Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറപ്പെട്ടത് 21 ലക്ഷം രൂപയുടെ തക്കാളിയുമായി; യാത്രയ്ക്കിടെ ട്രെക്ക് കാണാനില്ല, പൊലീസ് അന്വേഷണം

ബംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളിയുമായി പുറപ്പെട്ട ട്രെക്ക് കാണാതായതായി പരാതി. കോലാറിലെ മെഹത് ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ട്രക്ക് ജൂലയ് 27ന് ആണ് പുറപ്പെട്ടത്. എന്നാല്‍ ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. തക്കാളിയുടെ വില രാജ്യത്തുടനീളം കുതിച്ചുയരുന്നതിനിടെയാണ് സംഭവം.

ട്രെക്കും ത്ക്കളായും കണാതായതിനെ തുടര്‍ന്ന് കോലാറിലെ മണ്ഡി ഉടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വാഹനവും ചരക്കും കാണാതായതു മുതല്‍ ട്രക്കിന്റെ ഉടമയ്ക്ക് ഡ്രൈവറെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ട്രെക്ക് ഡ്രൈവറും ക്ലീനറും തക്കാളിയും വാഹനവും മോഷ്ടിച്ചെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

tomato

തക്കാളിക്ക് വില വര്‍ദ്ധിച്ചത്തോടെ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ ജൂലായില്‍ ഒന്നര ലക്ഷം രൂപയുടെ തക്കാളി കര്‍ഷകരില്‍ നിന്ന് ഒരു സംഘം മോഷ്ടിച്ചിരുന്നു. ഏകദേശം 50-60 ചാക്കുകളുമായി ഫാമില്‍ കയറിയ മോഷ്ടാക്കള്‍ ഒന്നരലക്ഷം വിലവരുന്ന തക്കാളി നിറച്ച് ഉടന്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് കര്‍ഷകര്‍ പറഞ്ഞത്.

അതേസമയം, രാജ്യത്ത് തക്കാളി വില റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നത്. ഇതോടെ തക്കാളിയുമായി ബന്ധപ്പെട്ട മോഷണങ്ങളും തട്ടിപ്പുകളും കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഒഡീഷയില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു തക്കാളി മോഷണത്തിന്റെ കഥ പുറത്തുവന്നിരുന്നു. തക്കാളി വില വര്‍ദ്ധിച്ചതോടെ ചില കര്‍ഷകര്‍ക്ക് വലിയ നേട്ടമാണ് ലഭിച്ചത്. മാസങ്ങളുടെ കച്ചവടം കൊണ്ട് കോടിക്കണക്കിന് രൂപ സമ്പാദിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മഹാരാഷ്ട്രയിലെ തുക്കാറാം ഭാഗോജി ഗയാക്കര്‍ എന്ന കര്‍ഷകനും കുടുംബവും ഒരു മാസം കൊണ്ട് 13,000 തക്കാളി പെട്ടികള്‍ വിറ്റ് 1.5 കോടിയിലധികം രൂപയാണ് സമ്പാദിച്ചത്. 18 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള കര്‍ഷകനാണ് തൂക്കാറാം. ഇതില്‍ 12 ഓളം ഏക്കറിലും കൃഷി തക്കാളിയാണ്. മകന്‍ ഈശ്വര്‍ ഗയാകറിന്റെയും മരുമകള്‍ സോണാലിയുടെയും സഹായത്തോടെയാണ് അദ്ദേഹം തക്കാളി കൃഷി ചെയ്യുന്നത്. നല്ല നിലവാരമുള്ള തക്കാളിയാണ് തങ്ങള്‍ കൃഷി ചെയ്യുന്നതെന്നും രാസവളങ്ങളെക്കുറിച്ചും കീടനാശിനികളെക്കുറിച്ചുമുള്ള അറിവ് കീടങ്ങളില്‍ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങളെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+