ബിജെപിക്ക് സുപ്രീം കോടതിയുടെ തിരിച്ചടി, എല്ലാ പ്രതീക്ഷകള്‍ക്കും മേല്‍ കോടതിയുടെ ആണിയടി; രണ്ടും തള്ളി
ദില്ലി: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സുപ്രീം കോടതിയില്‍ നിന്ന് അതി ശക്തമായ തിരിച്ചടി. സുപ്രീം കോടതിയില്‍ ബിജെപി ഉന്നയിച്ച രണ്ട് ആവശ്യങ്ങളും സുപ്രീം കോടതി തള്ളി. എന്നാല്‍ യെദ്യൂരപ്പയുടെ സത്യ പ്രതിജ്ഞ റദ്ദാക്കാന്‍ കോടതി തയ്യാറായില്ല.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുഗുള്‍ റോത്തഗി ആദ്യം അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ അടുത്ത ദിവസം തന്നെ അത് ചെയ്തുകൂടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോണ്‍ഗ്രസ്സിന് വേണ്ടിയും ജെഡിഎസിന് വേണ്ടിയും ഹാജരായ അഭിഭാഷകര്‍ ഇക്കാര്യം അംഗീകരിച്ചു.

എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തിങ്കളാഴ്ച വരെ സമയം വേണം എന്ന് മലക്കം മറിയുകയായിരുന്നു മുഗുള്‍ റോത്തഗി. പക്ഷേ, ഇക്കാര്യം കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് മെയ് 19, ശനിയാഴ്ച വൈകുന്നേരം 4 മണിത്ത് നിയമ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
ഇതിനിടെ, എംഎല്‍എമാര്‍ക്ക് രഹസ്യ ബാലറ്റ് അനുവദിക്കണം എന്ന ആവശ്യവുമായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും രംഗത്തെത്തി. പക്ഷേ, ഈ ആവശ്യവും കോടതി അംഗീകരിച്ചില്ല. പരസ്യ വോട്ടെട്ടുപ്പ് തന്നെ നടത്തണം എന്ന് ഉത്തരവിടുകയായിരുന്നു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നോമിനേറ്റ് ചെയ്ത് ഒരു വോട്ട് സ്വന്തമാക്കാനുള്ള ബിജെപി നീക്കവും സുപ്രീം കോടതി തള്ളുകയായിരുന്നു.
ബിജെപിയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടികള്‍ തന്നെ ആണിത്. ഇനി അവശേഷിക്കുന്നത് ഒരു പകലും ഒരു രാത്രിയും മാത്രമാണ്. അതിനിടയില്‍ കോണ്‍ഗ്രസ്സില്‍ നിന്നോ ജെഡിഎസില്‍ നിന്നോ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാന്‍ ബിജെപിക്ക് കഴിയുമോ എന്നാണ് ചോദ്യം. നിയമസഭയില്‍ എംഎല്‍എമാരെ സുരക്ഷിതമായി എത്തിക്കാന്‍ സുപ്രീം കോടതി കര്‍ണാടക ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Recommended Video

ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ ശക്തരായ നേതാക്കളായ മനു അഭിഷേക് സിങ് വിയും കപില്‍ സിബലും ആണ് കോടതിയില്‍ ഹാജരായത്. മുതിര്‍ന്ന അഭിഷാകനും ബിജെപിയുടെ മുന്‍ കേന്ദ്ര മന്ത്രിയും ആയ രാം ജത്മലാനിയും ഗവര്‍ണറുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നു.












Click it and Unblock the Notifications