കര്‍ണാടകയില്‍ ബിജെപി മുന്‍കൂട്ടി കണ്ടു; കോണ്‍ഗ്രസിന്റെ തന്ത്രം പൊളിച്ചു!! വിശ്വസിച്ചവര്‍ ചതിച്ചു
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അനുകൂല തരംഗമുണ്ടാക്കാന്‍ കോണ്‍ഗ്രസ് കളമൊരുക്കം തുടങ്ങിയിരുന്നു. ദേശീയ നേതാക്കളേക്കാള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് കരുത്തായിരുന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തന്ത്രങ്ങള്‍ തന്നെ. വികസനത്തിന്റെ കാര്യത്തിലും ബിജെപിയുടെ പ്രചാരണം തടയുന്ന കാര്യത്തിലും ചില വിഭാഗങ്ങളെ കൂടെ നിര്‍ത്തുന്നതിലും അദ്ദേഹം ഒരുമുഴം മുമ്പേ കരുക്കള്‍ നീക്കി. അതിന്റെ ഭാഗമായിട്ടായിരുന്നു കര്‍ണാടകത്തിലെ പ്രമുഖ വോട്ട് ബാങ്കായ ലിംഗായത്തുകളെ കൂടെ നിര്‍ത്താന്‍ നടത്തിയ നീക്കം. എന്നാല്‍ ഈ നീക്കം അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി മറികടന്നത് കൃത്യമായ ആസൂത്രണത്തിലൂടെയാണ്. പ്രചാരണത്തിനിടെ നടന്ന സംഭവങ്ങളും ഫലം വന്ന ശേഷമുള്ള സാഹചര്യവും ഇങ്ങനെ....

മുഖ്യമായും സിദ്ധരാമയ്യ തന്നെ
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സിദ്ധരാമയ്യ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. രണ്ടിടങ്ങളിലായി ഇതിന് പ്രത്യേക കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. വേണ്ട നിര്‍ദേശങ്ങളെല്ലാം നല്‍കിയത് സിദ്ധരാമയ്യ തന്നെ. കോണ്‍ഗ്രസിന്റെ പ്രധാന മുഖം സിദ്ധരാമയ്യ തന്നെയായിരുന്നു.

ലിംഗായത്തുകളെ കൂടെ നിര്‍ത്താന്‍
അതിനിടെയാണ് ലിംഗായത്തുകളെ കൂടെ നിര്‍ത്താനുള്ള തന്ത്രം സിദ്ധരാമയ്യ നടത്തിയത്. അവര്‍ക്ക് പ്രത്യേക ന്യൂനപക്ഷ മത പദവി നല്‍കാനായിരുന്നു തീരുമാനം. വര്‍ഷങ്ങളായി ബിജെപിയുടെ വോട്ട് ബാങ്കാണ് ലിംഗായത്തുകള്‍. അവരുടെ വോട്ട് നേടാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് വിജയം എളുപ്പമാമകുമെന്ന് സിദ്ധരാമയ്യ മുന്‍കൂട്ടി കണ്ടു. അതിന്റെ ഭാഗമായിരുന്നു മതപദവി.

ബിജെപിക്ക് തലവേദന
എന്നാല്‍, സിദ്ധരാമയ്യയുടെ നിര്‍ദേശത്തിനെതിരെ ആയിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ലിംഗായത്തുകളുടെ മതപദവി തടയുന്നുവെന്ന പ്രചാരണവും കോണ്‍ഗ്രസ് നടത്തി. സിദ്ധരാമയ്യയുടെ ഈ നീക്കം ബിജെപിക്ക് കടുത്ത തലവേദന സൃഷ്ടിച്ചു.

അമിത് ഷാ ചെയ്തത്
ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട ബിജെപി നേതാവാണ് ബിഎസ് യെദ്യൂരപ്പ. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഇദ്ദേഹത്തെ കൂടെ നിര്‍ത്തി നടത്തിയ നീക്കമാണ് സിദ്ധരാമയ്യയുടെ തന്ത്രം പൊളിച്ചത്. വോട്ടെടുപ്പിന്റെ ഫലം വന്നപ്പോള്‍ അമിത് ഷാ നടത്തിയ നീക്കം വിജയിച്ചിരിക്കുന്നുവെന്ന് വേണം കരുതാന്‍. ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഭൂരിഭാഗത്തിലും കോണ്‍ഗ്രസ് തോറ്റിരിക്കുന്നു.

ബിജെപി പ്രചാരണം
ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖ നേതാക്കളെയും ഗുരുവന്ദ്യന്‍മാരെയും സന്ദര്‍ശിക്കുകയാണ് അമിത് ഷാ ആദ്യം ചെയ്തത്. സമുദായത്തില്‍ ഭിന്നതയുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം നേതാക്കളെ ബോധിപ്പിച്ചു. മാത്രമല്ല, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിദ്ധരാമയ്യ നടത്തിയ പ്രഖ്യാപനം വോട്ട് മാത്രം ലക്ഷ്യമിട്ടാണെന്നും ബിജെപി പ്രചരിപ്പിച്ചു.

100 സീറ്റുകളില്‍
ബിജെപിയുടെ ഈ പ്രചാരണത്തിനാണ്് പിന്നീട് മേല്‍ക്കൈ ലഭിച്ചത്. കര്‍ണാടകത്തിലെ 224 മണ്ഡലങ്ങൡ നൂറ് സീറ്റിലെങ്കിലും ലിംഗായത്തുകള്‍ നിര്‍ണായക ശക്തിയാണ്. ഇതുതന്നെയാണ് സിദ്ധരാമയ്യ നോട്ടമിട്ടതും. ലിംഗായത്തുകളെ പൂര്‍ണമായം കൂടെ നിര്‍ത്തിയില്ലെങ്കിലും അവരുടെ വോട്ടില്‍ ഭിന്നതയുണ്ടാക്കാനെങ്കിലും സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

നാല് പ്രമുഖരുടെ സംഘം
നിലവിലെ ഫലസൂചനകള്‍ നല്‍കുന്നത് കോണ്‍ഗ്രസിന്റെ പദ്ധതി പൂര്‍ണമായും വിജയിച്ചില്ല എന്നാണ്. മാത്രമല്ല, അമിത് ഷാ, മോദി, യെദ്യൂരപ്പ, ശ്രീരാമുലു എന്നിവര്‍ നടത്തിയ നീക്കങ്ങള്‍ വിജയിച്ചുവെന്നും അനുമാനിക്കാം. ലിംഗായത്ത് ഭൂരിപക്ഷ മേഖലകളില്‍ ബിജെപിയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രത്യേകിച്ചും ഹൈദരാബാദ് കര്‍ണാടകയില്‍.

കോണ്‍ഗ്രസ് കൊയ്തത്
ലിംഗായത്ത് മേഖലകളില്‍ ഭിന്നതയുണ്ടാക്കിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയത്. ലിംഗായത്ത് സ്വാധീന മണ്ഡലങ്ങളിലെ 67 ശതമാനം വോട്ടും കോണ്‍ഗ്രസിനായിരുന്നു. 47 സീറ്റുകള്‍ കോണ്‍ഗ്രസ് അന്ന് നേടി. ബിജെപിക്ക് ആകട്ടെ വെറും അഞ്ച് സീറ്റ് കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

പുഷ്പാര്‍ച്ചന
കര്‍ണാടകയില്‍ ഇത്തവണ തിരഞ്ഞെടുപ്പ് പര്യടനത്തിന് അമിത് ഷാ തുടക്കമിട്ടത് ലിംഗായത്ത് ചിന്തകനും കവിയുമായ ബാസവേശ്വരയുടെ ജന്മവാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ്. ബെംഗളൂരുവിലെ ബാസവേശ്വര സര്‍ക്കിളില്‍ പുഷ്പാര്‍ച്ചന നടത്തി പ്രചാരണം തുടങ്ങി അമിത് ഷായുടെ നീക്കം പ്രധാന വാര്‍ത്തയായിരുന്നു.
Recommended Video


അമിത് ഷായുടെ പ്രചാരണം
1990കള്‍ മുതല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ലിങ്കായത്തുകള്‍. ലിങ്കായത്ത് ആചാര്യന്‍മാരെ കാണുക മാത്രമല്ല അമിത് ഷാ ചെയ്തത്. പ്രചാരണത്തിനിടെ ലിങ്കായത്തുകളുടെ വീടുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. കോണ്‍ഗ്രസിന് പരസ്യപിന്തുണ പ്രഖ്യാപിച്ച ലിങ്കായത്ത് നേതാക്കളെയും അമിത് ഷാ കണ്ടു. ദളിതുകളെ കൂടെ നിര്‍ത്താനും അമിത് ഷാ ശ്രമിച്ചു.












Click it and Unblock the Notifications