കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയുടെ നിശ്ചല ദൃശ്യം റിപബ്ലിക്ക് ദിന പരേഡിനില്ല; കാരണം കേന്ദ്ര മാനദണ്ഡം

Google Oneindia Malayalam News

ബെംഗളൂരു: ഇത്തവണത്തെ റിപബ്ലിക്ക് ദിന പരേഡില്‍ കര്‍ണാടകയുടെ നിശ്ചല ദൃശ്യമുണ്ടാവില്ല. കര്‍ണാടക സര്‍ക്കാര്‍ ഞായറാഴ്ച്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റിപബ്ലിക്ക് ദിന പരേഡില്‍ മറ്റുള്ളവര്‍ക്ക് കൂടി അവസരം നല്‍കേണ്ടത് കൊണ്ടാണ് കര്‍ണാടകയ്ക്ക് അവസരം ലഭിക്കാത്തത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമാണിത്.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും കുറവ് അവസരങ്ങള്‍ ലഭിച്ച സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് കേന്ദ്ര മാനദണ്ഡങ്ങള്‍. നേരത്തെ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യം റിപബ്ലിക്ക് ദിന പരേഡില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വലിയ വിവാദം തന്നെയുണ്ടായിരുന്നു.

1

സംസ്ഥാനത്തിന്റെ സംസ്‌കാരം തുളുമ്പുന്ന നിശ്ചലചിത്രങ്ങള്‍ തുടര്‍ച്ചയായ പതിമൂന്ന് വര്‍ഷങ്ങളാണ് കര്‍ണാടക റിപബ്ലിക്ക് ദിന പരേഡില്‍ പ്രദര്‍ശിപ്പിച്ചത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നേരത്തെ ബിജെപി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.

ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!

സംസ്ഥാനത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കുന്നതില്‍ ബിജെപി സര്‍ക്കാരിന് ഗൗരവമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. മറ്റുള്ളവര്‍ക്ക് കൂടി അവസരം കൂടുതലായി നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Skin Care:ആയുര്‍വേദം സുമ്മാവാ; ഗുണങ്ങള്‍ വേറെ ലെവല്‍, ചര്‍മകാന്തിക്ക് ദാ ഇതൊന്ന് പരീക്ഷിക്കൂ!!

അതുകൊണ്ട് കര്‍ണാടകത്തിന് റിപബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചില്ലെന്ന് നിശ്ചല ചിത്രങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ സിആര്‍ നവീന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പരേഡില്‍ പങ്കെടുത്തവര്‍ ആരൊക്കെയെന്നും, ഇത്തവണ ഏതൊക്കെ സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തുവെന്നും താരതമ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ സമ്മാനം നേടിയ മൂന്ന് സംസ്ഥാനങ്ങളെയും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമാണ്.

ബാബ വംഗ തോറ്റുപോകുന്ന പ്രവചനം; റഷ്യയില്‍ അക്കാര്യം സംഭവിക്കും, പുടിന് ഈ ഗതി വരും!!ബാബ വംഗ തോറ്റുപോകുന്ന പ്രവചനം; റഷ്യയില്‍ അക്കാര്യം സംഭവിക്കും, പുടിന് ഈ ഗതി വരും!!

അത് മാത്രമല്ല, ഈ മൂന്ന് സംസ്ഥാനങ്ങളെ കൂടാതെ കഴിഞ്ഞ തവണ പരേഡിന്റെ ഭാഗമായ സംസ്ഥാനങ്ങളെയും പരിഗണിച്ചിട്ടില്ലെന്ന് നവീന്‍ പറഞ്ഞു.

ഇത്തവണ കര്‍ണാടക അവരുടെ സംസ്ഥാനത്തെ ചോളത്തിന്റെ വൈവിധ്യതയായിരുന്നു നിശ്ചല ദൃശ്യത്തിലൂടെ കാണിക്കാനിരുന്നത്. കഴിഞ്ഞ തവണ പരമ്പരാഗത കൈത്തറിയായിരുന്നു നിശ്ചല ദൃശ്യത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം മികച്ച രണ്ടാമത്തെ നിശ്ചലദൃശ്യമായി കര്‍ണാടകത്തിന്റേത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ കര്‍ണാടക റിപബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ബിജെപി സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒട്ടും ഗൗരവമില്ല. സംസ്ഥാനത്തിന്റെ ഗൗരവം അവര്‍ മുറുകെ പിടിക്കുന്നില്ലെന്നും സിദ്ധരാമയ്യ ആരോപിച്ചു. കഴിവ് കെട്ടവനും, ദുര്‍ബലനുമായ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും അദ്ദേഹത്തിന്റെ ക്യാബിനറ്റ് മന്ത്രിമാരും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊള്ളയടിക്കുകയാണ്.

അവര്‍ കുറച്ച് സമയം ചിന്തിച്ച് ഡിസൈന്‍ തയ്യാറാക്കിയിരുന്നെങ്കില്‍ റിപബ്ലിക്ക് ദിന പരേഡില്‍ കര്‍ണാടകം ഉണ്ടാവുമായിരുന്നുവെന്നും സിദ്ധരാമയ്യ ആരോപിച്ചു.

English summary
karnataka tableua not in this year republic day parade due to giving opportunity to other states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X