ്തികൾ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യം മുതലെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിനോടകം തന്നെ കോൺഗ്രസിലെ ലിഗായക്ക് വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ മുതിർന്ന സമുദായ സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. അതേസമയം കോൺഗ്രസിന്റെ ഈ നീക്കം അത്രകണ്ട് വിജയിക്കില്ലെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ബി ജെ പിയുടെ ഉന്നതാധികാര സമിതിയായ പാർലമെന്ററി ബോർഡിൽ യെദ്യൂരപ്പയെ നിയമിക്കാനുള്ള തീരുമാനം ലിംഗയത്ത് വിഭാഗത്തിന്റെ അതൃപ്തികൾ പരിഹരിക്കാൻ കാരണമായിട്ടുണ്ടെന്ന് ഇവർ പറയുന്നു.

4

യെദ്യൂരപ്പയുടേയും ലിംഗായത്ത് വിഭാഗത്തിന്റേയും പിന്തുണ ഇല്ലാതെ കർണാടകത്തിൽ വിജയം ഉറപ്പാക്കുക ബി ജെ പിയെ സംബന്ധിച്ചെടുത്തോളം എളുപ്പമല്ല. ഈ സാഹചര്യത്തിൽ കൂടിയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹത്തെ ഉന്നതാധികാരസമിതിയിൽ ഉൾപ്പെടുത്തിയിത്.

5

അതിനിടെ നിയമസഭ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ബി ജെ പിയും ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയും ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലും അടുത്ത മാസം 50 നിയമസഭാ മണ്ഡലങ്ങളിൽ വീതം പര്യടനം നടത്തും.ഹുബ്ബള്ളി, മംഗളൂരു, ബംഗളൂരു, ദൊഡ്ഡബല്ലാപുര, ശിവമോഗ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കല്യാണ കർണാടക മേഖലയിലും പാർട്ടി ഏഴ് മെഗാ "ജനോത്സവ" റാലികൾ സംഘടിപ്പിക്കും. തിരഞ്ഞെടുപ്പിൽ 150 സീറ്റുകളാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ തവണ 108 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. 224 അംഗ സഭയിൽ കേവല ഭൂരിപക്ഷം നേടാൻ 113 സീറ്റുകളാണ് ആവശ്യം. കഴിഞ്ഞ തവണ ജെ ഡി എസിൽ നിന്നും കോൺഗ്രസിൽ നിന്നും 17 എം എൽ എമാരെ മറുകണ്ടം ചാടിച്ചായിരുന്നു ബി ജെ പി അധികാരം പിടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+