കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിരണ്‍ ബേദിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് ബോംബ് ഭീഷണി

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിയുടെ കൃഷ്ണ നഗറിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് ബോംബ് ഭീഷണി. കെട്ടിട ഉടമസ്ഥനാണ് ഭീഷണി ലഭിച്ചതെന്ന് കിരണ്‍ ബേദി അറിയിച്ചു. ബോംബ് ഭീഷണി ഉള്ളതിനാല്‍ കെട്ടിടം ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതായും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ജയവും തോല്‍വിയുമെല്ലാം തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ഇത്തരത്തില്‍ ഉള്ള അക്രമങ്ങളും ഭീഷണിയും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നല്ലതല്ലെന്ന് അവര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ നല്ല ആളുകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരില്ലെന്നും അവര്‍ വ്യക്തമാക്കി. കൃഷ്ണ നഗര്‍ ബിജെപിയുടെ ശക്തികേന്ദ്രമായാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അഞ്ചുതവണ ഇവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

kiran-bedi

കഴിഞ്ഞദിവസം ദില്ലിയിലെ കിരണ്‍ ബേദിയുടെ ഓഫീസിനുനേരെ ഒരു സംഘം അഭിഭാഷകര്‍ അക്രമം നടത്തിയിരുന്നു. ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് സ്ഥലത്ത് ഉപരോധം ഏര്‍പ്പെടുത്തിയവരെ പോലീസും ബിജെപിക്കാരും ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്.

1988ല്‍ ഒരു അഭിഭാഷകനെ ബേദി അന്യായമായി അറസ്റ്റ് ചെയ്‌തെന്നും ഇതിനെതിരെ പ്രതിഷേധിച്ച അഭിഭാഷകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്‌തെന്നും ആരോപണം ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ നടന്ന ഈ സംഭവത്തിന്റെ പേരില്‍ ബേദിയോട് അഭിഭാഷകര്‍ക്കുണ്ടായ എതിര്‍പ്പാണ് ഉപരോധത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സംഭവത്തിന് പിന്നില്‍ ആം ആദ്മി പ്രവര്‍ത്തകാരാണെന്ന് ബിജെപി ആരോപിച്ചു.

English summary
Kiran Bedi's Krishna Nagar office receives death threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X