കേരള സ്റ്റോറി അപകടകരം, കാണാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് നസ്‌റുദ്ദീന്‍ ഷാ; നടനെതിരെ ബിജെപി
മുംബൈ: വിവാദ ചിത്രം കേരള സ്‌റ്റോറിക്കെതിരെ നടന്‍ നസ്‌റുദ്ദീന്‍ ഷാ. മികച്ച ചിത്രങ്ങളായ ബീഡ്, അഫ്‌വാ, ഫറാസ് തുടങ്ങി ചിത്രങ്ങള്‍ പരാജയപ്പെടുകയാണ്. ആര്‍ക്കും അത്തരം ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമില്ല. എന്നാല്‍ ഇതേ ആളുകള്‍ കേരള സ്റ്റോറി കാണാനായി തിയേറ്ററിലേക്ക് ഓടുകയാണ്. ആ ചിത്രം ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ആഗ്രഹവുമില്ല.
ധാരാളം ആ ചിത്രത്തെ കുറിച്ച് വായിച്ചറിഞ്ഞുവെന്നും നസ്‌റുദ്ദീന്‍ ഷാ പറഞ്ഞു. ഈ ചിത്രത്തിന്റെ വിജയം അപകടകരമായ ഒരു ട്രെന്‍ഡാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹിറ്റ്‌ലറുടെ നാസി ഭരണം പോലെയാണിത്. ഹിറ്റ്‌ലറെയും, ഭരണത്തെയും പ്രകീര്‍ത്തിക്കുന്ന ചിത്രങ്ങളാണ് അന്ന് സിനിമ സംവിധായകര്‍ എടുത്തിരുന്നത്. അതേ രീതിയിലേക്കാണ് ഇന്ത്യയിലെ കാര്യങ്ങള്‍ നീങ്ങുന്നതെന്നും നസ്‌റുദ്ദീന്‍ ഷാ പറഞ്ഞു.

കേരള സ്റ്റോറി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന ചിത്രമാണ്. ആ അന്തരീക്ഷം മാറുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഈ വിദ്വേഷത്തിന്റെ ദിനങ്ങള്‍ പതിയെ മാഞ്ഞുതുടങ്ങും. എത്ര കാലം നിങ്ങള്‍ക്ക് വിദ്വേഷം പ്രചരിപ്പിക്കാനാവും. ഇപ്പോഴുള്ളത് പോലെ വളരെ പെട്ടെന്ന് അത് നമ്മളെ ചുറ്റിയിരിക്കുന്നത് പോലെ, അത് നമ്മളില്‍ നിന്ന് ഇല്ലാതാവുമെന്നും, പക്ഷേ പെട്ടെന്ന് ഉണ്ടാവില്ലെന്നും നസ്‌റുദ്ദീന്‍ ഷാ പറഞ്ഞു.
ഇന്നത്തെ കാലത്ത് നമ്മുടെ രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഇത്തരം പ്രചാരണ ചിത്രങ്ങള്‍ വിജയിക്കുന്നത്, ആളുകളുടെ മനസ്ഥിതി അതേ രീതിയിലായത് കൊണ്ടാണെന്നും ഷാ പറഞ്ഞു.അതേസമയം നസ്‌റുദ്ദീന്‍ ഷായ്‌ക്കെതിരെ ബിജെപി നേതാവ് മനോജ് തിവാരി രംഗത്തെത്തി.
നസ്‌റുദ്ദീന്‍ മികച്ച നടനാണ് പക്ഷേ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്നും മനോജ് തിവാരി പറഞ്ഞു. വളരെ വേദനിച്ചാണ് ഇക്കാര്യം പറയുന്നതെന്നും തിവാരി പറഞ്ഞു. ഒരാള്‍ സ്ത്രീകളെ കുറിച്ച് മോശം കാര്യങ്ങള്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ എടുക്കുമ്പോള്‍, നസ്‌റുദ്ദീന്‍ ഷായ്ക്ക് ഒന്നും പറയാനില്ല. കേരള സ്റ്റോറി, കശ്മീര്‍ ഫയല്‍സ് പോലുള്ള ചിത്രങ്ങള്‍ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചത്. നസ്‌റുദ്ദീന്‍ ഷായ്ക്ക് അതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അദ്ദേഹത്തിന് കോടതിയെ സമീപിക്കാമെന്നും മനോജ് തിവാരി വ്യക്തമാക്കി.
ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ എളുപ്പമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒരിന്ത്യന്‍ എന്ന നിലയിലും, മനുഷ്യനെന്ന നിലയിലും നല്ല കാര്യങ്ങളല്ലെന്നും മനോജ് തിവാരി പറഞ്ഞു. ്അതേസമയം ചിത്രം ഈ വര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. 200 കോടിയില്‍ ഏറെയാണ് ചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടിയത്.
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചതെന്ന് നേരത്തെ നിര്‍മാതാവ് വിപുല്‍ ഷായും അവകാശപ്പെട്ടിരുന്നു. ചിത്രത്തിലെ നടി അദാ ശര്‍മയും ഇത് തന്നെയായിരുന്നു ആവര്‍ത്തിച്ചത്. എന്നാല്‍ ചിത്രം സാങ്കല്‍പ്പിക കാര്യമാണെന്ന് സിനിമ തുടങ്ങും മുമ്പ് എഴുതി കാണിക്കണമെന്ന് കോടതി നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications