കുതിരക്കച്ചവടം ഉറപ്പിച്ച് സുപ്രീംകോടതിയിൽ നിർണായക വാദങ്ങള്‍; കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങളുടെ പിന്തുണ?
ദില്ലി: കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ നിര്‍ണായക വാദങ്ങള്‍. കുതിരക്കച്ചവടം നടക്കുന്നു എന്നതിന്റെ സൂചനകള്‍ നല്‍കുന്നത് തന്നെ ആണ് ബിജെപിക്ക് എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്തഗി മുന്നോട്ട് വച്ച വാദങ്ങള്‍.
യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ മുഗുള്‍ റോത്തഗി സുപ്രീം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ കത്തില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള കാര്യങ്ങള്‍ ഒന്നും ഇല്ലെന്നാണ് സൂചന. യെദ്യൂരപ്പ നല്‍കിയ കത്തില്‍ എംഎല്‍എമാരുടെ ഒപ്പില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്കില്‍ പോലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും എന്ന അവകാശവാദം ആണ് യെദ്യൂരപ്പയുടെ കത്തില്‍ ഉള്ളത്.

കോണ്‍ഗ്രസ്സില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും ഉള്ള ചില എംഎല്‍എമാരുടെ പിന്തുണ യെദ്യൂരപ്പക്ക് ഉണ്ടാകും എന്നാണ് മുഗുള്‍ റോത്തഗി വ്യക്തമാക്കിയത്. ചില എംഎല്‍എമാര്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നു എന്നും അവരുടെ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും റോത്തഗി വാദിച്ചു. ഇത് തന്നെയാണ് കുതിരക്കച്ചവടം എന്ന ആരോപണത്തിലേക്ക് കൂടുതല്‍ വഴിവക്കുന്നത്.
Recommended Video

കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങളും നിര്‍ണായകം ആണ്. കഴിഞ്ഞ ദിവസം പുലരും വരെ നടന്ന വാദത്തില്‍ കൂറുമാറ്റ നിരോധന നിയമം സംബന്ധിച്ച് കോടതി നിര്‍ണായകമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications