കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ പ്രായമേറിയ ആള്‍ ഇന്ത്യക്കാരനോ?

  • By Soorya Chandran
Google Oneindia Malayalam News

വരാണസി: ആരാണ് ലോകത്തിലെ ഏറ്റവും പ്രായമേറിയ ജീവിച്ചിരിക്കുന്ന പുരുഷന്‍. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം അമേരിക്കക്കാരനായ സലുസ്റ്റിയാനൊ സാന്‍ഷെസ് ബ്ലാക്വസ് ആണ്. 112 വയസ്സുള്ള ഇദ്ദേഹം ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് ഐലന്റ് താമസക്കാരനാണ്.

പക്ഷേ ഇത് ഗിന്നസ് ബുക്കിലുള്ള കണക്ക് മാത്രമാണ്. ഇന്ത്യയില്‍ ഇതിലും പ്രായമുള്ള ഒരാള്‍ ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

Sivanand Baba

ഇന്ത്യുടെ ആധ്യാത്മിക കേന്ദ്രങ്ങളില്‍ ഒന്നായ കാശിയില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത. വരാണസിയിലെ ഒരു ആശ്രമത്തിലെ സന്യാസിയായ ശിവാനന്ദ ബാബയാണ് അമേരിക്കക്കാരനെ വെല്ലുന്ന പ്രായവുമായി ഇപ്പോഴും ജീവിച്ചിരിക്കുന്നത്. 117 വയസ്സ് പ്രായമുണ്ട് ബാബക്ക്. പാസ്‌പോര്‍ട്ടിലെ രേഖകള്‍ പ്രകാരം 1896 ആസ്റ്റ് 8 നാണ് ഇദ്ദേഹം ജനിച്ചത്.

ഇക്കാര്യം തിരിച്ചറിഞ്ഞതോടെ ആശ്രമം അധികൃതര്‍ ഉഷാറായി. ശിവാനന്ദ ബാബക്ക് വേണ്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന് ആശ്രമം അധികൃതര്‍ അപേക്ഷ അയച്ചുകഴിഞ്ഞു. ഇനി ഗിന്നസ് ബുക്കിന്റെ സംഘം ഇന്ത്യയിലെത്തി ബാബയുടെ പ്രായം സ്ഥിരീകരിച്ചാല്‍ അതായിരിക്കും ലോക റെക്കോര്‍ഡ്.

ബംഗാളി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ആളാണ് ബാബ. ശ്രീനാഥ് ഗോസ്വാമിയുടേയും ഭഗ്ബതി ദേവിയുടേയും മകന്‍. 1970 ല്‍ ആണ് വരാണസിയിലെ ആശ്രമത്തില്‍ എത്തിയത്. മതവും ആത്മീയതയും ആണ് ബാബയുടെ ജീവവായു. ആശ്രമത്തിലെ സന്യാസ ജീവിതവും ഭക്ഷണക്രമവും ആണ് ബാബയുടെ ആരോഗ്യ രഹസ്യമെന്നാണ് ആശ്രമം അധികൃതരുടെ അഭിപ്രായം.

English summary
India can soon break Japan’s record of being home to the oldest person alive on Earth. Sivanand Baba of India’s one of the oldest inhabited cities, Kashi has claimed to be of 117 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X