Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് സമരം; 10 വിദ്യാര്‍ഥിനികള്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു

ബെംഗളൂരു: ഹിജാബ് നിരോധനത്തിനെതിരെ സമരം നടത്തിയ 10 വിദ്യാര്‍ഥിനികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കര്‍ണാടകയിലെ തുമകുരു ജില്ലയിലാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 145, 188, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 10 മുതല്‍ 15 വരെ കണ്ടാലറിയാവുന്ന വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് എഫ്‌ഐആര്‍. ഇംപ്രസ് ഗേള്‍സ് കോളജിലെ പ്രിന്‍സിപ്പല്‍ എസ് ശണ്‍മുഖ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. നിരോധനാജ്ഞ നിലനില്‍ക്കുന്ന വേളയില്‍ പ്രതിഷേധം സംഘടിപ്പിച്ചതാണ് കേസിന് കാരണം.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച കോളജുകള്‍ ഫെബ്രുവരി 12 മുതലാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. 14 മുതല്‍ തുമകുരുവില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധനാജ്ഞയാണ്. പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കരുതെന്ന് രക്ഷിതാക്കളെ അധ്യാപകര്‍ അറിയിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഹിജാബ് ഒഴിവാക്കില്ലെന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചു. പിന്നീട് ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങുകയായിരുന്നു.

h

ആള്‍ക്കൂടം പാടില്ലെന്ന് കോളജ് കവാടത്തില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് പ്രതിഷേധം സംഘടിപ്പിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഏത് വിദ്യാര്‍ഥിനെയും ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെടാം എന്നതാണ് അവസ്ഥ എന്ന് അഭിഭാഷകര്‍ പ്രതികരിച്ചു. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലാത്തതിനാല്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിക്കും. മാനേജ്‌മെന്റിന് അപ്രിയരായ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഹിജാബ് നിരോധനം മൂലം നിരവധി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുകയാണെന്നും നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു. പല കോളജുകളിലും സമരം തുടരുകയാണ്. കുടകിലെ കോളജില്‍ ആണ്‍കുട്ടികള്‍ സമരത്തിലാണ്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ ക്ലാസില്‍ കയറ്റുന്നത് വരെ സമരം തുടരുമെന്നായിരുന്നു അവരുടെ പ്രഖ്യാപനം. ദക്ഷിണ കന്നഡയിലെ വിവിധ കോളജുകളിലും സമരം തുടരുന്നുണ്ട്.

അതേസമയം, വിവാദം തുടരവെ വ്യത്യസ്ത തീരുമാനവുമായി മൈസൂരുവിലെ കോളജ്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുമതി നല്‍കുന്നതിന് വേണ്ടി ഇവിടെ യൂണിഫോം റദ്ദാക്കി. ഹിജാബ് നിരോധനത്തിന്റെ ശേഷം ചില വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. ശേഷമാണ് യൂണിഫോം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഹിജാബ് ധരിച്ചെത്തുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പഠനം അനുവദിക്കാനാണ് കോളജിന്റെ തീരുമാനം. കര്‍ണാടകയില്‍ ആദ്യമായിട്ടാണ് ഒരു കോളജ് ഇങ്ങനെ തീരുമാനം എടുക്കുന്നത്.

അതേസമയം, വിജയപുരയിലെ ഇന്‍ഡി കോളജില്‍ നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ല. മതപരമായ ചിഹ്നങ്ങള്‍ ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കരുത് എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+