പച്ചക്കള്ളം പറയാന്‍ അണികളോട് പരസ്യമായി ആവശ്യപ്പെട്ട് ബിജെപി നേതാവ്.. വീഡിയോ വൈറൽ, എന്തൊരു നാണക്കേട്!
ബെംഗളൂരു: പച്ചക്കള്ളം പറഞ്ഞുപരത്തുന്നു, അതിന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് തെളിവുകൾ ഉണ്ടാക്കുന്നു - കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് എതിരെ രാഷ്ട്രീയ എതിരാളികൾ എപ്പോഴും ഉയർത്തുന്ന ഒരു ആരോപണമാണ് ഇത്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റാത്തതിലുള്ള ജാള്യത കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നൊക്കെ പറഞ്ഞ് പാർട്ടിക്ക് എതിരാളികളെ പ്രതിരോധിക്കാം, എന്നാൽ ഈ ആരോപണങ്ങൾ തീരെ കഴമ്പില്ലാത്തതാണ് എന്ന് പറയാൻ പറ്റില്ല എന്ന് വേണം കരുതാൻ.
കര്‍ണാടകയിലെ ബി ജെ പി നേതാക്കളിൽ പ്രമുഖനായ കെ എസ് ഈശ്വരപ്പയുടെ ഒരു പ്രസംഗമാണ് ബി ജെ പിയുടെ സകല ഇമേജും കളയുന്ന തരത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അങ്ങനെ ഏതെങ്കിലും ഒരു നേതാവല്ല കെ എസ് ഈശ്വരപ്പ. കർണാടകത്തിലെ പ്രതിപക്ഷ നേതാവ് കൂടിയാണ്. ജനങ്ങളോട് നുണ പറഞ്ഞാലും പ്രശ്‌നമില്ല എന്നാണ് ഈശ്വരപ്പ പാർട്ടി പ്രവർത്തകരോട് പച്ചയ്ക്ക് പറയുന്നത്. എങ്ങനെയുണ്ട്. വീഡിയോ വൈറലായതിൽ വല്ല അത്ഭുതവും ഉണ്ടോ.

ജനങ്ങളോട് നുണ പറഞ്ഞോളൂ. എന്നാലും ഒരു കാര്യവും അറിയില്ലെന്ന് പറയാന്‍ പാടില്ല. മന്‍മോഹൻ സിംഗിന്റെ ഭരണകാലത്ത് പാകിസ്താന്‍ ഇന്ത്യന്‍ പട്ടാളക്കാരെ ക്രൂരമായി വധിച്ചു. എന്നാൽ വാജ്പേയിയുടെ ഭരണകാലത്ത് അങ്ങനെ ചെയ്യാനുള്ള ധൈര്യം പാകിസ്താൻകാർക്ക് ഉണ്ടായിട്ടില്ല എന്ന് പറയണം. മോദിയുടെ കാലത്തും അതേ. മോദി കരുത്തനാണെന്ന് ലോകം മുഴുവനും അംഗീകരിച്ചതാണ്. അങ്ങനെ പറയുന്നതിൽ തെറ്റില്ല - ഇങ്ങനെ പോകുന്നു ബി ജെ പി പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ പരിപാടിയിൽ ഈശ്വരപ്പയുടെ ക്ലാസ്. കോൺഗ്രസും ജനതാദളും വീഡിയോ ആഘോഷിക്കുകയാണ്.












Click it and Unblock the Notifications