കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ തോല്‍പ്പിച്ചവരെ ജയിപ്പിക്കാന്‍ കനയ്യകുമാര്‍; ബിഹാറില്‍ ട്വിസ്റ്റ്, കോണ്‍ഗ്രസുമായി കൈകോര്‍ത്തു

Google Oneindia Malayalam News

പട്‌ന: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യകുമാര്‍ ഇത്തവണ മഹാസഖ്യത്തിന് വോട്ട് പിടിക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഐ, സിപിഎം, സിപിഐ എംഎല്‍ എന്നീ കക്ഷികള്‍ പ്രതിപക്ഷ മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചതോടെയാണ് കനയ്യ കുമാര്‍ മഹാസഖ്യത്തിലെത്തുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ്.

Recommended Video

cmsvideo
തേജസ്വിയും കനയ്യയും കൈകോർത്തു | Oneindia Malayalam

തേജസ്വി നടത്തിയ ചില നീക്കങ്ങളാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ പരാജയപ്പെടാന്‍ കാരണം. അന്ന് തന്നെ തോല്‍പ്പിച്ചവര്‍ക്ക് വേണ്ടി കനയ്യ കുമാര്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ ഇറങ്ങുമ്പോള്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ വന്‍മാറ്റങ്ങള്‍ക്കാണ് സാധ്യത. വിശദാംശങ്ങള്‍...

പ്രചാരണ രംഗത്ത് കനയ്യയും

പ്രചാരണ രംഗത്ത് കനയ്യയും

ആര്‍ജെഡി, കോണ്‍ഗ്രസ്, ആര്‍എല്‍എസ്പി, വിഐപി എന്നീ പാര്‍ട്ടികളാണ് മഹാസഖ്യത്തിലുള്ളത്. ഇവര്‍ക്കൊപ്പം ചേരാന്‍ ഇടതുപാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സിപിഐ നേതാവായ കനയ്യ കുമാര്‍ മഹാസഖ്യത്തിന് വേണ്ടി പ്രാചരണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍

കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍

ഇടതുപാര്‍ട്ടി പ്രതിനിധികള്‍ മല്‍സരിക്കുന്ന മുണ്ഡലങ്ങളിലാണ് കനയ്യകുമാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് സിപിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ക്ഷണിച്ചാല്‍ അദ്ദേഹം അവര്‍ക്ക് വേണ്ടിയും പ്രചാരണം നടത്തുമെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു.

അന്ന് പണി കൊടുത്തത് ആര്‍ജെഡി

അന്ന് പണി കൊടുത്തത് ആര്‍ജെഡി

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെഗുസരായ് മണ്ഡലത്തിലാണ് കനയ്യ കുമാര്‍ മല്‍സരിച്ചത്. ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിങിന് കനത്ത വെല്ലുവിളിയായിരുന്നു കനയ്യ കുമാറിന്റെ സ്ഥാനാര്‍ഥിത്വം. എന്നാല്‍ ആര്‍ജെഡി കൂടി മല്‍സരിച്ചതോടെ ചിത്രം മാറി. കനയ്യകുമാര്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ധാരണ നടപ്പായില്ല

ധാരണ നടപ്പായില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യവും ഇടതുപാര്‍ട്ടികളും ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും ഈ ധാരണ നടപ്പായില്ല. ബെഗുസരായ് മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായി തന്‍വീര്‍ ഹസന്‍ മല്‍സരിച്ചു. ഇതോടെ ബിജെപിയുടെ ഗിരിരാജ് സിങ് ജയിച്ചു. തന്‍വീര്‍ രണ്ടാം സ്ഥാനത്തുമെത്തി.

തേജസ്വിയും കനയ്യയും

തേജസ്വിയും കനയ്യയും

ബിഹാര്‍ രാഷ്ട്രീയത്തില്‍ കരുത്തുറ്റ യുവ നേതാവാണ് തേജസ്വി യാദവ്. കനയ്യ കുമാറിന്റെ വരവ് ഇദ്ദേഹത്തിന് വെല്ലുവിളിയായിരുന്നു. തുടര്‍ന്നാണ് കനയ്യക്കെതിരായ നീക്കം ആര്‍ജെഡി നടത്തിയത് എന്ന ആക്ഷേപം നിലവിലുണ്ട്. പക്ഷേ ഇത്തവണ ഇരുവരും കൈകോര്‍ക്കുകയാണ്.

തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി

തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ഇടതുപാര്‍ട്ടികള്‍ സമ്മതിച്ചുകഴിഞ്ഞു. ഇതോടെ കനയ്യ-തേജസ്വി പോരിന് ഇനി സ്ഥാനമില്ല. ബിജെപിയെ പരാജയപ്പെടുത്തുക മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇതിന് വേണ്ടി കനയ്യ പ്രചാരണം നടത്തുമെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് സീറ്റ് നല്‍കും

കോണ്‍ഗ്രസ് സീറ്റ് നല്‍കും

ആര്‍ജെഡിയും കോണ്‍ഗ്രസുമാണ് മഹാസഖ്യത്തിലെ പ്രധാന കക്ഷികള്‍. സിപിഐ എംഎല്‍, വിഐപി പാര്‍ട്ടികള്‍ക്ക് ആര്‍ജെഡി സീറ്റ് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സിപിഐ, സിപിഎം, ആര്‍എല്‍എസ്പി എന്നീ കക്ഷികള്‍ക്ക് കോണ്‍ഗ്രസും സീറ്റുകള്‍ അനുവദിക്കുമെന്നാണ് ധാരണ.

ചാഞ്ചാട്ടം തുടങ്ങി

ചാഞ്ചാട്ടം തുടങ്ങി

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരരെ ബിഹാറില്‍ ചാഞ്ചാട്ടങ്ങള്‍ തുടങ്ങി. മഹാസഖ്യത്തിലെ പാര്‍ട്ടിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യൂലര്‍) എന്‍ഡിഎയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മാറ്റം.

എത്ര സീറ്റില്‍

എത്ര സീറ്റില്‍

നിതീഷ് കുമാറിന്റെ ജെഡിയുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്ന് മാഞ്ചി പറഞ്ഞു. എത്ര സീറ്റില്‍ മല്‍സരിക്കുമെന്ന കാര്യം വിഷയമാക്കുന്നില്ല. നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും കൂടെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎയില്‍ ഇവര്‍

എന്‍ഡിഎയില്‍ ഇവര്‍

ജെഡിയു, ബിജെപി, എല്‍ജെപി എന്നീ പാര്‍ട്ടികളാണ് ഇതുവരെ എന്‍ഡിഎ സഖ്യത്തിലുള്ളത്. ഇനി മാഞ്ചിയുടെ പാര്‍ട്ടി കൂടെ ചേരും. ഇതോടെ സീറ്റ് വിഭജനം പൊല്ലാപ്പാകുമോ എന്ന ആശങ്ക എല്‍ജെപിക്കുണ്ട്. 15-20 സീറ്റ് മാഞ്ചി ആവശ്യപ്പെട്ടുവെന്നും 10-12 സീറ്റ് മാത്രമേ നല്‍കാന്‍ സാധിക്കൂ എന്ന് നിതീഷ് കുമാര്‍ പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ചുറ്റിക്കറങ്ങി മാഞ്ചി

ചുറ്റിക്കറങ്ങി മാഞ്ചി

നേരത്തെ ജെഡിയുവിലായിരുന്ന മാഞ്ചി, നിതീഷ് കുമാറുമായി ഉടക്കിയാണ് പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ശേഷം എന്‍ഡിഎയില്‍ ചേര്‍ന്നു. നിതീഷ് എന്‍ഡിഎയില്‍ എത്തിയപ്പോള്‍ മാഞ്ചി മഹാസഖ്യത്തിലേക്ക് മാറി. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും നിതീഷുമായി അടുക്കുകയും എന്‍ഡിഎയില്‍ ചേരുകയും ചെയ്യുന്നു.

പാകിസ്താന്റെ നീക്കം പാളി; വെച്ചത് ഉണ്ടയില്ലാ വെടി, ഇന്ത്യക്കാരെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലപാകിസ്താന്റെ നീക്കം പാളി; വെച്ചത് ഉണ്ടയില്ലാ വെടി, ഇന്ത്യക്കാരെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ല

ജനപ്രിയ നടിയും മയക്കുമരുന്നില്‍ കുടുങ്ങുമോ? രാഗിണി ദ്വിവേദിയെ വിളിപ്പിച്ചു, സിനിമാ ലോകം ഞെട്ടലില്‍ജനപ്രിയ നടിയും മയക്കുമരുന്നില്‍ കുടുങ്ങുമോ? രാഗിണി ദ്വിവേദിയെ വിളിപ്പിച്ചു, സിനിമാ ലോകം ഞെട്ടലില്‍

English summary
Kanhaiya Kumar likely to Campaign for Left-Congress-RJD alliance in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X