• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

60 കോടി രൂപയും മന്ത്രി കസേരയും... കർണാടകയിൽ ജെഡി(എസ്) എംഎൽഎയ്ക്ക് ബിജെപിയുടെ വാഗ്ദാനം, വെളിപ്പെടുത്തലുമായി എംഎൽഎ!!

 • By Desk
Google Oneindia Malayalam News
cmsvideo
  60 കോടി രൂപയും മന്ത്രിക്കസേരയും നൽകി ചാക്കിലാക്കാൻ BJP | #KarnatakaPolitics | Oneindia Malayalam

  ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. ജെഡിഎസ് എംഎൽഎയ്ക്ക് 60 കോടി രൂപയും മന്ത്രി കസേരയും ബിജെപി വാഗ്ദാനം നൽകിയെന്ന വെളിപ്പെടുത്തലുമായി എംഎൽഎ രംഗത്ത്. കെഎം ശിവലിംഗ ഗൗഡയാണ് ഹസാനിൽ നടന്ന പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമിയെ ഇക്കാര്യം അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

  <strong>ഇത്തവണ ആര് ചുരമിറങ്ങും? ഷാനവാസ് ഇല്ലാത്ത തിരഞ്ഞെടുപ്പില്‍ വയനാട് ആ‍ര്‍ക്കൊപ്പം... ഇടത്തോ വലത്തോ?</strong>ഇത്തവണ ആര് ചുരമിറങ്ങും? ഷാനവാസ് ഇല്ലാത്ത തിരഞ്ഞെടുപ്പില്‍ വയനാട് ആ‍ര്‍ക്കൊപ്പം... ഇടത്തോ വലത്തോ?

  ജെഡിഎസ് എംഎൽഎ ഗൗരിശങ്കർക്കാണ് വാഗ്ദാനം ചെയ്തത്. അതേസമയം പല സന്ദർഭങ്ങളിലായി കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർക്ക് ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഈശ്വർ കാന്തെ പറഞ്ഞു. അതേസമയം കര്‍ണാടകയിലെ നിര്‍ണ്ണായക രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ നിയമസഭാ കക്ഷി യോഗം വിളിച്ചിരിക്കുകയാണ് കോൺഗ്രസ്.

  വെള്ളിയാഴ്ചയാമി നിയമസഭ കക്ഷിയോഗം നടക്കുന്നത്. കോണ്‍ഗ്രസിന്‍റെ എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും നാളെ വൈകിട്ട് നടക്കുന്ന യോഗത്തിനെത്തണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാത്തവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്നും കൂടാതെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കേസെടുക്കുമെന്നും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

  ബിജെപിയുടെ "ഓപ്പറേഷന്‍ ലോട്ടസ്" തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമം ഇപ്പോഴും തുടരികയാണ്. വിമതരെ കൂടെ നിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നത്. എന്തു വില കൊടുത്തും അത് സാധ്യമാക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറാണ്. ലക്ഷ്യം ഒന്ന് മാത്രം ബിജെപിയുടെ "ഓപ്പറേഷന്‍ ലോട്ടസ്" തകര്‍ക്കുക. വിമതരെ മുംബൈയിലെ റിനൈസന്‍സ് റിസോര്‍ട്ടില്‍നിന്നും തിരിച്ചെത്തിച്ചു മന്ത്രിസ്ഥാനം കൊടുത്തു കൂടെ നിര്‍ത്താനുള്ള നീക്കവും നടക്കുന്നുണ്ട്.

  ഓപ്പറേഷന്‍ ലോട്ടസിനെ തകര്‍ക്കാന്‍ തങ്ങളുടെ മന്ത്രിസ്ഥാനം പോലും വേണ്ടെന്ന് വെക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാക്കള്‍ വന്നതോടെ ബിജെപിയുടെ നില പരുങ്ങലിലാവുകയായിരുന്നു. ഡികെ ശിവകുമാര്‍, മലയാളിയായ കെജി ജോര്‍ജ്, പ്രിയങ്ക് ഖാര്‍ഖെ, കൃഷ്ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ സന്നദ്ധരായത്.

  രാജിവെച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരടക്കം 16 പേരെ കോണ്‍ഗ്രസില്‍ നിന്നോ ജനതാദളില്‍ നിന്നോ ചോര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞാല്‍ മാത്രമേ നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുകയുള്ളൂ. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് പിന്നീട് കാണാതായ രണ്ട് എംഎല്‍എമാര്‍ തിരിച്ചെത്തിയത് കോണ്‍ഗ്രസിന് വലിയ ആശ്വാസവും ബിജെപിക്ക് ക്ഷീണവുമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Karnataka MLA Gowrishankar was offered Rs 60 crore, ministerial berth: Shivalinge Gowda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X