കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്', സുപ്രീം കോടതിയുടെ പടിയിറങ്ങി ജസ്റ്റിസ് അരുണ്‍ മിശ്ര

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ചു. 2014 ജൂലൈയില്‍ സുപ്രീം കോടതി ജസ്റ്റിസ് ആയി ചുമതലയേറ്റ അരുണ്‍ മിശ്ര ആറ് വര്‍ഷത്തെ സംഭവബഹുലമായ നീതിന്യായ സേവനത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ പടിയിറങ്ങിയത്. ഏറ്റവും ഒടുവില്‍ പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ ശിക്ഷ വിധിച്ചത് അടക്കം വലിയ ചര്‍ച്ചയായിരുന്നു.

തന്റെ പരുഷമായ വാക്കുകള്‍ പ്രത്യക്ഷത്തിലോ അല്ലാതെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഒരുക്കിയ വിരമിക്കല്‍ യാത്രയയപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര. കൊവിഡ് കാരണം വെര്‍ച്യല്‍ ആയിട്ടാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

SC

മനസാക്ഷിക്ക് വിരുദ്ധമായി ഇതുവരെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങള്‍ക്കും മുന്നിലെ വെളിച്ചവും ധൈര്യവും ആയിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. കഠിനാധ്വാനത്തിന്റെയും പാണ്ഡിത്യത്തിന്റെയും ധൈര്യത്തിന്റെയും പാരമ്പര്യമാണ് അരുണ്‍ മിശ്രയുടേത് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീം കോടതിയിലെ ഉരുക്ക് ന്യായാധിപനാണ് അരുണ്‍ മിശ്രയെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പല വിധിന്യായങ്ങളും ഭൂകമ്പങ്ങളുണ്ടാക്കി. കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കാതിരുന്നുവെങ്കില്‍ വ്യക്തിപരമായി താന്‍ അതില്‍ സന്തോഷിക്കുമായിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

മുഖ്യമന്ത്രി ആര്? ചെന്നിത്തലയേയും ചാണ്ടിയേയും വെട്ടാൻ മുല്ലപ്പളളി? നിയമസഭയിലേക്ക് മത്സരിച്ചേക്കും!മുഖ്യമന്ത്രി ആര്? ചെന്നിത്തലയേയും ചാണ്ടിയേയും വെട്ടാൻ മുല്ലപ്പളളി? നിയമസഭയിലേക്ക് മത്സരിച്ചേക്കും!

ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ശിവലിംഗം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ആണ് ജസ്റ്റിസ് അരുണ്‍ മിശ്ര അവസാനമായി പരിഗണിച്ചത്. അതിനിടെ അരുണ്‍ മിശ്രയുടെ കടുത്ത വിമര്‍ശകനായി അറിയപ്പെടുന്ന സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ദുഷ്യന്ത് ദാവെയെ വിടവാങ്ങല്‍ പരിപാടിയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ബോധപൂര്‍വ്വം തന്നെ ഒഴിവാക്കി എന്നാരോപിച്ച് ദാവെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.

കളം മാറ്റി പിസി ജോർജ്, പൂഞ്ഞാറിൽ മത്സരിക്കില്ല! നിയമസഭാ തിരഞ്ഞെടുപ്പിലെ 'പ്ലാൻ' വെളിപ്പെടുത്തി പിസി!കളം മാറ്റി പിസി ജോർജ്, പൂഞ്ഞാറിൽ മത്സരിക്കില്ല! നിയമസഭാ തിരഞ്ഞെടുപ്പിലെ 'പ്ലാൻ' വെളിപ്പെടുത്തി പിസി!

'ഓണം ഹിന്ദുക്കളുടേത് മാത്രം'! ട്വിറ്ററിൽ പടർന്ന് വൻ വർഗീയ ക്യാംപെയ്ൻ, തുടക്കം ഐസകിന്റെ ഓണാശംസ!'ഓണം ഹിന്ദുക്കളുടേത് മാത്രം'! ട്വിറ്ററിൽ പടർന്ന് വൻ വർഗീയ ക്യാംപെയ്ൻ, തുടക്കം ഐസകിന്റെ ഓണാശംസ!

English summary
Justice Arun Mishra retires from Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X