Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക സർക്കാർ നടത്തുന്നത് ഭരണഘടന തന്നെ അട്ടിമറിക്കാനുള്ള തീവ്രശ്രമം; കൊടിക്കുന്നിൽ സുരേഷ്

ബെംഗളൂരു; കർണാടകത്തിലെ ബി ജെ പി സർക്കാർ ഭരണഘനടയെ തന്നെ അട്ടിമറിക്കാനുള്ള തീവ്ര ശ്രമമാണ് നടത്തുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. വിഷയം ലോക്സഭാ നടപടികൾ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് കൊടിക്കുന്നിൽ നോട്ടീസ് നൽകി.

kodikunnil-suresh--1-792391-1608565653

കർണാടകയിലെ ക്ഷേത്രോത്സവങ്ങളിൽ മുസ്ലിം വ്യാപാരികൾക്ക് കടകൾ തുടങ്ങാനുള്ള ലേലത്തിൽ നിന്നും വിലക്കുന്ന നടപടിയും , ക്രിസ്ത്യൻ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആർ എസ്സ് എസ്സിൽ ചേരേണ്ടി വരുമെന്നും, അതല്ലാതെ വേറെ മാർഗമില്ല എന്നും മറ്റുമുള്ള പ്രസ്താവനകളും, ഹിജാബ് വിഷയത്തിൽ വർഗീയത ആളിക്കത്തിച്ചുകൊണ്ട് മുസ്ലിം വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസം പോലും നിഷേധിക്കുന്ന നീക്കം, ദേശീയ പതാക കാവിക്കൊടിയായി മാറുമെന്ന പ്രസ്താവനയെല്ലാം തന്നെ രാജ്യത്തിൻ്റെ സമാധാനവും ഐക്യം തകർക്കാനും സംഘ പരിവാർ പ്രവർത്തകരും കർണാടകയിലെ മന്ത്രിമാരും ആയ വ്യക്തികൾ നടത്തുന്ന കുത്സിത പ്രവർത്തനം ആണെന്ന് അദ്ദേഹം വിമർശിച്ചു. .

നിരന്തരം ആയി വർഗീയ അജൻഡ ഉയർത്തുന്ന സംഘപരിവാറിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന. കർണാടക സർക്കാരിലെ മന്ത്രിമാർ ഭരണഘടന തന്നെ അട്ടിമറിക്കാൻ തീവ്ര ശ്രമം ആണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കർണാടകത്തിലെ ഹിജാബ് വിവാദത്തിന് പിന്നാലെ ക്ഷേത്ര പരിസരങ്ങളിലും ഉത്സവങ്ങളിലും മുസ്ലീം വ്യാപാരികൾ സ്റ്റാളുകൾ സ്ഥാപിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഹിജാബ് കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് തീരദേശ കർണാടകയിലെ മുസ്ലീം വ്യാപികൾ കടകൾ അടച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. വി എച്ച് പി , ബജ്റംഗ്ദൾ തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ 2002ൽ കോൺഗ്രസ് ഭരണകാലത്ത് പാസാക്കിയ നിയമം ചൂണ്ടിക്കാട്ടി തിരുമാനത്തിന് നിയമസാധുത ഉണ്ടെന്നാണ് സർക്കാർ പറയു്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. പ്രതിപക്ഷം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബി ജെ പി നേതാക്കൾ തന്നെ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Recommended Video

cmsvideo
    മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

    അതിനിടെ കർണാടകത്തിലെ പുതുവർഷ പിറവി ദിനമായ ഉഗാദിക്ക് ഹലാൽ മാംസം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ് വിവാദത്തിൽ മുസ്ലീം സംഘടകൾ പ്രതിഷേധിച്ചതിന്റെ മറുപടിയാണ് ഹിന്ദു സംഘടനകളുടെ ആഹ്വാനം എന്നായിരുന്നു ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര‌ പ്രതികരിച്ചത്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+