Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ നിന്നുള്ളവർക്കുള്ള നിയന്ത്രണം തുടരുമെന്ന് കർണ്ണാടക: ക്വാറന്റൈൻ നിർബന്ധം

ബെംഗളൂരു: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്കുള്ള നിയന്ത്രണം തുടരുമെന്ന് കർണ്ണാടക. നിയന്ത്രണം തുടരുമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ കോവിഡ് -19 അവസ്ഥയിൽ മാറ്റമില്ലാത്തതിനാൽ കേരളത്തിന്റെ അതിർത്തിയിലുള്ള യന്ത്രണങ്ങൾ തുടരുമെന്നും അതിർത്തി കടക്കുന്നതിന് ആർടി-പിസിആർ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ രംഗത്തെത്തിയിട്ടുള്ളത്. അതേ സമയം കേരളത്തിൽ നിന്നെത്തുന്നവർ സംസ്ഥാനത്തെത്തിയ ശേഷം ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന ചട്ടവും സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരുന്നില്ല. എന്നാൽ ഇപ്പോൾ സർക്കാർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിൽ നിന്ന് ദക്ഷിണ കന്നഡയിലേക്ക് വരുന്നവർക്ക് ആർടി-പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോവിഡിന്റെ വ്യാപനം തടയുന്നതിനാണ് ഈ ഉത്തരവ്, ജില്ലാ ഭരണകൂടം ഇത് നടപ്പാക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രതിദിനം 30,000 ത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അയൽ ജില്ലയയായ കാസർഗോഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 12 ശതമാനമാണെന്നും രാജേന്ദ്ര ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ കേസുകളിൽ വർധനവ് പ്രകടമായതോടെ തന്നെ കർണ്ണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കുകയും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തിരുന്നു.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

 coronavirus28-1581

ദക്ഷിണ കന്നഡയിൽ പരിശ്രമത്തിലൂടെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 2 ആയി കുറഞ്ഞിട്ടുണ്ട്. അതിർത്തി നിയന്ത്രണങ്ങൾ എടുത്തുകളയുന്നത് കേരളത്തിൽ നിന്നുള്ള പുതിയ കേസുകൾ അനുവദിക്കുന്നത് പോലെയാകും.
നടപ്പാക്കാൻ ബുദ്ധിമുട്ടാണെങ്കിലും, ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയല്ലാതെ ദക്ഷിണ കന്നഡ ജില്ലയ്ക്ക് മറ്റ് മാർഗമില്ല, അദ്ദേഹം പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഞായറാഴ്ച 1.81 ശതമാനമായി കുറഞ്ഞിട്ടുണ്ട്.കേരളത്തിൽ ഓണം കഴിഞ്ഞതിന് പിന്നാലെ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ 30000ന് മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതോടെ ഓണത്തിന് മുന്നോടിയായി എടുത്ത് നീക്കിയിരുന്ന നിയന്ത്രണങ്ങളിൽ ചിലത് പുനസ്ഥാപിച്ചിരുന്നു. ഞായറാഴ്ചകളിൽ വാരാന്ത്യ ലോക്ക്ഡൌണും തിങ്കളാഴ്ച മുതൽ നൈറ്റ് കർഫ്യൂവും കർശനമാക്കിയിരുന്നു.

അതേ സമയം കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+