കസബ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു?
മുംബൈ: 2011 ലെ മുംബൈ ആക്രമണക്കേസില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ കസബ് ജയിലില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയവേയാണ് കസബ് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീലാണ് പറഞ്ഞത്. എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല.
മുബൈ ആക്രമണക്കേസില്‍ പിടിക്കപ്പെട്ട ഏക പാക് ഭീകരനായിരുന്നു അജ്മല്‍ കസബ്. കസബിനെ തൂക്കിലേറ്റി ഒരു വര്‍ഷം തികയുന്ന സമയത്താണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഈ വിവരം പുറത്തുവിടുന്നത് എന്നതം കൗതുകകരമാണ്. 2012 നവംബര്‍ 21 നാണ് അജ്മല്‍ കസബിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

അവസാന നാളുകളില്‍ തനിക്ക് മാപ്പ് നല്‍കണമെന്ന് കസബ് പലതവണ അപേക്ഷിച്ചിരുന്നതായും മന്ത്രി പറഞ്ഞു. എന്നോട് ക്ഷമിക്കൂ, എനിക്ക് വീട്ടില്‍ കുഞ്ഞനിയത്തിമാരുണ്ട്. ഇനിയൊരിക്കലും ഞാന്‍ തെറ്റ് ആവര്‍ത്തിക്കില്ല - എന്നായിരുന്നു കസബിന്റെ അവസാനവാക്കുകള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
തൂക്കിലേറ്റുന്നതിന് ഏതാനംു നാളുകള്‍ക്ക് മുന്‍പ് തന്നെ കസബിന്റെ സ്വഭാവത്തില്‍ വലിയ വ്യത്യാസങ്ങള്‍ വന്നിരുന്നു. ദിവസം മുഴുവന്‍ ജയിലില്‍ കിടന്നുറങ്ങിയാണ് കസബ് ജയിലില്‍ കാലം കഴിച്ചത്. അനാവശ്യമായി കസബ് ദേഷ്യപ്പെടുകയാണ്. ബെഡ് ഷീറ്റുകള്‍ വലിച്ചുകീറുകയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മേല്‍ തന്റെ ജൂഡോ അഭ്യാസം പരീക്ഷിക്കുകയും ചെയ്യുമായിരുന്നു.
അജ്മല്‍ കസബ് തൂക്കിലേറ്റപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ആഭ്യന്തര മന്ത്രി ഇത്തരം കാര്യങ്ങള്‍ വിവരിക്കുന്നത്. സ്വന്തം ഉടുതുണി വലിച്ചുകീറിയാണ് കസബ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി ഇത് തടയുകയായിരുന്നു.












Click it and Unblock the Notifications