Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ യെഡ്ഡി ചിരിച്ചു! പണി കിട്ടിയത് വിമതര്‍ക്ക്... അയോഗ്യതയില്‍ ആശ്വസിച്ച് ബിജെപി!!! അതെങ്ങനെ?

ബെംഗളൂരു: ഒടുവില്‍ കര്‍ണാടകത്തിലെ 14 വിമത എംഎല്‍എമാരെ കൂടി സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കി. നേരത്തെ മൂന്ന് പേരെ അയോഗ്യരാക്കിയിരുന്നു. ഇതോടെ മൊത്തം അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ എണ്ണം 17 ആയി.

ആദ്യം മൂന്ന് പേരെ അയോഗ്യരാക്കിയപ്പോള്‍ ബാക്കിയുളളവര്‍ തിരിച്ചെത്തിയേക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു കോണ്‍ഗ്രസ്. ആ പ്രതീക്ഷ അസ്തമിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ബാക്കി വിമതരെ കൂടി അയോഗ്യരാക്കിയിരിക്കുന്നത്.

തിങ്കളാഴ്ച യെഡിയൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനിരിക്കെയാണ് സ്പീക്കറുടെ നിര്‍ണായക തീരുമാനം. എന്നാല്‍ ആത്യന്തികമായി ഈ തീരുമാനം ഗുണം ചെയ്യുക യെഡിയൂരപ്പയ്ക്കും ബിജെപിയും തന്നെ ആയിരിക്കും. ആ കാര്യങ്ങള്‍ ഇങ്ങനെയാണ്.

ഭൂരിപക്ഷം ഉറപ്പായി

ഭൂരിപക്ഷം ഉറപ്പായി

കര്‍ണാടക നിയമസഭയില്‍ 224 അംഗങ്ങളാണ് ഉള്ളത്. അതില്‍ 17 പേരെയാണ് ഇപ്പോള്‍ അയോഗ്യരാക്കിയിട്ടുള്ളത്. അപ്പോള്‍ അംഗസംഖ്യ 207 ആയി ചുരുങ്ങും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 105 എംഎല്‍എമാരുടെ പിന്തുണ മതിയാകും. ബിജെപിയ്ക്ക് ഇപ്പോള്‍ തന്നെ 105 എംഎല്‍എമാരുണ്ട്.

ആരേയും മന്ത്രിയാക്കണ്ട

ആരേയും മന്ത്രിയാക്കണ്ട

വിമതരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചിരുന്നെങ്കില്‍ യെഡിയൂരപ്പ ശരിക്കും കുടുങ്ങിയേനെ. വിമതരെ എല്ലാവരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടി വന്നേനെ. അങ്ങനെ സംഭവിച്ചാല്‍ അത് ബിജെപിയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. അത്തരം ഒരു സാഹചര്യത്തെ ബിജെപി ഭയക്കുകയും ചെയ്തിരുന്നു. ഇനിയിപ്പോള്‍ അത്തരം ഒരു ഭയത്തിന്റെ ഒരു ആവശ്യവും ഇല്ല.

ആരുടേയും സഹായം വേണ്ട

ആരുടേയും സഹായം വേണ്ട

105 ബിജെപി അംഗള്‍ക്ക് പുറമേ ഒരു സ്വതന്ത്രനും ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയിപ്പോള്‍ ആ സ്വതന്ത്രന്റെ പിന്തുണ പോലും സര്‍ക്കാര്‍ രൂപീകരണത്തില്‍ യെഡിയൂരപ്പയ്ക്ക് ആവശ്യമില്ലാത്ത സാഹചര്യമാണ്. സ്ഥിരതയുള്ള സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിലേക്ക് ബിജെപി അടുക്കുകയാണ് എന്ന് പറയാം.

 ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കും

ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കും

അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും ചെറിയ ഭൂരിപക്ഷത്തില്‍ ആയിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്. ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ എളുപ്പത്തില്‍ പിടിച്ചെടുക്കാമെന്ന വിശ്വാസം ബിജെപിയ്ക്കുണ്ട്. 17 ല്‍ പാതി മണ്ഡലങ്ങളില്‍ വിജയിക്കാനായാല്‍ തന്നെ ബിജെപിയ്ക്ക് നിയമസഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കും.

പണികിട്ടിയത് വിമതര്‍ക്ക്

പണികിട്ടിയത് വിമതര്‍ക്ക്

കര്‍ണാടകത്തിലെ ഈ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ വലിയ നഷ്ടം സംഭവിച്ചത് വിമതര്‍ക്കാണെന്ന് തന്നെ പറയേണ്ടി വരും. കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിട്ടതോടെ അവര്‍ക്ക് നഷ്ടമായത് അവരുടെ രാഷ്ട്രീയ ഭാവിയാണ്. ആറ് വര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും ഇവര്‍ക്ക് മത്സരിക്കാന്‍ ആവില്ല.

കോണ്‍ഗ്രസിന്റെ പ്രതികാരം

കോണ്‍ഗ്രസിന്റെ പ്രതികാരം

വിമതരെ ഏത് വിധേയനയും തിരികെ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു കോണ്‍ഗ്രസ്. അത് സാധ്യമല്ലാതായപ്പോള്‍ കടുത്ത പ്രതികാരം ചെയ്യുക എന്ന ഏക വഴിമാത്രമാണ് കോണ്‍ഗ്രസിന് മുന്നില്‍ അവശേഷിച്ചിരുന്നത്. രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുക എന്നതില്‍ കുറഞ്ഞ ഒരു പ്രതികാരവും അവര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു.

ജെഡിഎസ് എന്ത് ചെയ്യും

ജെഡിഎസ് എന്ത് ചെയ്യും

അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരില്‍ 13 പേര്‍ കോണ്‍ഗ്രസ്സുകാരാണ്. മൂന്ന് പേര്‍ ജെഡിഎസ്സുകാരും ഒരാള്‍ സ്വതന്ത്രനും. ഇതിനിടെ ബിജെപി സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കണം എന്ന ആവശ്യം ചില ജെഡിഎസ് എംഎല്‍എമാര്‍ ഉന്നയിക്കുകയും ചെയ്തു.

ബിജെപിയെ പിന്തുണച്ചേക്കും എന്ന വാര്‍ത്ത ദേവഗൗഡയും കുമാരസ്വാമിയും നിഷേധിച്ചിട്ടുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ ജെഡിഎസ് എന്ത് മലക്കംമറിച്ചില്‍ നടത്തും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ ആവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+