Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധുവും ഡികെയും മുന്നില്‍ നയിക്കും; മന്ത്രിസഭയില്‍ ഈ നേതാക്കള്‍, സാധ്യതകള്‍ ഇങ്ങനെ

ബംഗളൂരു: ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം നാളെ കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നടന്ന നിരന്തരം ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

മന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള നിരവധി ലിസ്റ്റുകള്‍ പ്രചാരത്തിലുണ്ടെങ്കിലും വ്യക്തമായ ചിത്രം ഇതുവരെ ലഭ്യമായിട്ടില്ല. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഡല്‍ഹി സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി മന്ത്രി സഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

karnataka cabinet

ഈ ചര്‍ച്ചയാക്ക് മുന്നോടിയായി ഹൈക്കമാന്‍ഡുമായി നിരവധി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന നേതാക്കള്‍ ആരൊക്കെയാണെന്ന് നോക്കാം...സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നും ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.

എം ബി പാട്ടീല്‍, ഡോ. ജി പരമേശ്വര, ലക്ഷ്മണ്‍ സവാദി, ഈശ്വര്‍ ഖണ്ഡ്രെ, ബി കെ ഹരിപ്രസാദ്, സമീര്‍ അഹമ്മദ് ,യു ടി ഖാദര്‍, പ്രിയങ്ക കാര്‍ഗെ, രാമലിംഗ റെഡ്ഡി, കെ ജെ ജോര്‍ജ്ജ്, ആര്‍ വി ദേശ്പാണ്ഡെ, എച്ച് കെ പാട്ടീല്‍, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, തന്‍വീര്‍ സെയ്ത്, കെ എച്ച് മുനിയപ്പ, രൂപ ശ്രീധര്‍, മഗഡി കൃഷ്ണ റാവു, ഡി ബാലകൃഷ്ണ ഗൗഡ, ബി ജയചന്ദ്ര ഗൗഡ ,എച്ച് സി മഹാദേവപ്പ, മധു ബംഗ്രപ്പ എന്നിവര്‍ക്കാണ് മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന നേതാക്കള്‍.

അതേസമയം, ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കും. മന്ത്രിമാരും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് പിന്നീടാണ് തീരുമാനമുണ്ടാകുക. ഈ മാസം 13നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നത്. 135 സീറ്റ് നേടി കോണ്‍ഗ്രസ് വമ്പന്‍ ജയം നേടുകയായിരുന്നു.

ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിട്ടിരുന്നു. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും കോണ്‍ഗ്രസിന്റെ വിജയത്തില്‍ തുല്യ പങ്കുവഹിച്ച നേതാക്കളാണ്. ഈ സാഹചര്യത്തില്‍ ദേശീയ നേതൃത്വം അടക്കം കൂടിക്കാഴ്ച നടത്തിയ വലിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനത്തില്‍ എത്തിയത്. ഡി കെ ശിവകുമാര്‍ വിഭാഗത്തിന് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+