'കോൺഗ്രസിന് കർണാടക ഒരു എടിഎം മാത്രം', തിരഞ്ഞെടുപ്പിൽ മോദിയുടെ താമര വിരിയുമെന്ന് പ്രധാനമന്ത്രി
ബെംഗളൂരു: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ സംബന്ധിച്ച് കര്‍ണാടക ഒരു എടിഎം ആണെന്ന് മോദി കുറ്റപ്പെടുത്തി. വികസിത ഇന്ത്യയുടെ കുതിപ്പിന് കരുത്തേകുന്ന ശക്തിയായി കര്‍ണാടക മാറണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് കര്‍ണാടകയെ കാണുന്നത് ചില നേതാക്കളുടെ പോക്കറ്റ് നിറയ്ക്കാനുളള ഒരു വഴി മാത്രമായിട്ടാണ്, മോദി പറഞ്ഞു.
'മോദിയുടെ കബറിടം തയ്യാറാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ കര്‍ണാടകത്തിലെ ജനതയ്ക്ക് ഒരു സ്വപ്‌നമുണ്ടെന്ന് അവര്‍ക്ക് അറിയില്ല. അത് മോദിയുടെ താമര വിരിയുക എന്നതാണ്', പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തിലെ ദേവനാഗരിയില്‍ ബിജെപിയുടെ വിജയ് സങ്കല്‍പ് യാത്ര മഹാ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

'വര്‍ഷങ്ങളോളം രാജ്യം വൃത്തികെട്ട രാഷ്ട്രീയത്തില്‍ മുങ്ങിയിരിക്കുകയായിരുന്നു. ആരോപണങ്ങളുടേയും പരസ്പരം കുറ്റപ്പെടുത്തലുകളുടേയും മാത്രം രാഷ്ട്രീയമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷം രാഷ്ട്രീയം എന്നത് എന്ത് പ്രവര്‍ത്തിക്കുന്നു എന്നതാക്കി മാറ്റി. അവസരവാദിത്വവും സ്വാര്‍ത്ഥതയുമുളള സര്‍ക്കാരുകളായിരുന്നു ഏറെക്കാലം കര്‍ണാടക ഭരിച്ചത്. അതുകൊണ്ട് തന്നെ സംസ്ഥാന വികസനം തടസ്സപ്പെട്ടു'. അതുകൊണ്ട് തന്നെയാണ് ബിജെപി നയിക്കുന്ന സ്ഥായിയായ സര്‍ക്കാര്‍ കര്‍ണാടകത്തിന് ആവശ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
'സംസ്ഥാനത്ത് ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ തിരികെ കൊണ്ട് വരണമെന്ന് കര്‍ണാടക ജനത തീരുമാനമെടുത്തു കഴിഞ്ഞു. ബിജെപി സംസ്ഥാനത്തെ വികസനം ത്വരിതപ്പെടുത്തിയിരിക്കുന്നു. കര്‍ണാടകത്തെ കൂടുതല്‍ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിന് വേണ്ടി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ച് വരേണ്ടത് അത്യാവശ്യമാണ്. സാധാരണക്കാരുടെ സര്‍ക്കാരാണ് ബിജെപിയുടേത്'. ദളിതരേയും പാവപ്പെട്ടവരേയും സ്ത്രീ്കളേയും അടിച്ചമര്‍ത്തപ്പെട്ടവരേയും സര്‍ക്കാര്‍ ശാക്തീകരിക്കുന്നതായും മോദി പറഞ്ഞു.













Click it and Unblock the Notifications