അന്ന് 5 കോടിയുടെ വിജയി; ഇന്ന് എല്ലാം നഷ്ടപ്പെട്ട് ദരിദ്രനായി; ആരായിരുന്നു കോടിപതിയായ സുശീല്‍ കുമാര്‍
ബോളിവുഡ് താരരാജാവ് അമിതാബ് ബച്ചന്‍ അവതാരകനായി എത്തി വലിയ ശ്രദ്ധ നേടിയ ടെലിവിഷന്‍ ഷോയായിരുന്നു കോന്‍ ബനേഗാ കരോര്‍പതി ( കെബിസി). എല്ലാ സീസണുകളിലും പ്രേക്ഷകരുടെ ഇഷ്ട ഷോയായി മാറാന്‍ കെബിസിക്ക് കഴിഞ്ഞിരുന്നു. പരിപാടിയുടെ 13ാം സീസണ്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 23ന് ആണ് ആരംഭിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ഷോ വീണ്ടും ആരംഭിച്ചതിന്റെ ത്രില്ലിലാണ് പ്രേക്ഷകര്‍. എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് കെബിസിയുടെ അഞ്ചാം സീസണില്‍ വിജയിയായ സുശീല്‍ കുമാറിന്റെ കഥയാണ്.

കെബിസിയുടെ അഞ്ചാമത്തെ സീസണില്‍ നിന്നാണ് സൂശില്‍ കുമാര്‍ വിജയി ആയത്. ഷോയില്‍ നിന്ന് 5 കോടി രൂപ ആദ്യമായി നേടുന്ന വിജയി ആയിരുന്നു സുശീല്‍ കുമാര്‍. ബിഹാര്‍ സ്വദേശിയായ സുശീല്‍ കുമാര്‍ ഇതോടെ ഇന്ത്യ മുഴുവനും അറിയപ്പെട്ടിരുന്നു. കൂടാതെ നാട്ടിലെ ഒരു ചെറിയ സെലിബ്രിറ്റിയായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ സുശീല്‍ കുമാറിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.

2011ല്‍ 5 കോടി രൂപ സമ്മാനവുമായി നേടി പോകുമ്പോള്‍, ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ പിന്നീട് വിഷമഘട്ടത്തിലൂടെയാണ് കടന്നുപോയതെന്ന് സുശീല്‍ കുമാര്‍ പറയുന്നു. താന്‍ മനസില്‍ കണ്ട പോലെ മുന്നോട്ടുള്ള ജീവിതം കൊണ്ടു പോകാന്‍ കെബിസി വിജയിക്ക് കഴിഞ്ഞില്ല.

അന്ന് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ഒരു പ്രാദേശിക സെലിബ്രിറ്റിയായിരുന്നു, ബിഹാറിലെ മറ്റെവിടെയെങ്കിലും അല്ലെങ്കില്‍ മാസത്തില്‍ 10 അല്ലെങ്കില്‍ ചിലപ്പോള്‍ 15 ദിവസം പോലും പരിപാടികളില്‍ പങ്കെടുക്കും. ഞാന്‍ പഠനത്തില്‍ നിന്ന് അകന്നു പോവുകയായിരുന്നു. ഞാന്‍ ഒരു പ്രാദേശിക സെലിബ്രിറ്റി ആയതിനാല്‍, ആ ദിവസങ്ങളില്‍ ഞാന്‍ മാധ്യമങ്ങളെ വളരെ ഗൗരവമായി എടുത്തിരുന്നു. ചിലപ്പോള്‍ പത്രപ്രവര്‍ത്തകര്‍ എന്നെക്കുറിച്ച് അഭിമുഖം ചെയ്യുകയും എഴുതുകയും ചെയ്യുമായിരുന്നു.

തന്നെ ഒരുപാട് പേര്‍ ചതിച്ചെന്നും സുശീല്‍ കുമാര്‍ പറയുന്നു, സുശീല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടുവെങ്കിലും അതെല്ലാം പ്രഹസനമാണെന്ന് പിന്നീട് മനസ്സിലായി. ഇതും ഭാര്യയുമായുള്ള ബന്ധം വഷളാക്കി. 'കെബിസിക്ക് ശേഷം, ഞാന്‍ ഒരു മനുഷ്യസ്‌നേഹിയായി, 'രഹസ്യ സംഭാവനകള്‍ക്ക്' അടിമയായിരുന്നു, ഒരു മാസത്തില്‍ ഏകദേശം 50000 രൂപ വച്ച് സംഭാവന ചെയ്യും. ഇക്കാരണത്താല്‍, ധാരാളം തവണ ആളുകള്‍ എന്നെ വഞ്ചിച്ചു, സംഭാവനകള്‍ നല്‍കിയതിനുശേഷം മാത്രമാണ് ഞാന്‍ അത് അറിഞ്ഞത്. ഇക്കാരണത്താല്‍, എന്റെ ഭാര്യയുമായുള്ള എന്റെ ബന്ധം പതുക്കെ വഷളായിക്കൊണ്ടിരുന്നു.

പിന്നീടുള്ള കാലങ്ങളില്‍ മദ്യത്തിനും പുകവലിക്കും സുശീല്‍ അടിമയായി. ബിസിനസിന്റെ സ്വഭാവം കാരണം, തില മാധ്യമ വിദ്യാര്‍ത്ഥികളെ പരിചയപ്പെട്ടു. ചില കലാകാരന്മാരെയും ഞാന്‍ ആ സമയത്ത് പരിചയപ്പെട്ടു. ഈ വിദ്യാര്‍ത്ഥികളും കലാകാരന്മാരും ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഞാന്‍ ഭയപ്പെടുകയും എനിക്ക് ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് മനസ്സിലാക്കുകയും ചെയ്യും. പതുക്കെ, മറ്റ് ആസക്തികള്‍ക്കു പുറമേ, മദ്യത്തിനും പുകവലിക്കും ഞാന്‍ അടിമയായെന്ന് സുശീല്‍ പറയുന്നു.

ഇതിനിടെ ഒരുപാട് നിക്ഷേപങ്ങളില്‍ അറിയാതെ പണം നിക്ഷേപിച്ച് നഷ്ടപ്പെട്ടു. ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെ വിളിച്ച കാര്യവും സുശീല്‍ കുമാര്‍ പറഞ്ഞു, അന്ന് അയാള്‍ പുതിയതായി എന്തെങ്കിലും ചെയ്യാന്‍ പദ്ധതിയുണ്ടോ എന്നാണ് ചോദിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി ഞാന്‍ പറഞ്ഞത്, എന്റെ സമ്മാനത്തുക മുഴുവന്‍ നഷ്ടപ്പെട്ടെന്നും ഞാന്‍ ഇപ്പോള്‍ പശുക്കളെ വാങ്ങി അതിന്റെ പാല്‍ വിറ്റാണ് ജീവിക്കുന്നതെന്ന്. ഈ വാര്‍ത്ത വലിയ രീതിയില്‍ പ്രചരിക്കുകയുണ്ടായി. ഇതോടെ സുശീലിനെ ആരും പരിപാടിക്ക് വിളിക്കാതെയായി.

ഇതിന് ശേഷവും സുശീലിന്റെ ജീവിതത്തില്‍ ഒരുപാട് സംഭവികാസങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ സുശീല്‍ കുമാര്‍ തന്റെ പഠനം പുനരാരംഭിച്ചിരിക്കുകയാണ്. 2016ഓടെ അദ്ദേഹം മദ്യത്തോടും പുകവലിയോടും വിടപറഞ്ഞു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഓരോ താന്‍ ആസ്വദിക്കുകയാണെന്ന് സുശീല്‍ കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications