കമൽ ഹാസന്റെ രക്തത്തിന് ദാഹിച്ച് ഹിന്ദു മഹാസഭ.. മരണമാണ് മറുപടി.. കമൽ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന്!!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  കമല്‍ ഹാസനെ വെടിവെച്ചു കൊല്ലണം, ആഹ്വാനവുമായി ഹിന്ദു മഹാസഭ | filmibeat Malayalam

  മീററ്റ്: ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെ സംഘപരിവാര്‍ കടന്നാക്രമിക്കുകയാണ്. സംഘപരിവാര്‍ നേതാക്കള്‍ നടനെതിരെ വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളുമായി രംഗത്ത് വന്നു കഴിഞ്ഞു. അതിനിടെ ഹിന്ദുത്വ തീവ്രവാദം സംബന്ധിച്ച പ്രസ്താവനയുടെ പേരില്‍ നടനെതിരെ കേസെടുത്ത് കഴിഞ്ഞു. അതിനിടെ കമല്‍ ഹാസനെതിരെ കൊലവിളി മുഴക്കവും കേള്‍ക്കുന്നുണ്ട്.

  പോലീസിനെതിരെ ദിലീപിന്റെ പൂഴിക്കടകന്‍!! ആ പ്രമുഖരെ തൊടാൻ പിണറായിക്ക് ഭയം? സർക്കാർ ഏറെ വിയർക്കും

  ദിലീപിനെതിരെ ആഞ്ഞടിച്ച ഉദയഭാനു, പീഡനക്കുറ്റം ചുമത്താം.. അന്നത്തെ വാക്കുകൾ തിരിഞ്ഞ് കുത്തുന്നു!

  നടനെ വെടിവെച്ച് കൊല്ലണം

  നടനെ വെടിവെച്ച് കൊല്ലണം

  നടന്‍ കമല്‍ ഹാസനെതിരെ ഹിന്ദു മഹാസഭയാണ് ഏറ്റവും ഒടുവിലായി രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദുത്വത്തെ കമല്‍ഹാസന്‍ അധിക്ഷേപിച്ച് സംസാരിച്ചുവെന്നും നടനെ വെടിവെച്ച് കൊല്ലണം എന്നുമാണ് ഹിന്ദു മഹാസഭ നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നത്.

   പാഠം പഠിപ്പിക്കാന്‍ അതാണ് വഴി

  പാഠം പഠിപ്പിക്കാന്‍ അതാണ് വഴി

  കമല്‍ ഹാസനേയും അദ്ദേഹത്തെ പോലുള്ളവരേയും ഒരു പാഠം പഠിപ്പിക്കാന്‍ അതാണ് വഴിയെന്നും ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡണ്ട് പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു. ഹിന്ദുത്വത്തെ അധിക്ഷേപിക്കുന്നവര്‍ക്ക് ഈ മണ്ണില്‍ ജീവിക്കാന്‍ അവകാശമില്ലത്രേ.

  മരണമാണ് മറുപടി

  മരണമാണ് മറുപടി

  അത്തരക്കാര്‍ക്ക് മരണമാണ് മറുപടിയെന്നും ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു. കമല്‍ ഹാസനേയും അദ്ദേഹത്തെ പോലുള്ളവരേയും വെടിവെച്ച് കൊല്ലുകയോ തൂക്കിലിടുകയോ ചെയ്യണമെന്നും അശോക് ശര്‍മ്മ പറഞ്ഞു. കമല്‍ ഹാസന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവും മറ്റൊരു ഭാഗത്ത് നിന്നുണ്ട്.

  സിനിമകള്‍ ബഹിഷ്‌ക്കരിക്കണം

  സിനിമകള്‍ ബഹിഷ്‌ക്കരിക്കണം

  ഹിന്ദു മഹാസഭ മീററ്റ് പ്രസിഡണ്ട് അഭിഷേക് അഗര്‍വാള്ണ് കമല്‍ ഹാസനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കാളിത്തമുള്ള സിനിമകള്‍ ബഹിഷ്‌ക്കരിക്കണം എന്നാവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദു സംഘടനകള്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും ആ പ്രതിജ്ഞ എടുക്കണമെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

  ഹിന്ദുത്വ തീവ്രവാദം ഇല്ലെന്ന് പറയാനാവില്ല

  ഹിന്ദുത്വ തീവ്രവാദം ഇല്ലെന്ന് പറയാനാവില്ല

  രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം ഇല്ലെന്ന് പറയാനാവില്ലെന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്. ആനന്ദവികടന്‍ മാസികയിലായിരുന്നു നടന്റെ അഭിപ്രായ പ്രകടനം. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവെയ്ക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്.എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണ് എന്നും നടന്‍ പറഞ്ഞു.

  കേരളം മാതൃക

  കേരളം മാതൃക

  ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണ് എന്നും കമല്‍ ഹാസന്‍ പറഞ്ഞു. പണ്ട് യുക്തി കൊണ്ട് മറുപടി പറഞ്ഞവര്‍ ഇന്ന് ആയുധം കൊണ്ടാണ് മറുപടി പറയുന്നത്. ഹിന്ദു തീവ്രവാദി എവിടെ എന്ന ചോദ്യത്തിന് അവര്‍ തന്നെ മറുപടി തരുന്നു. കമലഹാസന്റെ രാഷ്ട്രീയ പ്രവേശനവും പാര്‍ട്ടി രൂപീകരണവും ഉറപ്പായ ഘട്ടത്തിലാണ് കേസ് വന്നിരിക്കുന്നത്.

  മതവികാരം വ്രണപ്പെടുത്തിയെന്ന്

  മതവികാരം വ്രണപ്പെടുത്തിയെന്ന്

  മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സെക്ഷന്‍ 500, 511, 298, 295, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.നേരത്തെ ബിജെപി കമല്‍ ഹാസന് എതിരെ രംഗത്ത് വന്നിരുന്നു. മുസ്ലീം വോട്ട് ലക്ഷ്യമിട്ടാണ് കമല്‍ഹാസന്റെ പരാമര്‍ശം എന്നാണ് ബിജെപി ദേശീയ വക്താവ് നരസിംഹറാവു പ്രതികരിച്ചത്. കമല്‍ ഹാസനെ അദ്ദേഹം ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയീദിനോട് ഉപമിക്കുകയും ചെയ്തു

  English summary
  Kamal Haasan should be ‘shot dead’ for his Hindu ‘terror’ remark, says Hindu Mahasabha

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്