കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമിത്ഷാ... ഇവിടെ ആര്‍ക്കാണ് നിങ്ങളെ ഭയം'; കേസെടുത്ത നടപടിയില്‍ കണ്ണന്‍ ഗോപിനാഥന്‍

Google Oneindia Malayalam News

മുംബൈ: കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തതിനെ പിന്നാലെയായിരുന്നു മലയാളി ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍ രാജി വെച്ചത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു രാജി. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തോടെ തിരികെ സര്‍വ്വീസില്‍ കയറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറല്ലായെന്ന് അറിയിച്ചതോടെ കണ്ണന്‍ ഗോപിനാഥിനെതിരെ കേസെടുത്തിരിക്കുകയാണ്.

തനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ രംഗത്തെത്തിയിരിക്കുകയാണ് കണ്ണന്‍ ഗോപിനാഥന്‍. ഇത്തരം നടപടികളിലൂടെ തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു കണ്ണന്‍ ഗോപിനാഥിന്റെ പ്രതികരണം.

കൊറോണയില്‍ വിറച്ച് മഹാരാഷ്ട്ര, രോഗബാധിതരുടെ എണ്ണം 2000 കടന്നു, ഇന്ന് മാത്രം 82 കേസുകള്‍കൊറോണയില്‍ വിറച്ച് മഹാരാഷ്ട്ര, രോഗബാധിതരുടെ എണ്ണം 2000 കടന്നു, ഇന്ന് മാത്രം 82 കേസുകള്‍

കേസ്

കേസ്

സര്‍വ്വീസില്‍ തിരികെ കയറണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാരോപിച്ചായിരുന്നു കണ്ണന്‍ ഗോപിനാഥനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തിലെ രാജകോട്ട് ഭക്തിനഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വളരെ മികച്ചൊരു നീക്കമാണിതെന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ടാഗ് ചെയ്ത്‌കൊണ്ടാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്.

 കണ്ണന്‍ ഗോപിനാഥന്‍

കണ്ണന്‍ ഗോപിനാഥന്‍

'ഗുജറാത്ത് പൊലീസ് തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാണ് കേസ്. വളരെ മികച്ചൊരു നീക്കമാണ് അമിത്ഷാ. നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്യാം. പക്ഷെ നിശബ്ദനാക്കാന്‍ കഴിയില്ല. ഇവിടെ നിങ്ങളെ ആരും ഭയപ്പെടുന്നില്ല.' എന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്.

ഉത്തരവ്

ഉത്തരവ്

കണ്ണന്‍ ഗോപിനാഥിനോട് തിരികെ സര്‍വ്വീസിലേക്ക് കയറാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് അദ്ദേഹം തള്ളിയിരുന്നു. കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ 2005 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാരമാണ് ഉത്തരവ്. എന്നാല്‍ താന്‍ തിരിച്ച് സര്‍വ്വീസിലേക്ക് പ്രവേശിക്കില്ലെന്ന നിലപാടിലായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. രാജിവെച്ച് എട്ട് മാസത്തിന് ശേഷവും സര്‍വ്വീസില്‍ തിരിച്ച് കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് തന്നെ ദ്രോഹിക്കാനാണെന്നുമായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം.

ഐഎഎസിലേക്ക് തിരികെയില്ല

ഐഎഎസിലേക്ക് തിരികെയില്ല

'ജനങ്ങളോയും ഉദ്യോഗസ്ഥരേയും ദ്രോഹിക്കുകയാണ്. തന്നെ ഇനിയും ഉപദ്രവിക്കുകയെന്നത് മാത്രമാണ് ഉദേശമെന്ന് തനിക്കറിയാം. എങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ തയ്യാറാണ്. പക്ഷെ ഐഎഎസിലേക്ക് തിരികെയില്ലാ' യെന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചത്. 2019 ഓഗസ്റ്റ് 27ന് അയച്ച കത്തില്‍ കണ്ണന്‍ ഗോപിനാഥനോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല എന്നും പുതിയ ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്.

Recommended Video

cmsvideo
It's Just The Beginning Amit Shah, Says Kannan Gopinathan | Oneindia Malayalam
സേവനം

സേവനം

കൊറോണയെ ചെറുക്കാനുളള പോരാട്ടത്തില്‍ വ്യക്തിപരമായി താന്‍ സര്‍ക്കാരിനേയും സന്നദ്ധ സംഘടനകളേയും സഹായിക്കുന്നുണ്ടെന്നും ശാരീരികമായും സാമ്പത്തികമായും അടക്കം ദാദ്ര നാഗര്‍ഹവേലിയിലേയും ദാമന്‍ദിയുവിലേയും ജനങ്ങളേയും സര്‍ക്കാരിനേയും സഹായിക്കാന്‍ സന്നദ്ധമാണെന്നും കണ്ണന്‍ ഗോപിനാഥന്‍ മറുപടിയില്‍ അറിയിച്ചിരുന്നു.

English summary
Kannan Gopinathan's Reaction On FIR alleged misinterpretation of government order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X