Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ ഇനി അങ്കം; തിരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍

ന്യൂദല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍. മേയ് 10 ന് ആണ് വോട്ടെടുപ്പ് നടക്കുക. മേയ് 13 ന് ഫലം പ്രഖ്യാപിക്കും. കര്‍ണാടകയില്‍ അഞ്ച് കോടി 20 ലക്ഷം വോട്ടര്‍മാരുണ്ട്. 2.59 കോടി സ്ത്രീകളും 2.62 കോടി പുരുഷന്‍മാരും വോട്ടര്‍മാരായുണ്ട്. 52282 പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കും. 917421 പേര്‍ ഇത്തവണ കന്നി വോട്ടര്‍മാരായി ഉണ്ട്. കര്‍ണാടകയില്‍ 80 പിന്നിട്ട വോട്ടര്‍മാരുടെ എണ്ണം 12.15 ലക്ഷം ആണ്.

ശാരീരിക പരിമിതിയുള്ളവര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും എന്നും തെരഞ്ഞെടുപ്പ് കമ്മീഷര്‍ അറിയിച്ചു. 224 അംഗ നിയമസഭയാണ് കര്‍ണാടകയിലേത്. നിലവിലെ നിയമസഭയുടെ കാലാവധി മേയ് 24 ന് ആണ് അവസാനിക്കുന്നത്.

KARNATAKA ELECTION DATE

ഏപ്രില്‍ 13 ന് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തിയതി ഏപ്രില്‍ 20 ആണ്. സൂക്ഷ്മപരിശോധന ഏപ്രില്‍ 21 ന് ആയിരിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തിയതി ഏപ്രില്‍ 24 ആയിരിക്കും എന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

നിലവില്‍ കര്‍ണാടക നിയമസഭയില്‍ ബി ജെ പിക്ക് 119 എം എല്‍ എമാരും കോണ്‍ഗ്രസിന് എം എല്‍ എമാരും ജെ ഡി എസിന് 75 എം എല്‍ എമാരും ആണ് ഉള്ളത്. ബി ജെ പിക്ക് അധികാരമുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കര്‍ണാടക. അതിനാല്‍ തന്നെ സര്‍വ്വ സന്നാഹവുമായാണ് ബി ജെ പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ എന്നിവരാണ് ബി ജെ പിക്ക് തന്ത്രങ്ങള്‍ക്ക് പിന്നില്‍.

Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍

മറുവശത്ത് കോണ്‍ഗ്രസും ആത്മവിശ്വാസത്തിലാണ്. കേരളത്തിലേതിന് സമാനമായി കോണ്‍ഗ്രസിന് അടിത്തട്ടില്‍ വലിയ വേരോട്ടമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. രാഹുല്‍ ഗാന്ധി നേരിട്ട് പ്രചരണത്തിനെത്തുന്ന സംസ്ഥാനത്ത് സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ സഖ്യം എങ്ങനെ ഒത്തുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രകടനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സ്വന്തം സംസ്ഥാനമാണ് കര്‍ണാടക.

ഇതിനൊപ്പം ജെ ഡി എസും ഇത്തവണ കരുത്ത് കാട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. ബി ജെ പി - കോണ്‍ഗ്രസ് ഇതര വോട്ടിനായാണ് ജെ ഡി എസ് ശ്രമിക്കുന്നത്. ജെ ഡി എസിന് മുന്‍തൂക്കം ലഭിച്ചാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി നീക്കം കൂടുതല്‍ ശക്തമാകും. ദേവഗൗഡയുടെ തന്ത്രങ്ങള്‍ കുമാരസ്വാമി പ്രാവര്‍ത്തികമാക്കുന്ന തരത്തിലായിരിക്കും ജെ ഡി എസിന്റെ ലൈന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+