Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണം; സോണിയ ഗാന്ധിക്കെതിരെ ബിജെപി... കമ്മീഷനില്‍ പരാതി

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ സോണിയ ഗാന്ധിക്കെതിരെ ബിജെപി. സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം സോണിയ നടത്തിയ പ്രസംഗമാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.

കര്‍ണാടകയുടെ പരാമാധികാരത്തിന് ഭീഷണി സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന സോണിയ ഗാന്ധിയുടെ പ്രസ്താവന രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ബിജെപി ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ഭൂപീന്ദര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളാണ് കമ്മീഷനില്‍ പരാതി നല്‍കിയത്.

s

ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കര്‍ണാടക. ഒരു സംസ്ഥാനത്തിന്റെ പരമാധികാരം സംരക്ഷിക്കണമെന്ന ആഹ്വാനം വിഘടനപരമാണ്. അത് അംഗീകരിക്കാനാകില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഹുബ്ബള്ളിയില്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി നടത്തിയ പ്രസംഗമാണ് ബിജെപിയുടെ പരാതിക്ക് ആധാരം. സോണിയ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ പറഞ്ഞു.

ഇന്ത്യയെ വേറിട്ട പ്രദേശങ്ങളാക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുന്നു എന്നാണ് സോണിയ ഗാന്ധിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. ജനങ്ങളുടെ വികാരത്തിന് എതിരായിട്ടാണ് കോണ്‍ഗ്രസ് സഞ്ചരിക്കുന്നത്. സോണിയ ഗാന്ധി മാത്രമല്ല, കോണ്‍ഗ്രസും ഇന്ത്യയെ ഒരു രാജ്യമായി കാണുന്നില്ലെന്നും അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തു.

ബിജെപിയെ ലക്ഷ്യമിട്ടാണ് സോണിയ ഗാന്ധി പ്രസംഗിച്ചത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ആറര കോടി കന്നഡികര്‍ക്കുള്ള ശക്തമായ സന്ദേശമാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ നല്‍കിയതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. സോണിയ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രങ്ങളും പാര്‍ട്ടി പങ്കുവച്ചിരുന്നു.

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെല്ലാം കര്‍ണാടകയിലെ പ്രചാരണത്തില്‍ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെപി നദ്ദ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും പ്രചാരണം കൊഴുപ്പിക്കുകയാണ്. ഇന്നാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. നാളെ പ്രചാരണ ബഹളങ്ങളുണ്ടാകില്ല. 10നാണ് പോളിങ്. 13ന് ഫലം പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+