ആര്‍ജി കാര്‍ ബലാത്സംഗക്കൊല തൃണമൂലിനെ പിടിച്ചുകുലുക്കുന്നു; പാര്‍ട്ടി എംപി രാജിവെച്ചു, സര്‍ക്കാരിന് വിമര്‍ശനം
കൊല്‍ക്കത്ത: ആര്‍ജി കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നു. കേസ് ബംഗാള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത നടപടിയിലും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ജവഹര്‍ സിര്‍കാര്‍ തന്റെ പാര്‍ലമെന്ററി പദവി രാജിവച്ചു.
മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമത ബാനര്‍ജിക്ക് ജവഹര്‍ സിര്‍കാര്‍ രാജിക്കത്ത് കൈമാറി. 'സ്വന്തം പാര്‍ട്ടിയിലേയും പ്രിയപ്പെട്ട ചിലരുടെയും അഴിമതിക്കാരുടെയും അനിയന്ത്രിതമായ അതിരുകടന്ന മനോഭാവം' സര്‍ക്കാര്‍ നിരീക്ഷിക്കണം എന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. ഏതാനും മാസങ്ങളായി ബാനര്‍ജിയുമായി സ്വകാര്യമായി സംസാരിക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും പ്രശ്നം പരിഹരിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അഴിമതിയിലും ഒരു വിഭാഗം നേതാക്കളുടെ കരുനീക്ക തന്ത്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ആശങ്കപ്പെടാത്തത് തന്നെ കൂടുതല്‍ നിരാശനാക്കി എന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഉന്നതസ്ഥാനം ലഭിക്കുന്നത് പോലെയുള്ള ചില കാര്യങ്ങള്‍ തനിക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്നും സിര്‍കാര്‍ പറഞ്ഞു.
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബിരുദാനന്തര ബിരുദധാരിയായ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ബംഗാളില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് കാരണമായത്. തൃണമൂല്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന ശിക്ഷാ നടപടികളെല്ലാം വളരെ കുറവാണ്.
പാര്‍ട്ടിയുടെ രീതി തിരുത്തിയില്ലെങ്കില്‍ വര്‍ഗീയ ശക്തികള്‍ ഈ സംസ്ഥാനം പിടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് എന്ന സൂചനയും അദ്ദേഹം പങ്ക് വെച്ചു. 'മൂന്ന് വര്‍ഷമായി പാര്‍ലമെന്റില്‍ ബംഗാളിലെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ നല്കിയ അവസരത്തിന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു, പക്ഷേ എംപിയായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു.
അതിനിടെ അസം തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുന്‍ എംപി റിപുണ്‍ ബോറ കോണ്‍ഗ്രസില്‍ പ്രവേശിച്ചു. കിഴക്കന്‍ അസമിലെ ചറൈഡിയോയില്‍ നടന്ന ചടങ്ങില്‍ അസമിന്റെ ചുമതലയുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗ്, സംസ്ഥാന പാര്‍ട്ടി പ്രസിഡന്റ് ഭൂപന്‍ കുമാര്‍ ബോറ എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
റിപുണ്‍ ബോറ 2016 മുതല്‍ 2021 വരെ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. എന്നാല്‍ 2021-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുണ്ടായ തിരഞ്ഞെടുപ്പു തോല്‍വിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2022-ല്‍ തൃണമൂലിലേക്ക് മാറി. തരുണ്‍ ഗൊഗോയിയുടെ 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ അദ്ദേഹം അസമിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications