Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ ഡികെ മാജിക്; ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്... ഒപ്പം ജെഡിഎസ് എംഎല്‍എയും

മാണ്ഡ്യയിലെ കോണ്‍ഗ്രസ് യോഗം അലങ്കോലമായി. ബിജെപി മന്ത്രിയെ കോണ്‍ഗ്രസിലെടുത്താല്‍ പരസ്യമായി കല്ലെറിയുമെന്ന് പ്രവര്‍ത്തകര്‍

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ, വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് കര്‍ണാടകയില്‍ സംഭവിക്കാന്‍ പോകുന്നത്. ബിജെപിയുടെ മന്ത്രിയും ജെഡിഎസിന്റെ എംഎല്‍എയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പുതിയ വിവരം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ നടത്തിയ തന്ത്രപരമായ നീക്കമാണ് മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കുന്നത്.

എന്നാല്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേരുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയിലാണ്. ഇദ്ദേഹത്തിന്റെ കളംമാറ്റം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ വികാരം. ഭരണം നിലനിര്‍ത്താന്‍ ബിഎസ് യെദിയൂരപ്പയുടെ പിന്‍ബലം ആവശ്യമാണെന്ന് മനസിലാക്കി അദ്ദേഹത്തെ കൂടെനിര്‍ത്താന്‍ ബിജെപി തീരുമാനിച്ചിരിക്കെയാണ് കോണ്‍ഗ്രസിലേക്കുള്ള അടിയൊഴുക്ക്. കര്‍ണാടകയിലെ രസകരമായ രാഷ്ട്രീയ മാറ്റങ്ങള്‍ ഇങ്ങനെ...

ബിജെപി വിടുന്ന മന്ത്രി

ബിജെപി വിടുന്ന മന്ത്രി

ബിജെപി സര്‍ക്കാരില്‍ മന്ത്രിയായ കെസി നാരായണ ഗൗഡയാണ് കോണ്‍ഗ്രസില്‍ ചേരുക. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു എന്നാണ് വിവരം. കൃഷി മന്ത്രി ബിസി പാട്ടീല്‍ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. നാരായണ ഗൗഡ ബിജെപി വിടുമെന്ന് ഉറപ്പായിരിക്കുകയാണ്. ചിത്രദുര്‍ഗയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിസി പാട്ടീല്‍.

കോണ്‍ഗ്രസില്‍ കലഹം

കോണ്‍ഗ്രസില്‍ കലഹം

അതേസമയം, നാരായണ്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന വിവരം പുറത്തുവന്ന പിന്നാലെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു. നേരത്തെ ജെഡിഎസ് നേതാവായിരുന്നു നാരായണ്‍ ഗൗഡ. 2019ല്‍ കളംമാറി ബിജെപിക്കൊപ്പം പോകുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് മാണ്ഡ്യ മണ്ഡലത്തില്‍ സീറ്റ് ലഭിക്കില്ലെന്ന് വന്നതോടെയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

മുട്ടയേറുമായി പ്രവര്‍ത്തകര്‍

മുട്ടയേറുമായി പ്രവര്‍ത്തകര്‍

പ്രജാ ധ്വനി യാത്ര സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മാണ്ഡ്യയില്‍ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ നാരായണ്‍ ഗൗഡയുടെ കോണ്‍ഗ്രസിലേക്കുള്ള വരവ് തടയണമെന്ന് അഭിപ്രായപ്പെട്ടു. ഗൗഡയെ കോണ്‍ഗ്രസിലെടുത്താല്‍ രാജിവയ്ക്കുമെന്ന് ചില പ്രാദേശിക നേതാക്കള്‍ ഭീഷണി മുഴക്കി. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്റെ ബോര്‍ഡുകളില്‍ പ്രവര്‍ത്തകര്‍ കോഴിമുട്ട എറിയുകയും ചെയ്തു.

പരസ്യമായി കല്ലെറിയും

പരസ്യമായി കല്ലെറിയും

അധികാരം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് നാരായണ്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ പരസ്യമായി കല്ലെറിയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ മാണ്ഡ്യയിലെ യോഗം ബഹളത്തില്‍ മുങ്ങി. പ്രവര്‍ത്തകരും നേതാക്കളും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയെന്നും കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എംഎല്‍എ ശിവലിംഗ ഗൗഡയും മാറും

എംഎല്‍എ ശിവലിംഗ ഗൗഡയും മാറും

അതേസമയം, ജെഡിഎസ് എംഎല്‍എ കെഎം ശിവലിംഗ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി കുമാരസ്വാമിയോട് ചോദിച്ചു. കൂടുതല്‍ ജെഡിഎസ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ട് എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് മന്ത്രി ബിസി പാട്ടീല്‍ അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+