Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക പിടിക്കാന്‍ ഡികെയുടെ ടീം.. സിദ്ധരാമയ്യ ഫാക്ടറിനെ തഴയില്ല; സിറ്റിംഗ് എംഎല്‍എമാര്‍ തെറിച്ചേക്കും

SIDDH

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും എന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. ആരുമായും സഖ്യത്തിനില്ല എന്നും ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഒറ്റയ്ക്ക് തന്നെ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും എന്നും ഡി കെ ശിവകുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കാനുള്ള കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ ആണ്് ഡി കെ ശിവകുമാര്‍ ഇപ്പോഴുള്ളത്. മാര്‍ച്ച് 18-ന് ആദ്യ പട്ടിക പുറത്ത് വരാന്‍ സാധ്യതയുണ്ട് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ മാര്‍ച്ച് 20 ന് ബെല്‍ഗാം സന്ദര്‍ശിക്കുന്നുണ്ട്.

ഇതിന് മുന്നോടിയായി നൂറിലേറെ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അധ്യക്ഷത വഹിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, സിദ്ധരാമയ്യ, മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും പാനലിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. ഈ വര്‍ഷം മേയ് മാസത്തില്‍ ആണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്.

CONGRESS

അതേസമയം ഇത്തവണ സിറ്റിംഗ് എം എല്‍ എമാരില്‍ ഭൂരിഭാഗം പേര്‍ക്കും സീറ്റ് ഉണ്ടാകില്ല എന്ന് ഉറപ്പായിട്ടുണ്ട്. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നും ഭരണവിരുദ്ധ വികാരം ശക്തമാണ് എന്നും ഡി കെ ശിവകുമാര്‍ അവകാശപ്പെട്ടു. രാജ്യത്തിന്റെ അഴിമതിയുടെ തലസ്ഥാനമായി കര്‍ണാടക മാറിയിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനായി മത്സരിക്കാന്‍ 1300 ലധികം പേര്‍ അപേക്ഷിച്ചിരുന്നു എന്നും ഇവര്‍ എല്ലാവരും ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ആണ് എന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. എന്നാല്‍ 224 സീറ്റ് മാത്രമെ ഉള്ളൂ. അതിനാല്‍ തന്നെ അപേക്ഷിച്ചവരില്‍ നിന്ന് ഏറ്റവും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് അണിനിരത്തുക എന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കും എന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

Cleaning Tips: മേക്കപ്പ് കറ വസ്ത്രങ്ങളിലായോ.. പേടി വേണ്ട, പരിഹാരമിതാ

അതിനിടെ ബി ജെ പിയിലും സീറ്റ് സംബന്ധിച്ച ധാരണകള്‍ അവസാനഘട്ടത്തിലാണ്. അടുത്ത മാസം മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനാല്‍ സംസ്ഥാനത്തെ മൂന്ന് കക്ഷികളും പ്രചരണത്തിനുള്ള ഒരുക്കം നേരത്തെ ആരംഭിച്ച് കഴിഞ്ഞു. ദക്ഷിണേന്ത്യയില്‍ ബി ജെ പി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. അതിനാല്‍ തന്നെ ബി ജെ പിയെ പരാജയപ്പെടുത്തി അധികാരത്തിലേറാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ദേശീയ തലത്തിലും വലിയ സ്വാധീനം ഇത് വഴിയുണ്ടാക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+