Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ട്രെയിന്‍ തീവയ്പ്; ഡല്‍ഹിയില്‍ എന്‍ഐഎ പരിശോധന... സുപ്രധാന വിവരങ്ങള്‍

ന്യൂഡല്‍ഹി: കോഴിക്കോട് ട്രെയിന്‍ തീവയ്പ്പ് കേസില്‍ ഡല്‍ഹിയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ്. ഒമ്പത് ഇടങ്ങളിലാണ് പരിശോധന നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ അറസ്റ്റിലായ ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫിയില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നും ഇതേ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായിട്ടാണ് റെയ്ഡ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ ഷാഹീന്‍ബാഗിനടത്താണ് ഷാരൂഖ് സെയ്ഫിയുടെ വീട്. ട്രെയിന്‍ തീവയ്പ്പിന് പിന്നാലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഷാരൂഖ് സെയ്ഫിയെ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് ഷൊര്‍ണൂരില്‍ പരിശോധന നടത്തിയിരുന്നു. ഇന്നാണ് ഡല്‍ഹിയില്‍ പരിശോധന നടന്നത്.

t

കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് എലത്തൂരിനടുത്ത് എക്‌സിക്യൂട്ടീവ് എകസ്പ്രസില്‍ തീവയ്പ്പ് ഉണ്ടായത്. രാത്രി ഒമ്പത് മണിക്ക് ശേഷമായിരുന്നു സംഭവം. കുപ്പിയില്‍ നിറച്ചെത്തിയ പെട്രോള്‍ യാത്രക്കാരുടെ മേലൊഴിച്ച് തീവയ്ക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം പ്രതിയെ കണ്ണൂരില്‍ നിന്ന് പിടിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

കേരള പോലീസും റെയില്‍വെ പോലീസുമാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് റാഡിക്കലൈസ്ഡ് ആയ വ്യക്തിയാണ് എന്ന് മനസിലായെന്ന് അന്വേഷണ സംഘത്തലവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാക്കിര്‍ നായിക് ഉള്‍പ്പെടെയുള്ളവരുടെ പ്രസംഗങ്ങള്‍ പ്രതി പതിവായി കേള്‍ക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

തൊട്ടുപിന്നാലെയാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. ഇവര്‍ ഷാരൂഖ് സെയ്ഫിയെ വിശദമായി ചോദ്യം ചെയ്തു. ഇതില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവത്രെ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൊര്‍ണൂരിലും ഡല്‍ഹിയിലും പരിശോധനകള്‍. ഡല്‍ഹിയില്‍ ഒമ്പത് ഇടങ്ങളിലാണ് പരിശോധന നടന്നത്. ചില വ്യക്തികളുടെ പ്രേരണയിലാണ് പ്രതി കൃത്യം ചെയ്തത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.

സെയ്ഫിയുടെ പിതാവ് ഫഖറുദ്ദീന്‍ ആശാരിയാണ. സെയ്ഫിയും പിതാവിനെ ജോലിയില്‍ സഹായിച്ചിരുന്നുവത്രെ. നോയിഡയിലെ സെക്ടര്‍ 31 നിതാരിയില്‍ ആണ് ഇവരുടെ ഷോപ്പ്. മാര്‍ച്ച് 31നാണ് മകനെ കാണാതയത് എന്ന് ഫഖറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാഹീന്‍ ബാഗ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഏപ്രില്‍ രണ്ടിന് രാത്രിയാണ് എലത്തൂരില്‍ തീവണ്ടിയിലെ സംഭവം.

മകന്‍ കേരളത്തില്‍ ഇതുവരെ പോയിട്ടില്ല എന്നാണ് ഫഖറുദ്ദീന്‍ പറഞ്ഞത്. എന്നാല്‍ രണ്ടു ദിവസത്തിനകം കേരളത്തിലെത്തി ആക്രമണം നടത്തണമെങ്കില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിച്ചോ എന്ന് പോലീസ് വ്യക്തമാക്കിയില്ല. അതിനിടെയാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+