മോദിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു; തൊട്ടുപിന്നാലെ ബിഎസ്പി എംപി ബിജെപിയില്‍
ലഖ്നൗ: ബി എസ് പി നേതാവും എം പിയുമായ റിതേഷ് പാണ്ഡെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിക്ക് തന്നെ ആവശ്യമില്ല എന്നും തന്നെ ദീര്‍ഘകാലമായി ഒരു യോഗത്തിനും വിളിക്കുന്നില്ല എന്നും കുറ്റപ്പെടുത്തിയാണ് റിതേഷ് പാണ്ഡെ പാര്‍ട്ടി വിട്ടത്. പാര്‍ട്ടി നേതൃത്വമോ മായാവതിയോ തന്നോട് സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ബി എസ് പി വിട്ടതിന് പിന്നാലെ റിതേഷ് പാണ്ഡെ ബി ജെ പിയില്‍ ചേരുകയും ചെയ്തു.
പാര്‍ലമെന്റ് കാന്റീനില്‍ മറ്റ് ഏഴ് പ്രതിപക്ഷ എം പിമാര്‍ക്കൊപ്പം ഉച്ചഭക്ഷണത്തിനിടെ റിതേഷ് പാണ്ഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ബി എസ് പി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. മോദിയുമായി ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ച നടത്താന്‍ സാധിച്ചു എന്നായിരുന്നു കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്ക് വെച്ച് കൊണ്ട് റിതേഷ് പാണ്ഡെ പറഞ്ഞത്.

''ഏറെക്കാലമായി, പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എന്നെ വിളിക്കുകയോ പാര്‍ട്ടി നേതൃത്വം എന്നോട് സംസാരിക്കുകയോ ചെയ്യുന്നില്ല. നിങ്ങളെയും (മായാവതി) പാര്‍ട്ടിയുടെ ഉന്നത നേതൃത്വവുമായും ബന്ധപ്പെടാനും കാണാനും ഞാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല,' എന്നാണ് ബി എസ് പി അധ്യക്ഷ മായാവതിയെ അഭിസംബോധന ചെയ്ത തന്റെ രാജിക്കത്തില്‍ റിതേഷ് പാണ്ഡെ പറഞ്ഞത്.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗമില്ല എന്നും പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം വൈകാരിക വീക്ഷണകോണില്‍ നിന്ന് പ്രയാസമേറിയ ഒന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുകുത് ബിഹാരിയെ പരാജയപ്പെടുത്തിയാണ് റിതേഷ് പാണ്ഡെ ലോക്സഭയില്‍ എത്തിയത്.
അംബേദ്കര്‍ നഗര്‍ മണ്ഡലത്തെയാണ് റിതേഷ് പ്രതിനിധീകരിക്കുന്നത്. 2017 മുതല്‍ 2019 വരെ ജലാല്‍പൂര്‍ നിയോജക മണ്ഡലത്തിലെ എം എല്‍ എയായിരുന്നു. 2020 ജനുവരിയില്‍ ലോക്സഭയിലെ ബി എസ് പി നേതാവായും അദ്ദേഹത്തെ നിയോഗിച്ചിരുന്നു. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍, 2019 പരിശോധിക്കുന്നതിനുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി, ജൈവ വൈവിധ്യ (ഭേദഗതി) ബില്‍, 2021 എന്നിവയുടെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി എന്നിവയുള്‍പ്പെടെ ഒന്നിലധികം പാര്‍ലമെന്ററി കമ്മിറ്റികളില്‍ സജീവ അംഗമാണ്.
പാര്‍ലമെന്ററി ബിസിനസ് സര്‍വേയില്‍ രാജ്യത്തെ 539 എംപിമാരില്‍ 19-ാം സ്ഥാനത്താണ് പാണ്ഡെ. ടോപ് 20ല്‍ ഇടംപിടിച്ച ഏറ്റവും പ്രായം കുറഞ്ഞ എം പി കൂടിയാണ് അദ്ദേഹം. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിതേഷ് പാണ്ഡെ പാര്‍ട്ടി വിട്ടത് ബി എസ് പിക്ക് വലിയ തിരിച്ചടിയാകും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications