Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ സസ്‌പെന്‍സ് തുടരുന്നു; ദില്ലി യാത്ര റദ്ദാക്കി ഡികെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് ആരെത്തുമെന്ന സസ്‌പെന്‍സ് നിലനില്‍ക്കെ ദില്ലിയിലേക്കുള്ള യാത്ര റദ്ദാക്കി കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഇന്നത്തെ ദില്ലി യാത്ര റദ്ദാക്കിയെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു.

ഇന്നത്തെ ദില്ലി യാത്ര റദ്ദാക്കിയെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു. അതേസമയം, കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഡി കെ ശിവകുമാര്‍ അറിയിച്ചിരുന്നു. തന്റെ ലക്ഷ്യം കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

dk

ഇതിനിടെ ഡി കെ ശിവകുമാര്‍ കടുത്ത അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കൂടുതല്‍ എം എല്‍ എമാര്‍ ഒപ്പമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയിലാണ് അതൃപ്തിയെന്ന് സൂചന. കൂടാതെ താന്‍ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്നത് നടപടിക്രമങ്ങള്‍ മാത്രമാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

അതേസമയം, നേരത്തെ താന്‍ ദില്ലിയിലേക്ക് പോകുമെന്നാണ് ഡി കെ ശിവകുമാര്‍ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ വിളിച്ചെന്നും കിട്ടുന്ന വിമാനത്തില്‍ ദില്ലിയിലേക്ക് പോകും. കര്‍ണാടകയില്‍ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്ക് നല്‍കിയ വാക്ക് പാലിച്ചു. ഇന്ന് എന്റെ ജന്മദിനമാണ്. ഞാന്‍ എന്റെ കുടുംബത്തെ കാണും. അതിന് ശേഷം ദില്ലിയിലേക്ക് പോകുമെന്നാണ് ഡി കെ ശിവകുമാര്‍ അറിയിച്ചത്.

അതേസമയം, ഡി കെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യപ്പെട്ട് അനുയായികളുടെ പ്രതിഷേധം ശക്തമാണ്. ശിവകുമാറിന്റെ വീടിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി അനുയായികള്‍ തടിച്ചുകൂടിയിരുന്നു. നേരത്തെ ദില്ലിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ ഡി കെ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

ഇതിനിടെ, സിദ്ധരാമയ്യ ദില്ലിയില്‍ എത്തിയിരുന്നു. മലയാളി എം എല്‍ എ കെ ജെ ജോര്‍ജ് ഉള്‍പ്പടെ ആറ് എം എല്‍ എമാരും സിദ്ധരാമയ്യയ്‌ക്കൊപ്പമുണ്ട്. സിദ്ധരാമയ്യയായും ഹൈക്കമാന്‍ഡുമായും ചര്‍ച്ച നടത്തുമെന്നാണ് വിവരം. അതേസമയം ഭൂരിപക്ഷം എം എല്‍ എമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രിയെ ഇന്ന് രാത്രി പ്രഖ്യാപിക്കുമെന്നാണ് വിവരം.

അതേസമയം, കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ഞായറാഴ്ച രാത്രി അറിയിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കും, ഖാര്‍ഗെ സാഹബിന്റെ വിധിക്ക് പകരം വയ്ക്കാന്‍ എനിക്ക് കഴിയില്ല. അദ്ദേഹം വളരെ സീനിയറായ നേതാവാണ്. അദ്ദേഹത്തിനെ അറിയൂ, അദ്ദേഹം കര്‍ണാടകയുടെ മണ്ണിന്റെ മകനാണ്, അതുകൊണ്ട് തന്നെ തീരുമാനം എടുക്കാന്‍ അധിക സമയം എടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുര്‍ജേവാല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+