Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഡോക്ടറുടെ കൊലപാതകം; സമരം പുനരാരംഭിച്ച് ഡോക്ടര്‍മാരുടെ സംഘടന; ഒപ്പം ചേര്‍ന്ന് നഴ്‌സുമാരും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം രൂക്ഷം. ഡോക്ടര്‍മാര്‍ക്കൊപ്പം നഴ്‌സുമാരും പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണ്. ഡോക്ടര്‍മാരുടെ സംഘടനയായ ഫോര്‍ഡ നേരത്തെ സമരം നിര്‍ത്തിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം അക്രമികള്‍ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് അടിച്ചുതകര്‍ത്ത സംഭവത്തെ തുടര്‍ന്ന് പ്രതിഷേധ പ്രകടനം പുനരാരംഭിച്ചിരിക്കുകയാണ്. നേരത്തെ കേന്ദ്ര മന്ത്രി ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സമരം നിര്‍ത്താന്‍ ഡോക്ടര്‍മാരുടെ തീരുമാനിച്ചത്. എന്നാല്‍ ആശുപത്രിയിലെ അക്രമം ഡോക്ടര്‍മാരെ പ്രകോപിപ്പിക്കുകയായിരുന്നു.

kolkata-protest

ആര്‍കെ ഗര്‍ ആശുപത്രിയിലെ അക്രമങ്ങളില്‍ ഞെട്ടിപ്പോയെന്നും, കടുത്ത പ്രതിഷേധമുണ്ടെന്നും ഫോര്‍ഡ പറഞ്ഞു. സമരം പുനരാരംഭിക്കാന്‍ ഇത് പ്രേരിപ്പിച്ചിരിക്കുകയാണെന്നും ഫോര്‍ദ വ്യക്തമാക്കി. മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനാലാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.

എന്നാല്‍ ഇപ്പോഴണ്ടായ സംഭവങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ആശുപത്രിയില്‍ വ്യാപക അക്രമമുണ്ടായത്. വലിയ ജനക്കൂട്ടം ആശുപത്രിയില്‍ ആക്രമണം നടത്തുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയൊരുക്കുന്നതില്‍ അടക്കം പരാജയപ്പെട്ടുവെന്നും ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു.

അതേസമയം ആശുപത്രിയിലെ അക്രമത്തില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായിട്ടുണ്ട്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല്‍പ്പത് പേര്‍ വരുന്ന ജനക്കൂട്ടം ആശുപത്രിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പോലീസിന് നേരെ ഇവര്‍ കല്ലെറിയുകയും, എല്ലാം തല്ലിതകര്‍ക്കുകയുമായിരുന്നു. എമര്‍ജന്‍സി വിഭാഗത്തെയാണ് ഇവര്‍ ലക്ഷ്യമിട്ടത്.

നഴ്‌സിംഗ് സ്‌റ്റേഷന്‍, മെഡിക്കല്‍ ഷോപ്പ് എന്നിയും ഇവര്‍ തകര്‍ത്തു. സിസിടിവി ക്യാമറകളും, ഓഗസ്റ്റ് 9 മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്ന ഒരു വേദിയും ഇവര്‍ തകര്‍ത്തു. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സംഭവത്തിന് പിന്നാലെ ഇവിടെ എത്തി പരിശോധന നടത്തിയിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് നേരിട്ടത്.

ഇവര്‍ ജനക്കൂട്ടമല്ല, മറിച്ച് അക്രമം നടത്താന്‍ പ്ലാന്‍ ചെയ്ത് വന്നതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് വാഹനവും, ബൈക്കുകളും ഇവര്‍ നശിപ്പിച്ചിട്ടുണ്ട്. കുറച്ച് പോലീസുകാര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. എത്രപേരാണെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ സോഷ്യല്‍ മീഡിയയിലൂടെ പോലീസ് പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഇവരെ കുറിച്ച് അറിയുമെങ്കില്‍ വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിരുന്നു. നഴ്‌സിംഗ് സ്റ്റേഷന് നേരെയുള്ള അക്രമമാണ് നഴ്‌സുമാരെ സമരത്തിലേക്ക് ഇറക്കിയത്. കൂടുതല്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ചേരുകയും ചെയ്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+