കര്‍ണാടക തിരഞ്ഞെടുപ്പ്: ബെല്ലാരിയില്‍ ശതകോടീശ്വരന്മാരുടെ പോരാട്ടം, പണമൊഴുകും... ആസ്തി 800 കോടി!!
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബല്ലാരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന നാല് സ്ഥാനാര്‍ത്ഥികളും ശതകോടീശ്വരന്മാര്. ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സിറ്റിംഗ് എം എല്‍ എ സോമശേഖര റെഡ്ഡിയാണ്. മുന്‍ എം എല്‍ എ സൂര്യനാരായണ റെഡ്ഡിയുടെ മകന് നര ഭരത് റെഡ്ഡിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നു. കോണ്‍ഗ്രസ് വിട്ട അനില്‍ ലാഡ് ആണ് ജെ ഡി എസ് സ്ഥാനാര്‍ത്ഥി.
ബി ജെ പി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച ഗാലി ജനാര്‍ദ്ദന റെഡ്ഡിയുടെ ഭാര്യ അരുണ ലക്ഷ്മി കല്യാണ രാജ്യ പ്രഗതി പക്ഷയുടെ സ്ഥാനാര്‍ത്ഥിയാണ്. നാല് സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ആകെ 800 കോടി രൂപയുടെ ആസ്തി ഉണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഒന്നാം സ്ഥാനത്ത് അനില്‍ ലാഡാണ്. സംസ്ഥാനത്തെ പ്രധാന ഇരുമ്പയിര് വ്യവസായിയായ അനില്‍ ലാഡ് തനിക്കും ഭാര്യക്കും ആകെ 383 കോടി രൂപയുടെ ആസ്തിയുണ്ട് എന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

കല്യാണ രാജ്യ പ്രഗതി പക്ഷയുടെ അരുണ ലക്ഷ്മിയാണ് രണ്ടാം സ്ഥാനത്ത്. ഇരുമ്പയിര് ഖനന വ്യവസായിയും മുന്‍ സംസ്ഥാന ബിജെപി മന്ത്രിയുമായ ഗാലി ജനാര്‍ദ്ദന റെഡ്ഡി കഴിഞ്ഞ ഡിസംബറില്‍ ആണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 84 കിലോ വജ്രവും 437 കിലോ വെള്ളിയും ഉള്‍പ്പെടെ 250 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നും ബാധ്യതകളൊന്നുമില്ലെന്നുമാണ് അരുണ ലക്ഷ്മി വെളിപ്പെടുത്തിയത്.
നാര ഭരത് റെഡ്ഡിയുടെ ആകെ ആസ്തി 90 കോടി രൂപയാണ്. സോമശേഖര റെഡ്ഡി തനിക്ക് 66 കോടി രൂപയുടെ ആസ്തി ഉണ്ട് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 10 ന് കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബല്ലാരിയിലെ പോരാട്ടം ഖനന വമ്പന്മാരെയും പണാധിപത്യത്തെയും കേന്ദ്രീകരിച്ചാണ് എന്ന് സാരം. ഖനന സമ്പത്ത് പതിറ്റാണ്ടുകളായി രാഷ്ട്രീയത്തെയും പ്രാദേശിക പ്രതീക്ഷകളെയും രൂപപ്പെടുത്തിയ മണ്ഡലമാണ് ബല്ലാരി.
അതിനാല്‍ തന്നെ തിരഞ്ഞെടുപ്പില്‍ കോടികളാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഒഴുക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് 800 കോടി രൂപയോളം ആസ്തി ഉണ്ട് എന്നത് ബല്ലാരിയില്‍ ആരെയും അത്ഭുതപ്പെടുത്തുന്നില്ല. ജാതി, മതം, ഭരണം എന്നിവയെപ്പോലും മറികടന്ന് രാഷ്ട്രീയ ഭൂപ്രകൃതിയില്‍ പണമാണ് ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് എന്നത് ഇവിടെ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുതയാണ്.
2022-2023 കര്‍ണാടക സാമ്പത്തിക സര്‍വേ പ്രകാരം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ആളോഹരി വരുമാനത്തില്‍ (21,7096 രൂപ) ബല്ലാരിക്ക് പതിനൊന്നാം സ്ഥാനമാണ്. എന്നാല്‍ ഈ സമ്പത്തിന്റെ ഭൂരിഭാഗവും തിരഞ്ഞെടുക്കപ്പെട്ട ചില ആളുകളുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എന്നാണ് പ്രദേശത്തെ രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം വരുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള 'പണി' തുടങ്ങിയിരുന്നു.
ഈ വര്‍ഷം നഗരത്തിലെ വീടുകളില്‍ 80,000 കുക്കറുകള്‍ ആണ് ഭരത് റെഡ്ഡി വിതരണം ചെയ്തത്. അരുണ ലക്ഷ്മിയാകട്ടെ വനിതകള്‍ക്ക് പട്ടുസാരികള്‍ ആണ് വിതരണം ചെയ്തത്. 2004 ഓടെയാണ് ബല്ലാരിയിലെ ഖനി പ്രഭുക്കള്‍ രാഷ്ട്രീയത്തിലേക്കും തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ തുടങ്ങുന്നത്. ഇപ്പോള്‍ ഇവിടെ രാഷ്ട്രീയക്കാരായിട്ടുള്ള പലരും ഖനന മേഖലയില്‍ നിന്നുള്ള കുടുംബങ്ങളാണ്.

നഗരം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കിടയിലും, ബല്ലാരിയിലെ ജനങ്ങള്‍ തങ്ങളുടെ വോട്ടിന് പകരമായി പണമോ സാധനങ്ങളോ സ്വീകരിക്കുന്നത് ശീലമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തില്‍ അഞ്ച് അംഗങ്ങളുണ്ടെങ്കില്, ഏറ്റവും കൂടുതല്‍ പണം നല്കിയ സ്ഥാനാര്‍ത്ഥിക്ക് രണ്ടോ മൂന്നോ വോട്ടുകളും മറ്റുള്ളവര്‍ക്ക് ഓരോ വോട്ടും ലഭിക്കുന്ന തരത്തില്‍ അവര്‍ വോട്ടുകള്‍ വിഭജിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ശിവകുമാര്‍ മലാഗി ദി പ്രിന്റിനോട് പറഞ്ഞത്.
അതേസമയം, അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ബല്ലാരിയുടെ കാത്തിരിപ്പ് തുടരുകയാണ്. 2011-ലെ സെന്‍സസ് പ്രകാരം, ജനസംഖ്യയുടെ 20 ശതമാനവും നഗരത്തിലെ 67 ചേരികളിലാണ് താമസിക്കുന്നത്. നഗരത്തിലെ മറ്റൊരു പ്രധാന പ്രശ്നം കുടിവെള്ളമാണ്. മുനിസിപ്പല്‍ കോര്പ്പറേഷന് മാസത്തില്‍ ഏകദേശം മൂന്ന് തവണ മാത്രമാണ് വെള്ളം നല്‍കുന്നത്. ബാക്കിയുള്ള സമയങ്ങളില്‍ ആളുകള്‍ നിത്യോപയോഗത്തിനായി സ്വന്തം നിലക്ക് വെള്ളം സംഘടിപ്പിക്കണം.
Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി
ശതകോടീശ്വരന്മാരുടെ ജില്ല എന്ന നിലയിലുള്ള ബല്ലാരിയുടെ പ്രശസ്തി പ്രധാനമായും നിര്‍മ്മിച്ചത് റെഡ്ഡി സഹോദരന്മാരായ സോമശേഖര, ജനാര്‍ദ്ദന, കരുണാകര എന്നിവരാണ്. ആന്ധ്രാപ്രദേശിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ മക്കളായിരുന്ന ഇവര്‍ 80-കളില്‍ ബെല്ലാരിയിലേക്ക് താമസം മാറി. 2001-ല്‍ ഒബുലാപുരം മൈനിംഗ് കമ്പനി സ്ഥാപിച്ച് ഇരുമ്പയിര് ഖനന ബിസിനസില്‍ പ്രവേശിച്ചു.
2004-06 ല്‍ ബിസിനസ് കുതിച്ചുയര്‍ന്നു ചൈന പോലുള്ള രാജ്യങ്ങളിലേക്ക് ഇരുമ്പയിര് കയറ്റുമതി ചെയ്തുകൊണ്ട് റെഡ്ഡിമാര്‍ വന്‍തോതില്‍ പണം സമ്പാദിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇരുമ്പയിര് ഖനനത്തിലൂടെ തങ്ങളുടെ ആസ്തി വര്ധിപിച്ച ലാഡ് സഹോദരന്മാരായ അനിലും സന്തോഷും സമാനമായി വളര്‍ന്നു. ഈ ഖനനകുടുംബങ്ങളുടെ ആസ്തി വളര്‍ന്നപ്പോള്‍ അവരുടെ രാഷ്ട്രീയ സ്വാധീനവും വര്‍ധിച്ചു. റെഡ്ഡിമാര്‍ ബിജെപിയുമായി ലാഡുമാര് കോണ്‍ഗ്രസുമായും അടുത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications