കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഷ്ടപ്പെട്ട് ജയിച്ചാലും സിദ്ധരാമയ്യയ്ക്ക് രക്ഷയില്ല... കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിമാരാകാന്‍ 6 പേര്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ വിജയിച്ചാലും മുഖ്യമന്ത്രിയാകാന്‍ സിദ്ധരാമയ്യ അല്‍പ്പം വിയര്‍ക്കേണ്ടിവരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കിക്കൊണ്ട് ആറോളം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അന്തിമ ഫലം കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയാല്‍ ഹോട്ട് സീറ്റിലിരിക്കാന്‍ സന്നദ്ധത അറിയിച്ച് ആറോളം കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തുള്ളത്.

കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും വീണ്ടും താന്‍ മുഖ്യമന്ത്രി പദവിയിലെത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നു. കോണ്‍ഗ്രസ് തിര‍ഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ 222 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന മണിക്കൂറുകള്‍ക്കകം സിദ്ധരാമയ്യ യു ടേണ്‍ അടിച്ചിരുന്നു. കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി ഒരു ദളിത് നേതാവായിരിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കര്‍ണാടകത്തില്‍ നിലവിലെ സ്ഥിതിയില്‍ സിദ്ധരാമയ്യ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി മുഖമായിരികികെ ജനദാതള്‍ എസ് കോണ്‍ഗ്രസിനെ ഒരു തരത്തിലും പിന്തുണയ്ക്കാന്‍ പോകുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഒരു ദളിത് നേതാവ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത് ജെഡിഎസിനും ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എച്ച് ഡി ദേവഗൗഡയ്ക്കും അംഗീകരിക്കാവുന്ന കാര്യം തന്നെയാണ്.

13-siddaramaiah

എന്‍ഡിടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡ‍ന്റ് ജി പരമേശ്വരയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ യോഗ്യരായ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്ന് വ്യക്തമാക്കിയത്. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പുറമേ ജി പരമേശ്വര, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭാ എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവ്കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരായിട്ടുള്ളത്. എന്നാല്‍ മറ്റ് രണ്ട് പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നാണ് ജി പരമേശ്വര എന്‍ഡിടിവിയോട് പറഞ്ഞത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ജി പരമേശ്വരയും കോണ്‍ഗ്രസിന്റെ ദളിത് മുഖങ്ങള്‍ കൂടിയാണ്. അതിലുപരി ജെഡിഎസിന് അംഗീകരിക്കാവുന്ന വ്യക്തികളുമാണ്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ താന്‍ അടുത്ത കര്‍ണാടക മുഖ്യമന്ത്രി ആയേക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ശിവ്കുമാറും ചൂണ്ടിക്കാണിച്ചിരുന്നു.

siddaramaiah10

Recommended Video

cmsvideo
Karnataka Elections 2018 : Latest Updates | Oneindia Malayalam

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നോ സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നത് സംബന്ധിച്ച യാതൊരു ഉറപ്പും ഇല്ലാത്ത സാഹചര്യത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. എന്നാല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പ മുഖ്യമന്ത്രി പദവിയിലെത്തിയാലും ഏറെക്കാലം അധികാരത്തിലിരിക്കില്ലെന്നാണ് ചില അടക്കം പറച്ചിലുകള്‍. ബിജെപിയിലും യെദ്യൂരപ്പയ്ക്ക് പുറമേ മുഖ്യമന്ത്രി പദവിയിലേക്കെത്താന്‍ കഴിയുന്നവരുണ്ട്. അനന്ത് കുമാര്‍, ഡിവി സദാനന്ദ ഗൗഡ, അനന്ത് കുമാര്‍ ഹെഡ്ഗെ എന്നിവര്‍ക്കാണ് സാധ്യത. മറ്റൊരു പ്രത്യേകത മൂന്നുപേരും കേന്ദ്രമന്ത്രിമാരാണ്.

English summary
One post and half a dozen chief ministerial aspirants. This in nutshell is the dilemma of Congress in Karnataka, where all are waiting for the Assembly election results to be declared on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X