Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊരു തുടക്കം മാത്രം; വരും ദിവസങ്ങളില്‍ ഇതിലും വലുത്!! പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

ലഖ്‌നൗ: ബിജെപിക്കെതിരെ ശക്തമായ ആക്രമണത്തിന് ഒരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറഞ്ഞ് കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സ്വന്തം മണ്ഡലമായ അമേത്തിയിലെത്തിയ രാഹുല്‍ ഇപ്പോള്‍ കേട്ടത് സൂചന മാത്രമാണെന്ന് ഓര്‍മിപ്പിച്ചത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമേത്തിയിലെ അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുല്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 പ്രധാനമന്ത്രി ഒത്തുകളിച്ചു

പ്രധാനമന്ത്രി ഒത്തുകളിച്ചു

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഒത്തുകളിച്ചുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നേരത്തെയുള്ള വിമര്‍ശനം. റിലയന്‍സിന് വേണ്ടി ചില ഇടപെടലുകള്‍ നടന്നുവെന്ന സൂചനകളും പിന്നീട് പുറത്തുവന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹോളാന്‍ദ്, ഇന്ത്യ നിര്‍ദേശിച്ച കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്ന് കൂടി വെളിപ്പെടുത്തിയതോടെ ബിജെപി പ്രതിരോധത്തിലായി.

നരേന്ദ്ര മോദിക്ക് മൗനം

നരേന്ദ്ര മോദിക്ക് മൗനം

രാഹുല്‍ ഗാന്ധിയുടെ ആരോപണം നേരിടാന്‍ ബിജെപി നേതാക്കള്‍ വിയര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പല ബിജെപി നേതാക്കളും വിഷയത്തില്‍ പ്രതികരിച്ചെങ്കിലും നരേന്ദ്ര മോദി മൗനം പാലിക്കുകയായിരുന്നു. മോദി മൗനം വെടിയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. മോദി കള്ളം പറഞ്ഞുവെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നതെന്ന് സൂചിപ്പിച്ച് രാഹുല്‍ വീണ്ടും മോദിയെ പരിഹസിച്ച് രംഗത്തെത്തി.

 പിന്തിരിപ്പിക്കാന്‍ സാധിക്കില്ല

പിന്തിരിപ്പിക്കാന്‍ സാധിക്കില്ല

രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണിപ്പോള്‍. മോദിക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ കൊണ്ട് തന്നെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ കണ്ടത് തുടക്കം മാത്രം

നിങ്ങള്‍ കണ്ടത് തുടക്കം മാത്രം

നിങ്ങള്‍ കണ്ടത് തുടക്കം മാത്രമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വകാര്യ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും രാഹുല്‍ ആവര്‍ത്തിച്ചു. അമേത്തി ലോക്‌സഭാ മണ്ഡലത്തില്‍ ജില്ലാ തല അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ വേളയിലാണ് രാഹുല്‍ മോദിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ വരുംദിവസങ്ങളിലുണ്ടാകുമെന്ന് സൂചിപ്പിച്ചത്.

യുവാക്കള്‍ ഓരോന്നും കാണുന്നുണ്ട്

യുവാക്കള്‍ ഓരോന്നും കാണുന്നുണ്ട്

രാജ്യത്തെ യുവാക്കള്‍ ഓരോന്നും കാണുന്നുണ്ട്. എന്താണ് പാര്‍ലമെന്റില്‍ നടന്നത് എന്ന് അവര്‍ക്കറിയാമെന്നും രാഹുല്‍ പറഞ്ഞു. കളക്ട്രേറ്റ് ഹാളില്‍ യോഗത്തിന് എത്തുന്ന വേളയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇവിടെ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

 കൂടുതല്‍ രസകരമാകാന്‍

കൂടുതല്‍ രസകരമാകാന്‍

കാര്യങ്ങള്‍ കൂടുതല്‍ രസകരമാകാന്‍ ഇരിക്കുന്നതേയുള്ളൂവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാര്‍ നടത്തിയ ഓരോ അഴിമതികളും പുറത്തുവരും. അഴിമതി ഇല്ലാതാക്കാന്‍ വന്ന ആള്‍ തന്നെ അനില്‍ അംബാനിക്ക് അനധികൃതമായി നല്‍കിയത് 30000 കോടി രൂപയാണ്. ഇനിയും കൂടുതല്‍ അറിയാനുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി കവര്‍ച്ചക്കാരന്‍

മോദി കവര്‍ച്ചക്കാരന്‍

റാഫേല്‍ ഇടപാട്, വിജയ് മല്യ, ലളിത് മോദി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങി മോദി ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി പുറത്തുവരും. മോദി കവര്‍ച്ചക്കാരനാണെന്ന് തങ്ങള്‍ കാട്ടിത്തരും. അദ്ദേഹം രാജ്യത്തിന്റെ കാവല്‍ക്കാരനല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 വലിയൊരു ബോംബ്

വലിയൊരു ബോംബ്

റാഫേല്‍ ഇടപായുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടും മുമ്പ് കഴിഞ്ഞ മാസം തന്നെ രാഹുല്‍ ഗാന്ധി ചില സൂചനകള്‍ നല്‍കിയിരുന്നു. വലിയൊരു ബോംബ് പൊട്ടാനുണ്ടെന്നാണ് അന്ന് ട്വിറ്ററില്‍ സൂചിപ്പിച്ചത്. തുടര്‍ന്നാണ് റാഫേല്‍ ഇടപാട് സംബന്ധിച്ച അഴിമതി വെളിപ്പെടുത്തിയത്. ഇതിന് ബലം നല്‍കുന്ന വാക്കുകളാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+