കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 ല്‍ കോണ്‍ഗ്രസ് മുട്ടുകുത്തും! ബിജെപിക്കായി എത്തുന്നത് കങ്കണ മുതല്‍ ദ്രാവിഡ് വരെ

  • By Aami Madhu
Google Oneindia Malayalam News

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. 2014 ല്‍ നേടിയ 232 എന്ന മാന്ത്രിക സംഖ്യയെക്കാള്‍ ഭൂരിപക്ഷമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഏത് വിധേനയും വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ ബിജെപി ഒരുക്കുന്നുണ്ട്.

കൂടുതല്‍ മാര്‍ജിനില്‍ വിജയം കരസ്ഥമാക്കാന്‍ മോദി അടക്കമുള്ള ബിജെപിയുടെ ദേശീയ നേതാക്കള്‍ വിവിധ ഇടങ്ങളില്‍ റാലികളില്‍ നേരിട്ട് പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന ദേശീയ നേതാക്കള്‍ക്ക് പുറമെ വന്‍ താരനിരയായിരിക്കും ബിജെപിക്കായി ഗോദയില്‍ ഇറങ്ങുക. ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡ് മുതല്‍ നടി പ്രീത സിന്‍റെ വരെ ലിസ്റ്റില്‍ ഉണ്ട്.

കങ്കണാ റണാവത്ത്

കങ്കണാ റണാവത്ത്

പരസ്യമായി മോദിക്കോ ബിജെപിക്കോ പിന്തുണ പ്രഖ്യാപിച്ചവരെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നാണ് വിവരം.
ബിജെപിക്കായി പ്രചാരണം നടത്താന്‍ ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ കങ്കണാ റണാവത്ത് ഉണ്ടാകുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

മോദിയെ പുകഴ്ത്തി

മോദിയെ പുകഴ്ത്തി

നേരത്തേ തന്നെ ബിജെപിയോടും മോദിയോടും അനുകൂല നിലപാട് അറിയിച്ച് താരം രംഗത്തെത്തിയ പിന്നാലെ തന്നെ ബിജെപി ഇക്കാര്യം ഉറപ്പിച്ചിരുന്നു.
കഠിന പ്രയത്‌നത്തിലൂടെയാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. 2019ലെ തെരഞ്ഞെടുപ്പിലും ബിജെപി തന്നെ വിജയിക്കുമെന്നും അടുത്ത അഞ്ച് വര്‍ഷവും മോദി തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നും കങ്കണ ഒരിക്കല്‍ പറഞ്ഞിരുന്നു.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇതാണ് കങ്കണയെ പരിഗണിച്ചതിന് പിന്നില്‍. അതേസമയം കങ്കണയ്ക്ക് മത്സരിക്കാനുള്ള ടിക്കറ്റ് നല്‍കുമോയെന്ന കാര്യം വ്യക്തമല്ല. ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡും ബിജെപിക്കായി പ്രചരണ രംഗത്ത് ഉണ്ടായേക്കും.അമിത് ഷായുടെ സമര്‍ത്ഥന്‍ സമ്പര്‍ക്ക് യാത്രയില്‍ അദ്ദേഹം നേരിട്ട് സന്ദര്‍ശിച്ച 50 പ്രമുഖരില്‍ ഉള്‍പ്പെട്ട ഒരേ ഒരു കായിക താരം രാഹുല്‍ ദ്രാവിഡായിരുന്നു.

നേരത്തേയും

നേരത്തേയും

2014 ല്‍ കര്‍ണാടകത്തില്‍ ബിജെപിക്കായി ക്രിക്കറ്റര്‍ അനില്‍ കുബ്ലേയും രാഹുല്‍ ദ്രാവിഡും രംഗത്ത് ഉണ്ടായിരുന്നു. ഇരുവര്‍ക്കും ബിജെപി സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇരുവരും അന്ന് സ്വീകരിച്ചിരുന്നില്ല.

അമിത് ഷാ

അമിത് ഷാ

നേരത്തേ തന്നെ കായിക താരങ്ങളെ പ്രചരണത്തിന് ഇറക്കി തെരഞ്ഞെടുപ്പ് ഗോദയില്‍ വിജയിച്ച് കയറിയ ചരിത്രം ബിജെപിക്കുണ്ട്. 2004 ല്‍ ഷൂട്ടര്‍ രാജ്യവര്‍ധന്‍ റാത്തോറിനെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിച്ചിരുന്നു. വളരെ വലിയ മാര്‍ജിനിലുള്ള വിജയമായിരുന്നു ഒളിമ്പിക് മെഡല്‍ ജേതാവായ റാത്തോര്‍ ആ വര്‍ഷം നേടിയത്.

പ്രചാരണത്തിന്

പ്രചാരണത്തിന്

അതുപോലെ തന്നെ കപില്‍ ദേവ് , രാഹുല്‍ ദ്രാവിഡ്, അനില്‍ കുബ്ലേ, വീരേന്ദ്ര സേവാഗ്, ഗൗതം ഗംഭീര്‍, ബെയ്ജിങ്ങ് ബൂട്ടിയ, എന്നീ കായിക താരങ്ങളും ഇത്തവണ ബിജെപിക്കായി പ്രചരണത്തിന് ഇറങ്ങും.

നടന്‍മാരും

നടന്‍മാരും

സിനിമാ താരങ്ങളായ അക്ഷയ് കുമാര്‍, പ്രീതി സിന്ധ, രവീണ ഠണ്ഡന്‍, പല്ലവി ജോഷി, നാനാ പടേക്കര്‍, അനുപം ഖേര്‍ എന്നിവരും ബിജെപിക്കായി അണി നിരക്കും. രവീണ ഠണ്ഡനും അക്ഷയ് കുമാറും നേരത്തേ തന്നെ ബിജെപിയോട് അനുഭാവം പുലര്‍ത്തിയ താരങ്ങളാണ്. അക്ഷയ് കുമാറിനെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ പദ്ധതി ഉണ്ടയാിരുന്നെങ്കിലും കനേഡിയന്‍ പൗരനായതിനാലായിരുന്നു ബിജെപി ആ നീക്കം ഉപേക്ഷിച്ചത്.

തിരഞ്ഞെടുപ്പില്‍

തിരഞ്ഞെടുപ്പില്‍

പ്രീതി സിന്ധയും നടന്‍ വിവേക് ഒബ്രോയിയുമെല്ലാം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് നിലപാട് വ്യക്തമാക്കിയ താരങ്ങളായിരുന്നു.
2014 ലെ തിരഞ്ഞെടുപ്പില്‍ ഗായകന്‍ മനോജ് തിവാരി, ബാബുല്‍ സുപ്രിയോ, പരേഷ് റാവല്‍, കിരണ്‍ ഖേര്‍, ഒളിമ്പിക് ഷൂട്ടിങ് മെഡല്‍ വിജേതാവ് രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, കോളമിസ്റ്റ് പ്രതാപ് സിന്‍ഹ, കരസേനാ മേധാവി വികെ സിങ്ങ് തുടങ്ങിയവരെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥികളായി പരീക്ഷച്ചത്.

സെലിബ്രിറ്റികള്‍

സെലിബ്രിറ്റികള്‍

ഇവരെല്ലാം ഉയര്‍ന്ന മാര്‍ജിനില്‍ വിജയം കരസ്ഥമാക്കിയതോടെയാണ് വീണ്ടും സെലിബ്രിറ്റികളെ തന്നെ പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നത്.നിരവധി പ്രമുഖരായ പുതുമുഖങ്ങളേയും ബിജെപി തിരഞ്ഞെടുപ്പില്‍പരീക്ഷിച്ചേക്കും.തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ മാത്രമേ പ്രചാരണത്തിന് ഇറങ്ങുന്നതും മത്സരിക്കുന്നതുമായ പ്രമുഖരുടെ ഫുള്‍ ലിസ്റ്റും പാര്‍ട്ടി പുറത്തുവിടുകയുള്ളൂ.

സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

ഇതുവരെ ബിജെപിക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയാത്ത ഇടങ്ങളിലാണ് സെലിബ്രിറ്റികളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ പാര്‍ട്ടി തിരുമാനിച്ചിരിക്കുന്നത്. താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളിലൂടെ മണ്ഡലങ്ങളില്‍ ബിജെപി പക്ഷത്തേക്ക് എത്തിക്കാനും പദ്ധതി ഉണ്ട്.

എല്ലാത്തിനും പിന്നില്‍

എല്ലാത്തിനും പിന്നില്‍

സെലിബ്രിറ്റികളെ മത്സരരംഗത്ത് ഇറക്കാനുള്ള ബുദ്ധി മോദിയുടേതാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. മോദിയുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് ടിക്കറ്റ് ലഭിക്കുമെന്നും ബിജെപി പറയുന്നു. സെലിബ്രിറ്റികള്‍ പുതിയ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ പ്രാപ്തരാണെന്നാണ് ബിജെപിയുടെ നിഗമനം.

സീറ്റുകള്‍

സീറ്റുകള്‍

120 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്ക് ഇതുവരെ നിലം തൊടാന്‍ കഴിഞ്ഞിട്ടില്ല. ഈ മണ്ഡലങ്ങളില്‍ താമരവിരിയിക്കുകയാണ് ലക്ഷ്യം. 2014 ല്‍ പാര്‍ട്ടിക്ക് 232 ലോക്സഭാ സീറ്റുകള്‍ സമ്മാനിച്ച ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേഷ്, മഹാരാഷ്ട്ര, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സീറ്റുകള്‍ നിലനിര്‍ത്തണമെന്ന അജണ്ടയും പാര്‍ട്ടിക്കുണ്ട്.

 കേരളത്തില്‍

കേരളത്തില്‍

അതേസമയം കേരളത്തില്‍ ഈ തന്ത്രം ബിജെപി നടപ്പാക്കുമോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ആയിട്ടില്ല. നേരത്തേ തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാലിനെ തരൂരിന് എതിരായി നിര്‍ത്താനുള്ള നീക്കം ബിജെപി നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

 മോഹന്‍ലാല്‍

മോഹന്‍ലാല്‍

ദില്ലില്‍ എത്തി നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയ പിന്നാലെയായിരുന്നു ഇത്. എന്നാല്‍ മോഹന്‍ലാല്‍ ഈ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരുന്നു. അതേസമയം ഏതൊക്കെ താരങ്ങള്‍ക്ക് കേരളത്തില്‍ ബിജെപി ടിക്കറ്റ് ലഭിക്കുമെന്ന് കണ്ടിരുന്ന് കാണാം.

English summary
kangana-ranaut-to-rahul-dravid-bjps-wishlist-of-celebrities-it-wants-on-board-for
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X