കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരും സൗദിയുടെ വഴിയേ? സ്ത്രീകള്‍ക്ക് പ്രത്യേകം ബസ് സര്‍വ്വീസ്

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി കശ്മീരില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വ്വീസ്. പൊതു ഗതാഗത സംവിധാനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അതിക്രമങ്ങളും അധിക്ഷേപങ്ങളും തടയുന്നതിന് വേണ്ടിയാണ് യാഥാസ്ഥിതിക മൂല്യങ്ങള്‍ പിന്തുടരുന്ന സൗദി അറേബ്യയിലെപ്പോലെ സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വ്വീസ് ആരംഭിച്ചിട്ടുള്ളത്. ഏപ്രില്‍ 19നായിരുന്നു ബസ് സര്‍വ്വീസ് ആരംഭിച്ചത്.

മുഖ്യമന്ത്രി മെഹബൂബ മുഫ്തി അധികാരമേറ്റെടുത്തതിന്റെ മുന്നോടിയായാണ് പുരുഷന്മാരില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടുന്നതിന് ഇടയാക്കിയ ഈ തീരുമാനം. ജമ്മു കശ്മീര്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് സ്വകാര്യ ബസ് സര്‍വ്വീസുള്ള ലാല്‍ ചൗക്ക് മുതല്‍ ഹസ്രത്ത് ബാല്‍ സര്‍വ്വകലാശാല വരെയും, ലാല്‍ ചൗക്ക് മുതല്‍ സൗറ വരെയും, നൗഗം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ലാല്‍ ചൗക്ക് വരെയുമുള്ള റൂട്ടുകളില്‍ ബസ് നിരത്തിലിറക്കിയത്.

 jammu

തങ്ങള്‍ക്ക് സുരക്ഷിതമായ യാത്ര വാഗ്ദാനം ചെയ്യുന്ന ഈ സര്‍ക്കാര്‍ തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് സംസ്ഥാനത്തെ സ്ത്രീകളും പെണ്‍കുട്ടികളും കാണുന്നത്. പൊതുഗതാഗത സംവിധാനത്തില്‍ സഞ്ചിരിക്കുമ്പോളുള്ള അസ്വസ്ഥതകളില്‍ നിന്ന് സ്ത്രീകള്‍ക്കും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മോചനം നല്‍കുന്ന എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്.

നേരത്തെ സ്ത്രീകെള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അയല്‍ രാജ്യമായ നേപ്പാളും സമാന സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് സ്ത്രീപീഡനത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നേപ്പാള്‍ ബസ് സര്‍വ്വീസ് ആരംഭിച്ചിട്ടുള്ളത്.

English summary
Kashmir starts bus service for Women to gave protection from molesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X