സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കമല്‍ ഹാസന്‍; 25 കോടി വാങ്ങി, കോണ്‍ഗ്രസ് ക്ഷണിച്ചു, സിപിഎം തള്ളി
ചെന്നൈ: സിപിഎമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മുമായി സഖ്യത്തിന് ശ്രമിച്ചിരുന്നു. പലതലണ സീതാറാം യെച്ചൂരിയെ വിളിച്ചു. എന്നാല്‍ അദ്ദേഹം ഗൗരവത്തിലെടുത്തില്ല. തന്റെ രാഷ്ട്രീയ പ്രവേശനത്തെ അവര്‍ വില കുറച്ച് കണ്ടു എന്നും കമല്‍ഹാസന്‍ 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
ഡിഎംകെയില്‍ നിന്ന് 25 കോടി രൂപ സിപിഎം കൈപ്പറ്റിയിട്ടുണ്ട്. പരസ്യമായി പണം വാങ്ങിയാണ് മുന്നണിയില്‍ ചേര്‍ന്നത്. സാധാരണ ജീവിതം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ ദുഃഖമുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലയല്ല തമിഴ്‌നാട്ടിലെ സിപിഎം. മിതവാദം കമ്യൂണിസത്തോളം പ്രധാനമാണ്. സ്റ്റാലിനെ വിശ്വസിക്കാന്‍ കഴിയില്ല. മക്കള്‍ നീതി മയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയമില്ലെന്നും ഒരു ദ്രാവിഡ കക്ഷികള്‍ക്കുമൊപ്പം നില്‍ക്കില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.
സഖ്യം ചേരാന്‍ കോണ്‍ഗ്രസ് തന്നെ ക്ഷണിച്ചിരുന്നു എന്ന് കമല്‍ഹാസന്‍ രണ്ടുദിവസം മുമ്പ് മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അവരുമായി ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറല്ല. ഡിഎംകെ സഖ്യം ഉപേക്ഷിച്ച് വരണം. എന്നാല്‍ മാത്രമേ ഞങ്ങള്‍ ആലോചിക്കൂ എന്നും കമല്‍ഹാസന്‍ പറഞ്ഞു.
കോയമ്പത്തൂര്‍ സൗത്തിലാണ് കമല്‍ഹാസന്‍ ജനവിധി തേടുന്നത്. ശരത് കുമാറിന്റേതടക്കം ചില പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് കമല്‍ഹാസന്റെ എംഎന്‍എം നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കമല്‍ ഹാസനാണ്. 154 സീറ്റില്‍ എംഎന്‍എം മല്‍സരിക്കുന്നുണ്ട്. ശരത് കുമാറിന്റെ പാര്‍ട്ടി 40 സീറ്റിലും മല്‍സരിക്കുന്നു.
അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications