Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരൊറ്റ വ്യക്തിയുടെ ഫോണ്‍വിളി; 11 മന്ത്രിമാര്‍ രാജിവച്ചു; ദില്ലിയിലെ ചടുല നീക്കങ്ങള്‍ ഇങ്ങനെ...

ദില്ലി: രാജ്യതലസ്ഥാനത്ത് ബുധനാഴ്ച നടന്ന സംഭവങ്ങളുടെ ചര്‍ച്ചകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. ഒന്നും രണ്ടും മന്ത്രിമാരല്ല, 11 മന്ത്രിമാരാണ് രാജിവച്ചത്. ക്യാബിനറ്റ് പദവിയുള്ളവരും സഹമന്ത്രിമാരും ഇതില്‍പ്പെടും. ഇത്രയും മന്ത്രിമാര്‍ ഒരു ദിവസം രാജിവയ്ക്കുന്നത് സാധാരണമല്ല.

എങ്ങനെയാണ് നരേന്ദ്ര മോദി സര്‍ക്കാരിനും ബിജെപിക്കും ഇത് സാധിച്ചത്. അധികം വൈകാതെ ഈ വകുപ്പുകളില്‍ പുതിയ മന്ത്രിമാര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. ഉച്ചയോടെ തുടങ്ങിയ പ്രക്രിയ രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. ഒരു വ്യക്തിയുടെ ഫോണ്‍ കോള്‍ കാരണമാണ് എല്ലാവരും രാജിവച്ചതത്രെ....

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

1

ക്യാബിനറ്റ് പദവിയുള്ള ആറ് മന്ത്രിമാര്‍ രാജിവച്ചവരില്‍പ്പെടും. എല്ലാവരും പ്രമുഖര്‍. മാത്രമല്ല, സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍. ഇവര്‍ക്ക് പുറമെ സ്വതന്ത്ര്യ ചുമതലയുള്ള ഒരു മന്ത്രിയും അഞ്ച് സഹമന്ത്രിമാരും രാജിവച്ചവരില്‍ ഉള്‍പ്പെടും. ചൊവ്വാഴ്ച മന്ത്രി താവര്‍ഛന്ദ് ഗെഹ്ലോട്ട് രാജിവയ്ക്കുകയും കര്‍ണാടക ഗവര്‍ണറായതും മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായിരുന്നു.

2

രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, ഹര്‍ഷ വര്‍ധന്‍, രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, ഡിവി സദാനന്ദ ഗൗഡ, സന്തോഷ് ഗാങ്‌വാര്‍, സഞ്ജയ് ദോത്രി, ദേബശ്രീ ചൗധരി, രത്തന്‍ ലാല്‍ കതാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ബാബുല്‍ സുപ്രിയോ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രാജിവച്ചത്. ഇവരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. വൈകാതെ പുതിയ മന്ത്രിമാര്‍ ചുമതലയേല്‍ക്കുകയും ചെയ്തു.

3

എല്ലാവരെയും വിളിച്ച് രാജിവയ്ക്കുന്ന കാര്യം പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നേരിട്ടാണ് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഒരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നടപടികള്‍ പുരോഗമിക്കുകയായിരുന്നു. ഈ വേളയിലാണ് ജെപി നദ്ദ 11 പേരെയും വിളിച്ചത്.

4

രവിശങ്കര്‍ പ്രസാദിന്റെയും ഹര്‍ഷ വര്‍ധന്റെയും പ്രകാശ് ജാവദേക്കറിന്റെയും രാജി തീരെ പ്രതീക്ഷിച്ചിരുന്നില്ല. രാജിവയ്‌ക്കേണ്ടി വരുമെന്ന് ഇവര്‍ പോലും അറിഞ്ഞത് അവസാന നിമിഷമാണ് എന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷന്റെ കോള്‍ വന്നതിന് പിന്നാലെ രാജിവയ്ക്കാന്‍ 11 പേരും തീരുമാനിച്ചു. ഓരോരുത്തരായി രാജി പ്രഖ്യാപിക്കുകയും ചെയ്തു.

5

വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ രാജിവയ്ക്കാന്‍ എന്താണ് കാരണം എന്ന് മാധ്യമങ്ങള്‍ ആരാഞ്ഞിരുന്നു. ആരോഗ്യകാരണങ്ങള്‍ എന്നാണ് അദ്ദേഹവുമായി ബന്ധമുള്ളവര്‍ സൂചിപ്പിച്ചത്. അടുത്തിടെ കൊറോണ രോഗം വന്നിരുന്നു പൊഖ്രിയാലിന്. എന്നാല്‍ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ്- ബിജെപി നേതൃത്വം എന്നിവര്‍ ഇക്കാര്യത്തില്‍ നേരത്തെ ധാരണയായിരുന്നു.

6

11 കോള്‍ ചെയ്തു ജെപി നദ്ദ. 11 മന്ത്രിമാരും രാജി പ്രഖ്യാപിച്ചു. പുതിയ മന്ത്രിസഭയില്‍ യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും പുതിയ മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചു.

7

രാജിവച്ചതിന് പിന്നാലെ എല്ലാ മന്ത്രിമാരും അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ അപ്‌ഡേറ്റ് ചെയ്തു. പാര്‍ലമെന്റംഗം, രാജ്യസഭാ അംഗം, ബിജെപി പ്രവര്‍ത്തകന്‍ എന്നിങ്ങനെയാണ് മിക്കവരും മാറ്റിയിരിക്കുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട ആരോഗ്യ വകുപ്പ് ലഭിച്ചിരിക്കുന്നത് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം മന്‍സൂഖ് മണ്ഡാവിയക്കാണ്. വിദ്യാഭ്യാസം ധര്‍മേന്ദ്ര പ്രധാന് ലഭിച്ചു. വ്യോമയാനം ജ്യോതിരാദിത്യ സിന്ധ്യയ്ക്കും.

ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+