കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളപ്പൊക്കം: ഹംപിയില്‍ രക്ഷപ്പെടുത്തിയത് ദ്വീപില്‍ കുടുങ്ങിയ 544 ടൂറിസ്റ്റുകളെ!! നടപടിയെന്ന്!!

Array

Google Oneindia Malayalam News

ബെംഗളൂരു: വെള്ളപ്പൊക്കത്തില്‍ വിനോദസഞ്ചാര കേന്ദ്രമായ വിരുപാപുര ദ്വീപില്‍ കുടുങ്ങിക്കിടന്ന 500 ഓളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഹംപിക്ക് സമീപത്തെ ദ്വീപിലാണ് ഇവര്‍ കുടുങ്ങിക്കിടന്നത്. സംഭവത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് അവഗണിച്ച ദ്വീപിലെ ഹോട്ടല്‍- റിസോര്‍ട്ട് ഉമകള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

ഉരുൾപൊട്ടലുണ്ടായ കവളപ്പാറയ്ക്ക് എതിർവശത്തെ മലയിൽ വിള്ളൽ; ജനങ്ങളെ ഒഴിപ്പിച്ചു, ജാഗ്രത നിർദേശം!ഉരുൾപൊട്ടലുണ്ടായ കവളപ്പാറയ്ക്ക് എതിർവശത്തെ മലയിൽ വിള്ളൽ; ജനങ്ങളെ ഒഴിപ്പിച്ചു, ജാഗ്രത നിർദേശം!

വിനോദസഞ്ചാരികളുടെ ജീവന്‍ അപകടത്തിലാക്കിയ ഹോട്ടല്‍- റിസോര്‍ട്ട്- ഗസ്റ്റ് ഹൗസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോപ്പാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സി സുനില്‍കുമാര്‍ വ്യക്തമാക്കി. ഇവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേനക്കായി ചെലവഴിച്ച തുക കുറ്റക്കാരില്‍ നിന്ന് ഈടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കണക്കുകള്‍ പ്രകാരം ഒരു പ്ലറ്റൂണ്‍ ദേശീയ ദുരന്ത നിവാരണ സേനക്ക് ഒരു ദിവസത്തിന് 400൦൦ രൂപയാണ് ഈടാക്കുക. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം കര്‍ണാടകത്തില്‍ ഇതിനകം 54 പേരാണ് മരിച്ചത്.

 ഹോട്ടലുകള്‍ക്കെതിരെ നടപടി

ഹോട്ടലുകള്‍ക്കെതിരെ നടപടി


ദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും ഹോട്ടല്‍ ഉടമകള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. നാലോ അ‍ഞ്ചോ വിദേശികള്‍ ഉള്‍പ്പെടെ 200 ഓളം വിനോദസഞ്ചാരികള്‍ ദ്വീപില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഹോട്ടലുകള്‍ അറിയിച്ചത്. എന്നാല്‍ 450ഓളം പേരാണ് ഇവിടെ കുടുങ്ങിക്കിടന്നത്. ഹോട്ടല്‍ ജീവനക്കാരുള്‍പ്പെടെ ദ്വീപ് പൂര്‍ണമായി അധികൃതര്‍ ഒഴിപ്പിക്കുകയായിരുന്നു. നിലവില്‍ 16 അംഗീകൃത ഹോട്ടലുകളാണ് ദ്വീപില്‍ പ്രവര്‍ത്തിക്കുന്നത്. ചിലത് അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ നഷ്ടം നേരിടേണ്ടിവരുമെന്ന് ഭയന്ന് ഹോട്ടലുകള്‍ ജില്ലാ ഭരണകൂടത്തിന്റെ വെള്ളപ്പൊക്ക മുന്നറിയിപ്പ് മുഖവിലക്കെടുത്തിരുന്നില്ല. എന്നാല്‍ 27 വിദേശികള്‍ ഉള്‍പ്പെടെ 544 വിനോദസഞ്ചാരികളാണ് ദ്വീപില്‍ ഉണ്ടായിരുന്നത്. തുംഗഭദ്ര നദി കോപ്പാല്‍ ജില്ലയിലേക്ക് കടന്നതോടെയാണ് ദ്വീപില്‍ വെള്ളപ്പൊക്കമുണ്ടായത്. ബെംഗളുരു നഗരത്തില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.

 ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്

ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്


ഹോസ്പേട്ടിലെ ടിബി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം നദിയിലേക്ക് ഒഴുക്കിവിട്ടതോടെയാണ് വെള്ളപ്പൊക്കമുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയത്. ഷിവമോഗ ജില്ലയില്‍ ശക്തമായ മഴയെത്തുടര്‍ന്നായിരുന്നു ടിബി അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നത്. എന്നാല്‍ ഹോട്ടലുകളം റിസോര്‍ട്ടുകളും മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വാരാന്ത്യമായതിനാല്‍ നഷ്ടം നേരിടാന്‍ വയ്യാത്തതിനാല്‍ ഇവര്‍ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തുകയായിരുന്നു. തുംഗഭദ്ര നദി കടന്നെത്തിയാണ് ദേശീയ ദുരന്ത നിവാരണ സേന വിനോദസഞ്ചാരികളെ രക്ഷിച്ചത്. നദിയില്‍ ഒഴുക്ക് വര്‍ധിച്ചതോടെ രക്ഷാ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞിരുന്നു. ആറ് രക്ഷാപ്രവര്‍ത്തകര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

 ഹംപിയെ മുക്കി വെള്ളപ്പൊക്കം!!

ഹംപിയെ മുക്കി വെള്ളപ്പൊക്കം!!

വെള്ളപ്പൊക്കത്തില്‍ നിന്ന് ചൊവ്വാഴ്ച മാത്രമാണ് ചരിത്രനഗരമായ ഹംപി നഗരം സാധാരണ രീതിയിലേക്കെത്തിയത്. തുംഗഭദ്ര നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് ഇതിനുള്ള പ്രധാനകാരണം. 14ാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളാണ് യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടംനേടിയ ഹംപിയിലുള്ളത്. ഏഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച വിരുപാക്ഷ ക്ഷേത്രം എന്നിവയും ഹംപിയുടെ പ്രത്യേകതയാണ്. സമീപത്തെ അണക്കെട്ടില്‍ നിന്ന് വെള്ളം അധികമായി തുറന്നുവിട്ടതോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. മുന്‍കരുതലിന്റെ ഭാഗമായി ചൊവ്വാഴ്ച സഞ്ചാരികള്‍ക്ക് പോലീസ് പ്രവേശനം അനുവദിച്ചിരുന്നില്ല.

 രക്ഷാപ്രവര്‍ത്തകരെ രക്ഷിച്ചത്

രക്ഷാപ്രവര്‍ത്തകരെ രക്ഷിച്ചത്

ബാഗല്‍കോട്ടിലെ റൂഗി ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ രക്ഷിച്ചത് സഹപ്രവര്‍ത്തകരാണ്. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ചോളം സൈനികരാണ് വെള്ളപ്പൊക്ക ബാധിത ഗ്രാമത്തില്‍ കുടുങ്ങിക്കിടന്നത്. അവര്‍ സഞ്ചരിച്ച മോട്ടോര്‍ ബോട്ടിന് സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

English summary
Karnataka floods: 544 tourists rescued from island near Hampi, government to action against hotel owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X